• Logo

Allied Publications

Middle East & Gulf
കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് പു​രോ​ഗ​മി​ക്കു​ന്നു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ത്താ​മ​ത് ‘കു​ദു കേ​ളി’ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് പു​രോ​ഗ​മി​ക്കു​ന്നു.

ര​ണ്ടാം​വാ​ര മ​ത്സ​ര​ങ്ങ​ളി​ൽ മി​ഡി ഈ​സ്റ്റ് ഫു​ഡ് പ്രോ​ഡ​ക്റ്റ് ആ​ൻ​ഡ് ഇ​മാ​ദ് യൂ​ണി​ഫോം റെ​യി​ൻ​ബോ എ​ഫ്സി​ക്ക് വി​ജ​യ​വും ഇ​സ ഗ്രൂ​പ്പ് അ​സീ​സി​യ സോ​ക്ക​ർ ബ​ഞ്ച് മാ​ർ​ക്ക് ടെ​ക്‌​നോ​ള​ജി റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ലും പി​രി​ഞ്ഞു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ സു​ലൈ എ​ഫ്സിയും റെ​യി​ൻ​ബോ എ​ഫ്സി​യും ഏ​റ്റു​മു​ട്ടി. മ​ത്സ​രം ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് റെ​യി​ൻ​ബോ എ​ഫ്സി വി​ജ​യി​ക​ളാ​യി. സൗ​ദി റ​ഫ​റി പാ​ന​ലി​ലെ അ​ലി അ​ൽ ഖ​ഹ​ത്താ​നി, മു​ഹ​മ്മ​ദ് ദോ​ങ്ക​ൽ, അ​ഹ​മ്മ​ദ് ദോ​ങ്ക​ൽ, അ​ബ്ദു​ള്ള ത​ഹാ​മി, എ​ന്നി​വ​ർ ക​ളി നി​യ​ന്ത്രി​ച്ചു.

ര​ണ്ടാം പ​കു​തി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ ഷി​ബി​ലും 13ാം മി​നി​റ്റി​ൽ ഇ​ൻ​ഷാ​ദും അ​ധി​ക സ​മ​യ​ത്തി​ലെ ര​ണ്ടാം മി​നി​റ്റി​ൽ സ​ലീ​ൽ റ​ഹീ​മും റെ​യി​ൻ​ബോ എ​ഫ്സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി. ര​ണ്ടാം പ​കു​തി​യു​ടെ പ​ത്താം മി​നി​റ്റി​ൽ സു​ലൈ എ​ഫ്സി താ​രം ഷാ​ഫി ഫൗ​ൾ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യി.

27ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി ബോ​ക്സി​ൽ വ​ച്ച് ഫൗ​ൾ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് അ​നു​വ​ദി​ച്ച പെ​നാ​ൽ​റ്റി​യി​ലൂ​ടെ ജോ​ബി സു​ലൈ എ​ഫ്സി​ക്ക് വേ​ണ്ടി ഒ​രു ഗോ​ൾ മ​ട​ക്കി. റെ​യി​ൻ​ബോ താ​രം ഷി​ബി​ൽ ചെ​റു​കാ​ടി​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​ദു റി​യാ​ദ് ഏ​രി​യ മാ​നേ​ജ​ർ പ​വി​ത്ര​ൻ, കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ജോ​സ​ഫ് ഷാ​ജി, കേ​ളി വൈ​സ് പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, റി​ഫ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ചേ​ലാ​മ്പ്ര എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പെ​ട്ടു.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​സ ഗ്രൂ​പ്പ് അ​സീ​സി​യ സോ​ക്ക​ർ, ബ​ഞ്ച് മാ​ർ​ക്ക് ടെ​ക്‌​നോ​ള​ജി റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ എ​ഫ്സി​യു​മാ​യി ഏ​റ്റു​മു​ട്ടി. ശ​ക്ത​രാ​യ ഇ​രു​ടീ​മു​ക​ളും ആ​ക്ര​മി​ച്ച് ക​ളി​ച്ചെ​ങ്കി​ലും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

അ​സീ​സി​യ സോ​ക്ക​റി​ന് വേ​ണ്ടി നാ​ലു ക​ളി​ക്കാ​രാ​ണ് നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ​ത്. ക​ളി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ൽ റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ എ​ഫ്സി താ​രം സ​ജീ​ഷ് ചൂ​ര​പ്പാ​റ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ടു പു​റ​ത്താ​യി. അ​സീ​സി​യ സോ​ക്ക​ർ താ​രം സാ​ലി സു​ബൈ​റി​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

വെ​സ്റ്റേ​ൺ യൂ​ണി​യ​ൻ ഇ​വ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ ലി​യാ​ഖ​ത്ത്, കേ​ളി ര​ക്ഷാ​ധി​കാ​രി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് പി​ണ​റാ​യി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, റി​ഫാ സെ​ക്ര​ട്ട​റി സൈ​ഫു​ദ്ധീ​ൻ ക​രു​ളാ​യി എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

സ​ഹാ​ദ് ഷെ​ഹി​രി, യാ​സ​ർ ഔ​സാ​വി, അ​ബ്ദു​ൽ അ​സീ​സ് മ​ത്ഹ​ലി, അ​ബ്ദു​ള്ള ത​ഹാ​മി എ​ന്ന​വ​ർ ര​ണ്ടാം മ​ത്സ​രം നി​യ​ന്ത്രി​ച്ചു. സ​ഫ​മ​ക്ക മെ​ഡി​ക്ക​ൽ ടീം ​ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ഒ​രു​ക്കി.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.