• Logo

Allied Publications

Americas
എ​ൽ​ബി​എ​സ് കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം അ​വി​സ്മ​ര​ണീ​യ​മാ​യി
Share
ഡാ​ള​സ്: "ഓ​ർ​മ​യു​ണ്ടോ ഈ ​മു​ഖം?‌' എ​ന്ന ടാ​ഗ്‌​ലെെ​നു​മാ​യി എ​ൽ​ബി​എ​സ് കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് കാ​സ​ർ​ഗോ​ഡി​ന്‍റെ നോ​ർ​ത്ത് അ​മേ​രി​ക്ക പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ക​ഴി​ഞ്ഞ​മാ​സം 27, 28 തീ​യ​തി​ക​ളി​ലാ​യി ഡാ​ള​സി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

19972006 വ​രെ​യു​ള്ള ബാ​ച്ചു​ക​ളി​ൽ നി​ന്നാ​യി 70ഇ​ൽ പ​രം പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ഈ ​കൂ​ട്ടാ​യ്മ എ​ൽ​ബി​എ​സ് കോ​ള​ജി​ന്‍റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​മാ​യി മാ​റി.

"ഫ്ലാ​ഷ്ബാ​ക്ക്' എ​ന്ന പേ​രി​ൽ ഗ്രേ​പ്​വൈ​നി​ലെ ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ൽ വ​ച്ചാ​യി​രു​ന്നു ഈ ​പു​നഃ സ​മാ​ഗ​മം. അ​ബ്രാ​ഹാം തോ​മ​സി​ന്‍റെ ചി​ന്ത​യി​ൽ നി​ന്നാ​ണ് ഫ്ലാ​ഷ്ബാ​ക്ക് പി​റ​വി​യെ​ടു​ക്കു​ന്ന​ത്.



ഷാ​ജി​ൻ ജോ​സ​ഫ്, സു​പ്ര​ഭ ശേ​ഖ​ര​ൻ, സ്റ്റീ​ഫ​ൻ ജോ​ൺ​സ​ൺ, ര​മ്യ അ​നി​ൽ​കു​മാ​ർ, ര​ശ്മി നാ​രാ​യ​ൺ, വി​നോ​ദ് നാ​യ​ർ, പ്രി​യ ആ​ൻ എ​ബ്ര​ഹാം, ബി​നോ​യ് ജോ​സ്, രേ​ഖ നാ​യ​ർ, ബ്രി​ഡ്ജ​റ്റ് ആ​ന്‍റ​ണി, ശി​ഖ പ​ദ്മ​ച​ന്ദ്ര​ൻ, ജോ​ജോ ജോ​സ​ഫ്, ര​മാ​ശ​ങ്ക​ർ, സു​പ്രി​യ പു​രി​ട്ടി​പ്പാ​ട്ടി, രാ​മ​കൃ​ഷ്ണ​ൻ ര​വി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഭൂ​ത​കാ​ല​ക്കു​ളി​രി​ൽ പൊ​തി​ഞ്ഞ​താ​യി​രു​ന്നു ഓ​രോ പ​രി​പാ​ടി​ക​ളും. ഓ​ട്ട​ൻ തു​ള്ള​ലും ചാ​ക്യാ​ർ കൂ​ത്തും മോ​ണോ ആ​ക്റ്റും കൂ​ട്ടി​ക്ക​ല​ർ​ത്തി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "അ​വി​യ​ലും സാ​മ്പാ​റും, പി​ന്നെ പു​ളി​ശേ​രി​യും' എ​ന്ന പേ​രി​ൽ പ​ഴ​യ ക​ലാ​ല​യ​ജീ​വി​ത​ത്തെ ഹാ​സ്യാ​ത്മ​ക​മാ​യി പു​ന​രാ​വി​ഷ്ക​രി​ച്ച​ത് കാ​ണി​ക​ളി​ൽ പൊ​ട്ടി​ച്ചി​രി​യു​ണ​ർ​ത്തി.

ജോ​ജോ ജോ​സ​ഫും ജേ​ക്ക​ബ് തോ​മ​സും ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച കാ​മ്പ​സ് ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ചു കൊ​ണ്ടു​ള്ള ക​ഥാ​പ്ര​സം​ഗം, അ​രു​ൺ മോ​ഹ​ൻ, സു​ഹൈ​ൽ ഈ​സ, മ​നോ​ജ് തെ​ക്കും​പു​റ​ത്ത്, അ​ജി​ത്‌ നാ​രാ​യ​ണ​ൻ, ജീ​ന ജേ​ക്ക​ബ്, നി​ഷ കെ. ​നാ​യ​ർ തു​ട​ങ്ങി​യ​വ​രു​ടെ പാ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്.



വി​വി​ധ ബാ​ച്ചു​ക​ളി​ൽ നി​ന്നാ​യി സു​ഹൃ​ത്തു​ക്ക​ൾ കൈ​കോ​ർ​ത്തു ന​ട​ന്ന ര​മാ​ശ​ങ്ക​ർ സം​ഘ​ടി​പ്പി​ച്ച ഫാ​ഷ​ൻ ഷോ ​കൗ​തു​ക​മാ​യി മാ​റി. "കൗ​ബോ​യ് കൗ​ഗേ​ൾ' വേ​ഷ​ത്തി​ലു​ള്ള ഫോ​ട്ടോ ഷൂ​ട്ട് ആ​യി​രു​ന്നു സം​ഗ​മ​ത്തി​ന്‍റെ മ​റ്റൊ​രു ആ​ക​ർ​ഷ​ണീ​യ​ത. ദീ​പു മാ​ത്യു സു​ന്ദ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ എ​ല്ലാം ഒ​പ്പി​യെ​ടു​ത്തു.

ബി​ഷ​പ് സ്റ്റീ​ഫ​ൻ ജോ​ൺ വ​ട്ട​പ്പ​റ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ മേ​ൽ​നോ​ട്ടം ഭം​ഗി​യാ​ക്കി​യ​പ്പോ​ൾ, അ​വ​താ​ര​ക​രാ​യ ജോ​ജോ പാ​ലി​ശേ​രി​യു​ടെ​യും ര​മ്യ അ​നി​ൽ​കു​മാ​റി​ന്‍റെ​യും ന​ർ​മ​വും ആ​ക്ഷേ​പ​ഹാ​സ്യ​വും ഇ​ട​ചേ​ർ​ന്ന വ്യ​ത്യ​സ്ത​ശൈ​ലി ഹാ​ളി​ൽ പ​ല​പ്പോ​ഴും കൂ​ട്ട​ച്ചി​രി​യു​ടെ അ​ല​ക​ൾ സൃ​ഷ്ടി​ച്ചു.

എ​ൽ​ബി​എ​സ് കോ​ള​ജി​ന്‍റെ സ്വ​കാ​ര്യാ​ഭി​മാ​ന​മാ​യ സി​നി​മ സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഗോ​പ​കു​മാ​ർ ആ​ച്ച​ത് ന​ന്ദി​യ​റി​യി​ച്ചു.

മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​
മണിക്കൂറോളം ശ്ര​മി​ച്ചി​ട്ടും മരുന്ന് കുത്തിവയ്ക്കാൻ സാ​ധി​ച്ചി​ല്ല; തോ​മ​സ് ക്രീ​ച്ചി​ന്‍റെ വധശിക്ഷ മാറ്റിവച്ചു.
ഐ​ഡ​ഹോ: ഐ​ഡ​ഹോ​യി​ൽ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ മ​രു​ന്ന് കു​ത്തി​വ​ച്ചു കൊ​ല്ലാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.
ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബെ​ൻ​സേ​ലം (പെ​ൻ​സി​ൽ​വേ​നി​യ): നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഞാ​യ​റാ​ഴ്ച സെന്‍റ് ഗ
ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വ്.
ഷി​ക്കാ​ഗോ: ഇ​ല്ലി​നോ​യ് പ്രൈ​മ​റി ബാ​ല​റ്റി​ൽ നി​ന്ന് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ നീ​ക്കം ചെ​യ്യാ​ൻ കു​ക്ക് കൗ​ണ്ടി സ​ർ​ക്യൂ​ട്ട
ന്യൂയോർക്കിൽ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്‍റ് ജൂൺ ഒന്നിന്.
ബ്രൂക്ക്​ലിൻ(ന്യൂയോർക്ക്): ജീവിത പങ്കാളികളെ തേടുന്ന അവിവാഹിതരായ ക്രിസ്തുമത വിശ്വാസികളായ മലയാളികൾക്ക് വേണ്ടി ജൂൺ ഒന്നിന് ന്യൂയോർക്കിലെ ബ്രൂക്ക്​ലിനിൽ സ