• Logo

Allied Publications

Middle East & Gulf
തി​രു​നെ​ല്ലി ബ​ഡ്സ് പാ​ര​ഡൈ​സ് സ്പെ​ഷ്യ​ല്‍ സ്കൂ​ളി​ന് കെെ​ത്താ​ങ്ങാ​യി കേ​ളി
Share
വ​യ​നാ​ട്: റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ "ഹൃ​ദ​യ​പൂ​ർ​വം കേ​ളി​'യു​ടെ പ​ദ്ധ​തിയുടെ ഭാ​ഗ​മാ​യി തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ഡ്സ് പാ​ര​ഡൈ​സ് സ്പെ​ഷ്യ​ല്‍ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണോ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് മെ​മ്പ​ർ വ​സ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി​മ​ല, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ബി​ജു കു​ഞ്ഞി​മോ​ൻ, സ​ക്കീ​ർ, കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സ​ഹ്മി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗം നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ളി മു​ൻ പ്ര​വ​ർ​ത്ത​ക​ൻ പൗ​ലോ​സ് സ്വാ​ഗ​ത​വും ബ​ഡ്സ് സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ആ​ഷി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും പ​രി​ച​ര​ണ​വും ല​ഭി​ക്കേ​ണ്ട​വ​രുടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രോ​ടൊ​പ്പം ചേ​ർ​ന്ന് കേ​ര​ള​ത്തി​ലു​ട​നീ​ളം ഒ​രു ല​ക്ഷം പൊ​തി​ച്ചോ​ർ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് ഹൃ​ദ​യ​പൂ​ർ​വം കേ​ളി.

അ​ഗ​തി, അ​നാ​ഥ മ​ന്ദി​ര​ങ്ങ​ളി​ലും മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് പ​ദ്ധ​തി​യി​ൽ നി​ന്നും ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭി​ന്ന​ശേ​ഷി വി​ദ്യാ​ല​യ​ത്തി​ൽ 50 കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്.

വി​വി​ധ ത​ര​ത്തി​ൽ വൈ​ക​ല്യ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ ഭൂ​രി​ഭാ​ഗ​വും ആ​ദി​വാ​സി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. കു​ടും​ബ​ശ്രീ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ ര​ണ്ടാ​ഴ്ച​ത്തെ ഭ​ക്ഷ​ണ​മാ​ണ് കേ​ളി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

വി​വി​ധ ത​ര​ത്തി​ൽ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ൾ കേ​ര​ളീ​യം പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത സ്കൂ​ൾ കൂ​ടി​യാ​ണ് തി​രു​നെ​ല്ലി ബ​ഡ്സ് പാ​ര​ഡൈ​സ്.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.