ബര്‍ലിന്‍: മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള ഏഴാമത് ഫാമിലി കോണ്‍ഫറന്‍സ് ഇന്ന് മുതല്‍ ഞായറാഴ്ച വരെ മാള്‍ട്ട സെന്റ് മേരീസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ നടക്കും.
യൂറോപ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്ത കോണ്‍ഫ്രന്‍സിന് അധ്യക്ഷത വഹിക്കും.
ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, മാള്‍ട്ട, നെതര്‍ലന്‍ഡ്സ്, ഡെന്മാര്ക്ക്, നോര്‍വേ, ഫിന്‍ലാന്‍ഡ്, സ്വീഡന്, പോളണ്ട്, ബുള്‍ഗേറിയ തുടങ്ങിയ 12 രാജ്യങ്ങളില്‍ നിലവില്‍ ഭദ്രാസനത്തിന്റെ കീഴില്‍ ഇടവകളും കൂട്ടായ്മകളും ഉണ്ട്.
അതോടൊപ്പം മറ്റു രാജ്യങ്ങളിലും സഭയുടെ വിശ്വാസികള്‍ ഉള്ളയിടങ്ങളില്‍ കോണ്‍ഗ്രിഗേഷന്‍സ് സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തു വരികയാണ്. എല്ലാ രാജ്യങ്ങളിലെയും വിശ്വാസികളുടെ ഒരു വലിയ കൂട്ടായ്മയാണ് മാള്‍ട്ട ഫാമിലി കോൺഫറന്‍സിലൂടെ സ്വായത്തമാകുന്നത്.
കോണ്‍ഫറന്‍സില്‍ മാള്‍ട്ട പ്രസിഡന്റ് ഡോ.ജോര്‍ജ് വില്യം വെല്ല, ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗ്ളോറിയ ഗാംഗ്ന്റെ, മാള്‍ട്ട ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ടിരാനെ ഡ്യൂറസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
റോമില്‍ നിന്നുമുള്ള ഫാ. ഡോമിനിക് സാവിയോ കുടുംബ ജീവിതത്തെക്കുറിച്ചും യുവതി യുവാക്കള്‍ക്കുമായുള്ള ക്ലാസുകള്‍ എടുക്കും. അതോടൊപ്പം വിവിധ ഇടവകയില്‍ നിന്നുമുള്ള കള്‍ച്ചറല്‍ പ്രോഗ്രാമും ക്യാമ്പ് ഫയറും ഉണ്ടായിരിക്കും.
കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനവര്‍മാരായി ഫാ. ജോഷി വെട്ടിക്കാട്ടില്‍ (ഭദ്രാസന സെക്രട്ടറി), ഫാ. പോള്‍ പി. ജോര്‍ജ് (മാള്‍ട്ട വികാരി) എന്നിവര്‍ നേതൃത്വം നല്‍കും. കൂടാതെ സബ് കമ്മിറ്റികളും സഹായത്തിനായി നിലവിലുണ്ട്.
ഹോട്ടല്‍ അറേഞ്ച്മെന്റ്: അരുണ്‍ പോള്‍, കമാന്‍ഡര്‍ ജോര്‍ജ്ജ് പടിയ്ക്കക്കുടി, എയര്‍പോര്‍ട്ട് ട്രാന്സ്പോര്ട്ടേഷന്: ജെലു ജോര്‍ജ്, ജിബിന്‍ ജോണ്‍, കള്‍ച്ചറല്‍ പ്രോഗ്രാം: എല്‍ദോ ഈരാളില്‍, ജോളി തുരുത്തുമ്മേല്‍, ഫുഡ് അറേഞ്ച്മെന്റ്: ജിയോണ്‍ പൗലോസ്, തോമസ് ചേലപ്പുറത്ത്,
പബ്ലിസിറ്റി: ജിയോണ്‍ പൗലോസ്, ബിബിന്‍, വര്‍ഗീസ് അബ്രഹാം, ബേസില്‍ ഉതുപ്പ്, രജിസ്ട്രേഷന് കമ്മിറ്റി: അരുണ്‍ പോള്‍, വര്‍ഗീസ് അബ്രഹാം, ബേസില്‍ തോമസ്, സൈറ്റ് സീയിംഗ്: അരുണ്‍ പോള്‍, കമാന്‍ഡര്‍ ജോര്‍ജ് പടിയ്ക്കക്കുടി,
മെഡിക്കല്‍ ഹെൽപ്പ്: എല്‍ദോ ഈരാളില്‍, സ്റ്റേജ് അറേഞ്ച്മെന്റ്: ജിയോണ്‍ പൗലോസ്,ഫോട്ടോഗ്രഫി: ജിയോണ്‍, ജിനേഷ്, ബിബിന്‍, ഫിനാന്‍സ്: മാള്‍ട്ട കമ്മിറ്റി,ബേസില്‍ തോമസ്.
|