• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ സ​മ്മ​ർ ഫെ​സ്റ്റിന് കൊ​ടി​യി​റ​ങ്ങി
Share
ലണ്ടൻ: സ​മീ​ക്ഷ യു​കെ സ​മ്മ​ർ ഫെ​സ്റ്റ് "ഓ​ണ​ഗ്രാ​മം' കൊ​ടി​യി​റ​ങ്ങി. ചെമസ്ഫോ ർ​ഡ് മേ​യ​ർ കൗ​ൺ​സി​ല​ർ ലി​ൻ​ഡ മ​സ്‌​കോ​ട്ട് സ​മീ​ക്ഷ യുകെ സ​മ്മ​ർ​ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർവ​ഹി​ച്ചു.

സ​മീ​ക്ഷ യുകെ നാ​ഷണ​ൽ സെ​ക്ര​ട്ട​റി ​ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി, നാ​ഷണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ​ഭാ​സ്ക​ർ പു​ര​യി​ൽ, ചെം​സ്ഫോ​ർ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ​ആ​ന്‍റ​ണി ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.



12 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​ര​വും തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​വും ഹൃ​ദ്യ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​ക്കെ​യാ​യി ഓ​ണ​ഗ്രാ​മം കാ​ണി​ക​ൾ​ക്ക് മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​ന്നാ​യി മാ​റി. യുകെയി​ലെ പ്ര​ഗ​ത്ഭ​ൻ​മാ​ർ മാ​റ്റു​ര​ച്ച വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഹെ​യ​ർ​ഫോ​ർ​ഡ് അ​ച്ചാ​യ​ൻ​സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ത​മാ​ക്കി.



ട​ൺ​ബ്രി​ഡ്ജ് വെ​ൽ​സ് ട​സ്കേ​ഴ്സ് കെ​ന്‍റ് കിം​ഗ്സ് ര​ണ്ടാം സ്ഥാ​നം, വോ​ർ​സെ​സ്റ്റ​ർ തെ​മ്മാ​ഡി​സ് മൂ​ന്നാം സ്ഥാ​നം, ട​ൺ​ബ്രി​ഡ്ജ് വെ​ൽ​സ് കെ​ന്‍റ് റോ​യ​ൽ​സ് നാ​ലാം സ്ഥാ​നം, എ​സ്എം​സി സാ​ലി​സ്ബ​റി അ​ഞ്ചാം സ്ഥാ​നം, എ​വ​ർ​ഷൈ​ൻ കാ​ന്‍റ​ർ​ബ​റി ആ​റാം സ്ഥാ​നം, സ്റ്റോ​ക്ക് ല​യ​ൺ​സ് ഏ​ഴാം സ്ഥാ​നം, തൊ​മ്മ​നും മ​ക്ക​ളും എ​ട്ടാം സ്ഥാ​നം എ​ന്നി​വ​രാ​ണ് മ​റ്റു വി​ജ​യി​ക​ൾ.

മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന വേ​ഷ​വി​ധാ​ന​വും ഈ​ണ​വും താ​ള​വും ഒ​ക്കെ​യാ​യി അ​ര​ങ്ങേ​റി​യ വാ​ശി​യേ​റി​യ തി​രു​വാ​തി​ര ക​ളി മ​ത്സ​രം ഓ​ണ​ഗ്രാ​മ​ത്തി​ന്‍റെ മാ​റ്റു കൂ​ട്ടി.



മ​ത്സ​ര​ത്തി​ൽ ത​നി​മ നോ​ർ​ത്താം​പ്റ്റ​ൺ ഒ​ന്നാം സ്ഥാ​ന​വും കെ​റ്റ​റിം​ഗ് ഗേ​ൾ​സ് ര​ണ്ടാം സ്ഥാ​ന​വും ബിഎംഎ ബെ​ഡ്ഫോ​ർ​ഡ് മൂ​ന്നാം സ്ഥാ​ന​വും തു​മ്പപ്പൂ വോ​ർ​ത്തിം​ഗ് നാ​ലാം​സ്ഥാ​ന​വും നേ​ടി.

വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് സ​മീ​ക്ഷ യുകെ നാ​ഷ്ണ​ൽ പ്ര​സി​ഡ​ന്‍റ് ​ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ലും സ​മ്മാ​ന​ദാ​ന​ത്തി​ലും നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.



തൃ​ഷ സു​ധി, ​വി​ഷ്ണു ദാ​സ് എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​ന​വും കു​മാ​രി അ​ക്സ രാ​ജേ​ഷിന്‍റെ ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളും സ​ദ​സി​ന് ഏ​റെ ഹൃ​ദ്യ​മാ​യി.



സ​മ്മ​ർ ഫെ​സ്റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലും പ്ര​വ​ർ​ത്തി​ച്ച മു​ഴു​വ​ൻ സ​ഹോ​ദ​ര​ങ്ങ​ളെ​യും സ​മീ​ക്ഷ യു​കെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് വച്ച് ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​താ​യും ക​ലാ, സാം​സ്കാ​രി​ക പ്ര​വ​ർ​ന​ത്തി​ന്‍റെ പു​തി​യ വ​ഴി​ക​ൾ തേ​ടി സ​മീ​ക്ഷ യുകെ യാ​ത്ര തു​ട​രു​മ്പോ​ൾ തു​ട​ർ​ന്നും യുകെയി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ അ​ക​മൊ​ഴി​ഞ്ഞ പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡോ. ​എ.​ജെ. ജേ​ക്ക​ബിന്‍റെ സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പ്രി​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഡോ. ​എ.​ജെ. ജേ​ക്ക​ബി​ന്‍റെ(64) സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും.
സ​മീ​ക്ഷ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റ്; ഇ​പ്‍​സ്വി​ച്ചി​ല്‍ അ​ർ​ജു​ൻ സ​ജി മു​ഹ​മ്മ​ദ് അ​ലി സ​ഖ്യം വി​ജ​യി​ക​ള്‍.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഡ​ബി​ള്‍​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റി​ല്‍ പേ​രാ​ട്ടം ക​ന​ക്കു​ന്നു.
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി ജര്‍മനി.
ബ​ര്‍​ലി​ന്‍: ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കി ജ​ർ​മ​ൻ പാ​ര്‍​ല​മെ​ന്‍റ്.
ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
സ്ലൈ​ഗോ​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം മാ​ർ​ച്ച്‌ 23ന്.
ഡ​ബ്ലി​ൻ: സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന നോ​മ്പു​കാ​ല ധ്യാ​നം ന​ട​ക്കും.