• Logo

Allied Publications

Middle East & Gulf
ദു​ബാ​യി ക​പ്പ​ല്‍ സ​ര്‍​വീ​സി​നാ​യി ബേ​പ്പു​ര്‍ തു​റ​മു​ഖ​ത്ത് ആ​ഴം കൂ​ട്ടു​ന്നു
Share
കോ​ഴി​ക്കോ​ട്: ദു​ബാ​യി‌​യി​ല്‍​നി​ന്ന് ബേ​പ്പു​രി​ലേ​ക്ക് ക​പ്പ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ മുന്നോ​ടി​യാ​യി ബേ​പ്പു​ര്‍ തു​റ​മു​ഖ​ത്ത് ആ​ഴം കൂ​ട്ടു​ന്ന​തി​നു​ള്ള സ​ര്‍​വേ ന​ട​പ​ടി​ക​ള്‍​ക്ക് വേ​ഗം കൂ​ടി.

തു​റ​മു​ഖ​ത്തേ​ക്ക് ക​പ്പ​ലു​ക​ള്‍ അ​നാ​യാ​സം ക​ട​ന്നു​വ​രു​ന്ന​തി​നു​ള്ള വ​ഴി​യൊ​രു​ക്കു​ന്ന​തി​നാ​ണ് ആ​ഴം കൂ​ട്ടു​ന്ന​ത്. തു​റ​മു​ഖ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ബേ​പ്പു​ര്‍ ഹൈ​ഡ്രോ​ഗ്രാ​ഫി​ക് വി​ഭാ​ഗ​മാ​ണ് സ​ര്‍​വേ ന​ട​ത്തു​ന്ന​ത്.

ആ​ഗോ​ള മാ​രി​ടൈം ഉ​ച്ച​കോ​ടി​യി​ല്‍ കേ​ര​ള​യു​എ​ഇ, വി​ഴി​ഞ്ഞം​കോ​വ​ളം​ബേ​പ്പു​ര്‍ ക​പ്പ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ കേ​ന്ദ്ര ഷി​പ്പിം​ഗ് തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നാ​വാ​ള്‍ അ​നു​മ​തി ന​ല്‍​കി​യ വി​വ​രം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​ല​ബാ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചി​രു​ന്നു.

ക്രി​സ്മ​സ്​ന​വ​വ​ത്സ​ര സീ​സ​ണ് മു​ന്‍​പാ​യി ക​പ്പ​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം തു​റ​മു​ഖ​ത്ത് കാ​പ്പി​റ്റ​ല്‍ ഡ്ര​ഡ്ജിം​ഗ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഹാ​ര്‍​ബ​ര്‍ ബേ​സി​നി​ല്‍ ചെ​ങ്ക​ല്‍​പാ​റ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മ​ണ്ണു​മാ​ന്ത​ല്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ഡ്ര​ഡ്ജിം​ഗ് ക​മ്പ​നി​യാ​ണ് ഇ​തി​നു​ള്ള ക​രാ​ര്‍ എ​ടു​ത്തി​ട്ടു​ള്ള​ത്. ചെ​ങ്ക​ല്‍​പാ​റ ക​ണ്ട​തി​നാ​ല്‍ ക​രാ​ര്‍​തു​ക പ്ര​കാ​രം ഡ്ര​ഡ്ജിം​ഗ് ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​മ്പ​നി തു​റ​മു​ഖ വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​ഥാ​ന​ത്തി​ലാ​ണ് ചെ​ങ്ക​ല്‍​പാ​റ​ക​ളു​ടെ തോ​ത് അ​റി​യു​ന്ന​തി​നു​ള്ള സ​ര്‍​വേ. മ​റൈ​ന്‍ സ​ര്‍​വേ മേ​ധാ​വി ന​ല്‍​കു​ന്ന സ​ര്‍​വേ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ്ര​ഡ്ജിം​ഗ് ക​മ്പ​നി​ക്കു ന​ല്‍​കി​യ ക​രാ​ര്‍ പു​തു​ക്കാ​നാ​ണ് സാ​ധ്യ​ത.

അ​തി​നു​ശേ​ഷം പാ​റ​ക​ള്‍ ആ​ധു​നി​ക യ​ന്ത്ര സം​വി​ധാ​ന​ങ്ങ്ള്‍ ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ച്ചെ​ടു​ക്കും. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും ആ​ഴം കൂ​ട്ട​ല്‍ ന​ട​ക്കു​ക.

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​വ​യു
എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ.
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ.
കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ​ജൗ​വാ​നു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.
നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വ