• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​കു​വൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി കോ​ൺ​ഫ​റ​ൻ​സ് തി​ങ്ക​ളാ​ഴ്ച
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ഇ​ന്ത്യ​കു​വൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി കോ​ൺ​ഫ​റ​ൻ​സ്' സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച‌​യാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ക. നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സോ​ഫ്റ്റ്‌​വെ​യ​ർ ആ​ൻ​ഡ് സ​ർ​വീ​സ​സ് ക​മ്പ​നീ​സ് (NASSCOM) ഇ​ന്ത്യ​യി​ൽ നി​ന്ന് ഐ​ടി മേ​ഖ​ല​യി​ലെ 20 പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​യ​യ്ക്കു​ന്നു​ണ്ട്.

കു​വൈ​റ്റ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ (കെ​സി​സി​ഐ) പി​ന്തു​ണ​യോ​ടെ ഇ​ന്ത്യ​ൻ ബി​സി​ന​സ് & പ്ര​ഫ​ഷ​ണ​ൽ കൗ​ൺ​സി​ൽ (ഐ​ബി​പി​സി), നാ​സ്‌​കോം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

കു​വൈ​റ്റി​ലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ൾ, സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സി​ൽ സം​ബം​ന്ധി​ക്കും.

ഉ​ദ്ഘാ​ട​ന സെ​ഷ​നു ശേ​ഷം ആ​ഗോ​ള ഐ​ടി മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യു​ടെ നി​ല​വാ​രം എ​ടു​ത്തു കാ​ണി​ക്കു​ന്ന പാ​ന​ൽ ച​ർ​ച്ച ന​ട​ക്കും. ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ​ക്ട​ർ ആ​ദ​ർ​ശ് സ്വൈ​ക, ഐ​ബി​പി​സി ചെ​യ​ർ​മാ​ൻ, കെ​സി​സി​ഐ ബോ​ർ​ഡ് അം​ഗം, സി​എ​ഐ​ടി ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഐ​ടി മേ​ഖ​ല​യെ​ക്കു​റി​ച്ചും ഇ​ന്ത്യ​കു​വൈ​റ്റ് ഐ​ടി പ​ദ്ധ​തി​ക​ളു​ടെ സ​ഹ​ക​ര​ണ സാ​ധ്യ​ത​യെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​ക​ളു​ടെ പ്ര​സ​ന്‍റേ​ഷ​നു​ക​ളും ഉ​ണ്ടാ​കും.

സം​രം​ഭ​ക​ർ​ക്കാ​യി ഒ​രു ബി 2 ​ബി സെ​ഷ​നും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. കു​വൈ​റ്റ് ക​മ്പ​നി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും.

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​വ​യു
എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ.
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ.
കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ​ജൗ​വാ​നു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.
നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വ