• Logo

Allied Publications

Europe
കൈ​ര​ളി നി​കേ​ത​നി​ലൂ​ടെ ഇ​നി കേ​ര​ള​സ​ര്‍​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ന്‍ കോ​ഴ്സു​ക​ളും
Share
വി​യ​ന്ന: മ​ല​യാ​ള ഭാ​ഷ​യും സം​സ്‌​കാ​ര​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള സ​ര്‍​ക്കാ​റി​ന്‍റെ സാം​സ്‌​കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​രം​ഭ​മാ​യ മ​ല​യാ​ളം മി​ഷ​നു​മാ​യി കൈ​ര​ളി നി​കേ​ത​ന്‍ കൈ​കോ​ര്‍​ക്കു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വി​യ​ന്ന​യി​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ള്‍ പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന കൈ​ര​ളി നി​കേ​ത​നി​ല്‍ ഇ​നി​മു​ത​ല്‍ ക്ലാ​സു​ക​ള്‍ മ​ല​യാ​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കും ന​ട​ക്കു​ക.

പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്ക് മ​ല​യാ​ള ഭാ​ഷാ​പ​ഠ​ന​ത്തി​ന് അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച മ​ല​യാ​ളം മി​ഷ​നി​ലൂ​ടെ ന​ല്‍​കു​ന്ന ക്ലാ​സു​ക​ള്‍ വ​ള​രെ ല​ളി​ത സു​ന്ദ​ര​മാ​യി​ട്ടാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

‘എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി, അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം’ എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി സു​ധീ​ര​മാ​യ ച​ര്‍​ച്ച​ക​ളി​ല്‍​നി​ന്നും ഗ​വേ​ഷ​ണ​ങ്ങ​ളി​ല്‍​നി​ന്നും ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണി​ക്കൊ​ന്ന (സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്), സൂ​ര്യ​കാ​ന്തി (ഡി​പ്ലോ​മ കോ​ഴ്സ്), ആ​മ്പ​ല്‍ (ഹ​യ​ര്‍ ഡി​പ്ലോ​മ കോ​ഴ്സ്), നീ​ല​ക്കു​റി​ഞ്ഞി (സീ​നി​യ​ര്‍ ഹ​യ​ര്‍ ഡി​പ്ലോ​മ കോ​ഴ്സ്) എ​ന്നീ കോ​ഴ്സു​ക​ള്‍ അ​ട​ങ്ങു​ന്ന പാ​ഠ്യ​പ​ദ്ധ​തി​യാ​കും കു​ട്ടി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​ത്.

പ്ര​വാ​സി​ക​ള്‍​ക്ക് ഇ​ത് വ​ഴി കേ​ര​ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കൃ​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ നേ​ടാ​നാ​കും. ഒ​പ്പം 90 രാ​ജ്യ​ങ്ങ​ളി​ല്‍ മ​ല​യാ​ളം മി​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി കു​ട്ടി​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​നു​ത​കു​ന്ന പ​രി​പാ​ടി​ക​ളും ല​ഭ്യ​മാ​കും.

മ​ല​യാ​ളം മി​ഷ​നി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മാ​യി ഏ​ക​ദേ​ശം 4000ല​ധി​കം അ​ധ്യാ​പ​ക​രും 50,000ത്തോ​ളം കു​ട്ടി​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഭാ​ഷാ​പ​ഠ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ https://mm.kerala.gov.in/ എ​ന്ന വെ​ബ്സൈ​റ്റി​ല്‍ നി​ന്നും മ​ന​സി​ലാ​ക്കാ​വു​ന്ന​താ​ണ്.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച