• Logo

Allied Publications

Europe
ഋ​ഷി സു​ന​ക് ഇ​സ്ര​യേ​ലി​ലേ​ക്ക്; നെ​ത​ന്യാ​ഹു​മാ​യി​ ചർച്ച നടത്തും
Share
ല​ണ്ട​ൻ: ബ്ര​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് ഇ​സ്ര​യേ​ലി​ലേ​ക്ക്. ഇ​ന്ന് ഇ​സ്ര​യേ​ലി​ൽ എ​ത്തു​ന്ന ഋ​ഷി സു​ന​ക് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​മാ​യി​യും പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഹ​മാ​സ്​ഇ​സ്ര​യേ​ൽ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഋ​ഷി സു​ന​കി​ന്‍റെ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​നം. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് ഭീ​ക​ര​ർ ഇ​സ്ര​യേ​ലി​നെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ലും ഗാ​സ​യി​ലും ഉ​ണ്ടാ​യ ജീ​വ​ഹാ​നി​യി​ൽ സു​ന​ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഓ​രോ പൗ​ര​ന്‍റെ​യും മ​ര​ണ​വും ഒ​രു ദു​ര​ന്ത​മാ​ണ്. ഹ​മാ​സി​ന്‍റെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും സു​ന​ക് ത​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ഗാ​സ​യി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ സം​ഘ​ർ​ഷം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഈ ​മേ​ഖ​ല​യി​ലെ​യും ലോ​ക​മെ​ന്പാ​ടു​മു​ള്ള നേ​താ​ക്ക​ന്മാ​ർ ഒ​ത്തു​ചേ​രേ​ണ്ട നി​ർ​ണാ​യ നി​മി​ഷ​മാ​ണെ​ന്നും സു​ന​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗാ​സ​യി​ലേ​ക്ക് എ​ത്ര​യും വേ​ഗം മാ​നു​ഷി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഗാ​സ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​ർ​ക്ക് മ​ട​ങ്ങാ​ൻ പാ​ത ഒ​രു​ക്ക​ണ​മെ​ന്നും സു​ന​ക് ആ​വ​ശ്യ​പ്പെ​ടും.

ഇ​സ്രാ​യേ​ലി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഏ​ഴ് ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രെ​ങ്കി​ലും കൊ​ല്ല​പ്പെ​ടു​ക​യും ഒ​ന്പ​ത് പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സു​ന​കി​ന്‍റെ വ​ക്താ​വ് ബു​ധ​നാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.

സു​ന​കി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ടൊ​പ്പം, ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശി​ച്ച ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​യിം​സ് ക്ലെ​വ​ർ​ലി സം​ഘ​ർ​ഷം ച​ർ​ച്ച ചെ​യ്യാ​നും സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം തേ​ടാ​നും അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ഈ​ജി​പ്ത്, തു​ർ​ക്കി, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും സു​ന​കി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച