• Logo

Allied Publications

Middle East & Gulf
ആ​ർ​എ​സ്‌​സി അ​ബു​ദാ​ബി സി​റ്റി സാ​ഹി​ത്യോ​ത്സ​വ്: അ​ൽ വ​ഹ്ദ ജേ​താ​ക്ക​ൾ
Share
അ​ബു​ദാ​ബി: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്‍റെ അ​ബു​ദാ​ബി സി​റ്റി സോ​ൺ ത​ല മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു.

അ​ബു​ദാ​ബി സി​റ്റി പ​രി​ധി​യി​ലെ ആ​റ് സെ​ക്ട​റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അഞ്ഞൂറിലേറെ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു. പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ണ്ട​റി, സീ​നി​യ​ർ, ജ​ന​റ​ൽ കാ​റ്റ​ഗ​റി​ക​ളി​ലാ​യി മെ​യി​ൽ, ഫീ​മെ​യി​ൽ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 93 മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ യൂ​ണി​റ്റ്, സെ​ക്ട​ർ ഘ​ട​ക​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രാ​ണ് സോ​ൺ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

296 പോ​യി​ന്‍റ് നേ​ടി അ​ൽ​വ​ഹ്ദ സെ​ക്ട​ർ ജേ​താ​ക്ക​ളാ​യി. 243, 227 പോ​യി​ന്റു​ക​ൾ നേ​ടി നാ​ദി​സി​യ്യ,മു​റൂ​ർ സെ​ക്ട​റു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

അ​ൽ​വ​ഹ്ദ സെ​ക്ട​റി​ൽ നി​ന്നും സെ​ക്ക​ണ്ട​റി വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച മു​ഹ​മ്മ​ദ് ശി​ബി​ൽ ക​ലാ​പ്ര​തി​ഭ​യാ​യും ഉ​മ്മു​ന്നാ​ർ സെ​ക്ട​റി​ൽ നി​ന്നും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച ജ​സ്മി മു​ഹ​മ്മ​ദി​സ സ​ർ​ഗ​പ്ര​തി​ഭ​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​ജ​യി​ക​ൾ 29ന് ​ഉ​മ്മു​ൽ ഖു​വൈ​നി​ൽ ന​ട​ക്കു​ന്ന യു​ഏ​ഇ നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ മ​ത്സ​രി​ക്കും. സാ​ഹി​ത്യോ​ത്സ​വ് മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മെ ചെ​റു​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റിം​ഗ് മ​ത്സ​ര​വും കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത മ​ദ്ഹ് ഗാ​യ​ക​രു​ടെ ആ​സ്വാ​ദ​ന പ​രി​പാ​ടി​യും ന​ഗ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ആ​ർ​എ​സ്‌​സി ഗ്ലോ​ബ​ൽ, നാ​ഷ​ണ​ൽ നേ​താ​ക്ക​ളും ഐ​സി​എ​ഫ്, കെ​സി​എ​ഫ് നേ​താ​ക്ക​ളും സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് പ്ര​തി​ഭ​ക​ൾ​ക്കു​ള്ള ട്രോ​ഫി സ​മ്മാ​നി​ച്ചു.

സ​മാ​പ​ന സം​ഗ​മം ബ​നി​യാ​സ് സ്പൈ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റാ​ഷി​ദ് കു​റ്റൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഹം​സ അ​ഹ്സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ർ​ഫാ​ൻ ഇ​ബ്രാ​ഹിം, പ്രോ​ഗ്രാം സ​മി​തി ക​ൺ​വീ​ന​ർ ഹി​ജാ​സ് മൊ​യ്തീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ക​ളെ തി​രി​ച്ചു കി​ട്ട​ണേ​യെ​ന്ന പ്രാ​ര്‍​ഥ​ന​യു​മാ​യി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്.
കൊ​ച്ചി: "എ​ന്‍റെ കു​ഞ്ഞി​നെ ഒ​രു നോ​ക്കു കാ​ണ​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന​തി​ന് കൊ​തി​ക്കു​ക​യാ​ണ്. അ​വ​ള്‍ അ​വി​ടെ തീ ​തി​ന്നു ക​ഴി​യു​ക​യാ​ണ്.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.
ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ആ​ർ​ഐ​സി​സി പ്ര​ഫ​ഷ​ണ​ൽ വിം​ഗ് മ​ലാ​സ് ചെ​റീ​സ് ഹാ​ളി​ൽ ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി അ​പ​ക​ടം; യു​എ​ഇ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.
അ​ല്‍​ഐ​ന്‍: യു​എ​ഇ​യി​ലെ അ​ല്‍​ഐ​നി​ല്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ആർഐസിസി അഹ്‌ലൻ റംസാൻ വെള്ളിയാഴ്ച.
റി​യാ​ദ്: റി​യാ​ദ് ഇ​സ്‌ലാഹി സെ​ന്‍റേഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അഹ്‌ലൻ റംസാൻ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.