• Logo

Allied Publications

Europe
മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ​ക്ക് ശ​നി​യാ​ഴ്ച തു​ട​ക്കം
Share
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്‌​റോ​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ​ക്ക് ശ​നി​യാ​ഴ്ച തു​ട​ക്കം കു​റി​ക്കും. മ​ല​യാ​ളം ക്ലാ​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം ശ​നി​യാ​ഴ്ച ന്യൂ​ടൗ​ൺ പാ​ർ​ക്ക് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ഡ​ൺ​ലേ​രി ആ​ൻ​ഡ് രാ​ത് ഡൗ​ൺ സി​റ്റി കൗ​ൺ​സി​ൽ മേ​യ​ർ ഡെ​നി​സ് ഒ.കാ​ല​ഗ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ ക​വി മു​രു​ക​ൻ കാ​ട്ടാ​ക​ട മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സീ​റോ മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ.​ഫാ. ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​റ്റി​ക്കി​സം ഡേ​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും. പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു .

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കു​ട്ടി​ക​ളെ മ​ല​യാ​ള ഭാ​ഷ​യും സം​സ്കാ​ര​വും പ​ഠി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ​കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ 30 ൽ ​അ​ധി​കം കു​ട്ടി​ക​ളും പ​രി​ശീ​ല​നം നേ​ടി​യ 11 അ​ധ്യാ​പ​ക​രും ഉ​ണ്ട് .

റ​വ. ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ ര​ക്ഷാ​ധി​കാ​രി​യും അ​ഡ്വ. സി​ബി ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​റും അ​നീ​ഷ്‌ വി. ​ചെ​റി​യാ​ൻ പ്ര​സി​ഡ​ന്‍റും ബി​നു ജോ​സ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ 19 അം​ഗ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ല​യാ​ളം മി​ഷ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​ത്.

കു​ട്ടി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​വാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​ർ​ക്ക് ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​വ​സ​രം ഉ​ണ്ട് . ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന മ​ല​യാ​ളം ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സി​ബി 08944 33676, അ​നീ​ഷ് 08926 06282, ബി​നു 08705 58898.

ഡോ. ​എ.​ജെ. ജേ​ക്ക​ബിന്‍റെ സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പ്രി​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഡോ. ​എ.​ജെ. ജേ​ക്ക​ബി​ന്‍റെ(64) സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും.
സ​മീ​ക്ഷ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റ്; ഇ​പ്‍​സ്വി​ച്ചി​ല്‍ അ​ർ​ജു​ൻ സ​ജി മു​ഹ​മ്മ​ദ് അ​ലി സ​ഖ്യം വി​ജ​യി​ക​ള്‍.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഡ​ബി​ള്‍​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റി​ല്‍ പേ​രാ​ട്ടം ക​ന​ക്കു​ന്നു.
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി ജര്‍മനി.
ബ​ര്‍​ലി​ന്‍: ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കി ജ​ർ​മ​ൻ പാ​ര്‍​ല​മെ​ന്‍റ്.
ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
സ്ലൈ​ഗോ​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം മാ​ർ​ച്ച്‌ 23ന്.
ഡ​ബ്ലി​ൻ: സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന നോ​മ്പു​കാ​ല ധ്യാ​നം ന​ട​ക്കും.