• Logo

Allied Publications

Europe
ന​ഴ്സു​മാ​രു​ടെ നോ​ർ​ക്ക യു​കെ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ​ക്ക് ഇ​ന്നു കൊ​ച്ചി​യി​ൽ തു​ട​ക്കം
Share
തി​രു​വ​ന​ന്ത​പു​രം: യു​കെ​യി​ലെ വി​വി​ധ എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റു​ക​ളി​ലേ​ക്കു ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​ര​ങ്ങ​ളൊ​രു​ക്കു​ന്ന നോ​ർ​ക്ക റൂ​ട്ട്സ് റി​ക്രൂ​ട്ട്മെ​ന്‍റ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യു​ള​ള അ​ഭി​മു​ഖ​ങ്ങ​ൾ​ക്ക് ഇ​ന്നു കൊ​ച്ചി​യി​ൽ തു​ട​ക്ക​മാ​കും.

10, 11, 13, 14, 20, 21 തീ​യ​തി​ക​ളി​ലാ​യി ഹോ​ട്ട​ൽ ലേ​മെ​റി​ഡി​യ​നി​ലാ​ണ് കൊ​ച്ചി​യി​ലെ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. ഈ ​മാ​സം 17,18ന് ​ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു​വി​ലും (ഹോ​ട്ട​ൽ താ​ജ് വി​വാ​ന്ത) റി​ക്രൂ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ന​ഴ്സിം​ഗി​ൽ ബി​രു​ദ​മോ ഡി​പ്ലോ​മ​യോ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും, ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രാ​വീ​ണ്യം തെ​ളി​യി​ക്കു​ന്ന ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി യു​കെ സ്കോ​റും ഉ​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. നി​ല​വി​ൽ ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​ർ​ക്കും ഈ ​പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കും ഉ​പാ​ധി​ക​ളോ​ടെ പ​ങ്കെ​ടു​ക്കാം.

ജ​ന​റ​ൽ മെ​ഡി​ക്ക​ൽ & സ​ർ​ജി​ക്ക​ൽ/​എ​മ​ർ​ജ​ൻ​സി ന​ഴ്സ് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ഈ ​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം വേ​ണം.

തീ​യ​റ്റ​ർ ന​ഴ്സ് ത​സ്തി​ക​യി​ലേ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ന​ഴ്സ് ത​സ്തി​ക​യി​ലേ​ക്ക് സൈ​ക്യാ​ട്രി വാ​ർ​ഡി​ൽ കു​റ​ഞ്ഞ​ത് ആ​റു മാ​സ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും ആ​വ​ശ്യ​മാ​ണ്.

ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ന് ശേ​ഷം സൈ​ക്കി​യാ​ട്രി​ക് വാ​ർ​ഡി​ൽ കു​റ​ഞ്ഞ​ത് ആ​റു മാ​സം എ​ക്സ്പീ​രി​യ​ൻ​സ് ഉ​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ (ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ അ​വ​രു​ടെ ഒ​ഇ​ടി പ​രി​ശീ​ല​ന​വും പ​രീ​ക്ഷാ​ഫീ​സും എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റ് ത​ന്നെ വ​ഹി​ക്കും.

താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.norka@kerala.gov.in എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​വ​രു​ടെ ബ​യോ​ഡാ​റ്റ, ഐ​ഇ​എ​ൽ​ടി​എ​സ്/ ഒ​ഇ​ടി സ്കോ​ർ കാ​ർ​ഡ്, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷി​ക്കു​ക. അ​ല്ലെ​ങ്കി​ൽ നോ​ർ​ക്ക ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ൻ ലാം​ഗ്വേ​ജി​ന്‍റെ വെ​ബ്സൈ​റ്റ് nifl.norkaroots.org സ​ന്ദ​ർ​ശി​ച്ചും അ​പേ​ക്ഷ ന​ൽ​കാം. റി​ക്രൂ​ട്ട്മെ​ന്‍റ് സൗ​ജ​ന്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ൾ ഫ്രീ ​ന​ന്പ​റി​ൽ (ENGLISH, MALAYALAM) 18004253939 ഇ​ന്ത്യ​യി​ൽ നി​ന്നും +91 8802012345 വി​ദേ​ശ​ത്തു നി​ന്നും (മി​സ്ഡ് കോ​ൾ സൗ​ക​ര്യം) ബ​ന്ധ​പ്പെ​ടാം.

norkaroots.org, nifl.norkaroots.org എ​ന്നീ വെ​ബ്ബ്സൈ​റ്റു​ക​ളി​ലും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. അ​ല്ലെ​ങ്കി​ൽ +91813 8087773 എ​ന്ന വാ​ട്സ്ആ​പ്പ് ന​ന്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച