• Logo

Allied Publications

Europe
ഓ​ണാ​ഘോ​ഷം സം​ഘ‌​ടി​പ്പി​ച്ച് ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യും ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നു​മാ​യ കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ​മാ​ജം അം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സാ​ല്‍​ബൗ ബോ​ണ്‍​ഹൈ​മി​ല്‍ അ​ര​ങ്ങേ​റി.

ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം 4.30ന് ​സ​മാ​ജം പ്ര​സി​ഡ​ന്‍റ് അ​ബി മാ​ങ്കു​ള​ത്തി​ന്‍റെ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​നു ശേ​ഷം ആ​ഘോ​ഷ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യ ഡോ. ​അ​മി​ത് ടെ​ലാം​ഗ് (ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍, ഫ്രാ​ങ്ക്ഫ​ര്‍​ട്ട്) സ​മാ​ജം പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ ഡോ. ​അ​മി​ത് ടെ​ലാം​ഗ് ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് പ്ര​സം​ഗി​ച്ചു. ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ളം സ​മാ​ജം മ​ല​യാ​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ, ഓ​ണ​ക്ക​ളി​ക​ളാ​യ കൈ​കൊ​ട്ടി​ക്ക​ളി, പു​ലി​ക​ളി, വ​ള്ളം​ക​ളി, കൂ​ടാ​തെ തി​രു​വാ​തി​ര​ക​ളി, പൂ​ക്ക​ള​മി​ട​ല്‍ മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ള​ത്ത് എ​ന്നി​വ കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള അ​വ​ത​ര​ണം സ​ദ​സി​ന് ഏ​റെ ഹൃ​ദ്യ​മാ​യി.

പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര​ന്മാ​രും ഒ​ത്തു​ചേ​ര്‍​ന്ന് അ​ര​ങ്ങേ​റി​യ സം​ഘ​നൃ​ത്ത​ങ്ങ​ള്‍, ശാ​സ്ത്രീ​യ​നൃ​ത്ത​ങ്ങ​ള്‍, മ​നോ​ഹ​ര​ങ്ങ​ളാ​യ ഗാ​ന​ങ്ങ​ള്‍, ഫാ​ഷ​ന്‍ ഷോ ​തു​ട​ങ്ങി​യ മി​ക​വു​റ്റ ക​ലാ​പ​രി​പാ​ടി​ക​ള്‍ ആ​ഘോ​ഷ​ത്തിന്‍റെ ഭാഗമായി അരങ്ങേറുന്നത്.



വി​ഭ​വ​സ​മൃ​ദ്ധ​വും സ്വാ​ദി​ഷ്ഠ​വു​മാ​യ ഓ​ണ​സ​ദ്യ​യും തു​ട​ര്‍​ന്ന് തം​ബോ​ല​യും പ​തി​യ ത​ല​മു​റ​യും പ​ഴ​യ ത​ല​മു​റ​യും ഉ​ള്‍​പ്പെ​ടെ എ​ഴു​ന്നൂ​റോ​ളം മ​ല​യാ​ളി​ക​ള്‍ പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റു​കൂ​ട്ടി. യു​വ​തീ​യു​വാ​ക്ക​ളു​ടെ കേ​ര​ളീ​യ വേ​ഷ​മ​ണി​ഞ്ഞു​ള്ള പ​ങ്കു​ചേ​ര​ലും നി​ര്‍​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​വും പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാ​യി.

സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തി​ന് ​ശേ​ഷം പത്തിന് ഓ​ണ​പ​രി​പാ​ടി​ക​ള്‍​ക്ക് തി​ര​ശീ​ല വീ​ണു.



സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ അ​ബി മാ​ങ്കു​ളം (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ഡി​പി​ന്‍ പോ​ള്‍ (ട്ര​ഷ​റ​ര്‍), ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ മ​റി​യാ​മ്മ ടോ​ണി​സ​ണ്‍, ബോ​ബി ജോ​സ​ഫ് വാ​ട​പ്പ​റ​മ്പി​ല്‍, ജി​ബി​ന്‍ എം ​ജോ​ണ്‍, കോ​ശി മാ​ത്യു എ​ന്നി​വ​ര്‍ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ച്ചു.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച