• Logo

Allied Publications

Europe
കൈ​ര​ളി ഫി​ലിം സൊ​സൈ​റ്റി കെ.​ജി.​ജോ​ർ​ജ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ല​ണ്ട​ൻ: കൈ​ര​ളി യു​കെ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന കൈ​ര​ളി ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച കെ.​ജി. ജോ​ർ​ജ് അ​നു​സ്മ​ര​ണം സം​ഘ‌​ടി​പ്പി​ക്കു​ന്നു.

യു​കെ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന അ​നു​സ്മ​ര​ണ​ത്തി​ൽ പ്ര​ശ​സ്ത മ​ല​യാ​ള ച​ല​ച്ചി​ത്ര നി​രൂ​പ​ക​നാ​യ ജി.​പി. രാ​മ​ച​ന്ദ്ര​ൻ, ന​വാ​ഗ​ത സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥ കൃ​ത്തു​മാ​യ കെ.​എം.​ക​മ​ൽ എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​ക​ൾ ആ​യി​രി​ക്കും.

ക​ഴി​ഞ്ഞ മാ​സം 24ന് ​അ​ന്ത​രി​ച്ച കെ.​ജി. ജോ​ർ​ജ് മ​ല​യാ​ള ച​ല​ച്ചി​ത്ര ച​രി​ത്ര​ത്തി​ലേ​ക്ക് ത​ന്നെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ചാ​ണ് ക​ട​ന്നു​പോ​യ​ത്. സ്വ​പ്‌​നാ​ട​നം, യ​വ​നി​ക, ആ​ദാ​മി​ന്‍റെ വാ​രി​യെ​ല്ല്, മ​റ്റൊ​രാ​ൾ, ഈ ​ക​ണ്ണി കൂ​ടി, ഇ​ര​ക​ൾ,

ഉ​ൾ​ക്ക​ട​ൽ, മേ​ള, കോ​ല​ങ്ങ​ൾ, ലേ​ഖ​യു​ടെ മ​ര​ണം ഒ​രു ഫ്ലാ​ഷ് ബാ​ക്ക്, പ​ഞ്ച​വ​ടി പാ​ലം തു​ട​ങ്ങി​യ സി​നി​മ​ക​ൾ എ​ല്ലാം ത​ന്നെ മ​ല​യാ​ള ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന ന​വാ​ഗ​ത​ക​ർ​ക്ക് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ എ​ന്ന പോ​ലെ കാ​ല​ഘ​ട്ട​ത്തെ അ​തി ജീ​വി​ക്കു​ന്ന ദൃ​ശ്യാ​വി​ഷ്ക്ക​ര​ണ​മാ​ണ്.

യു​കെ​യി​ൽ എ​ങ്ങോ​ള​മു​ള്ള ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് കൈ​ര​ളി ഫി​ലിം സൊ​സൈ​റ്റി. ക​ലാ​മൂ​ല്യ​മു​ള്ള​തും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​തും ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട​തു​മാ​യ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ച​ര്‍​ച്ച സം​ഘ​ടി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യെ ജ​ന​കീ​യ​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൈ​ര​ളി ഫി​ലിം സൊ​സൈ​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഷെ​റി ഗോ​വി​ന്ദ​ന്‍ സം​വി​ധാ​നം ചെ​യ്ത് സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍ പ്ര​ധാ​ന വേ​ഷം ചെ​യ്ത "അ​വ​നോ​വി​ലോ​ന', ഡോ. ​ബി​ജു സം​വി​ധാ​നം ചെ​യ്ത് സൂ​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് അ​ഭി​ന​യി​ച്ച "പേ​ര​റി​യാ​ത്ത​വ​ര്‍ ' രാ​ജീ​വ് ര​വി​യു​ടെ "തു​റ​മു​ഖം' തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ ച​ർ​ച്ച​ക​ൾ കൈ​ര​ളി ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​തി​നു മു​മ്പ് ന​ട​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച യു​കെ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​ന് (ഇ​ന്ത്യ​ൻ സ​മ​യം 9.30പി​എം) ഓ​ൺ​ലൈ​നി​ൽ ന​ട​ക്കു​ന്ന കെ.​ജി. ജോ​ർ​ജ് അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള ലി​ങ്ക്. https://fb.me/e/1ClkRBMvC

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച