• Logo

Allied Publications

Europe
‘ലൗ​ദാ​ത്തെ ദേ​വും’ പ്ര​കാ​ശ​നം ചെ​യ്തു
Share
വ​ത്തി​ക്കാ​ൻ സി​റ്റി: സി​ന​ഡി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്കി​ടെ ലോ​കം മു​ഴു​വ​നും​വേ​ണ്ടി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ സം​ബ​ന്ധി​ച്ച് മാ​ർ​പാ​പ്പ​യു​ടെ പു​തി​യ സ​ന്ദേ​ശം ‘ലൗ​ദാ​ത്തെ ദേ​വും’ (ദൈ​വ​ത്തെ സ്തു​തി​ക്കു​വി​ൻ) വ​ത്തി​ക്കാ​ൻ പ്ര​കാ​ശ​നം ചെ​യ്തു.

ഈ ​സ​ന്ദേ​ശം 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ലൗ​ദാ​ത്തോ സി’ ​എ​ന്ന ചാ​ക്രി​ക ലേ​ഖ​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണെ​ന്നു മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ഇ​ന്ന് ലോ​ക​വും മ​നു​ഷ്യ​രാ​ശി​യും നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണെ​ന്നും പ്ര​കൃ​തി നി​ല​നി​ന്നാ​ൽ മാ​ത്ര​മേ മ​നു​ഷ്യ​ന് അ​സ്തി​ത്വ​മു​ള്ളൂ എ​ന്നും മ​റ​ക്ക​രു​ത്.

പ്ര​കൃ​തി​ക്കെ​തി​രേ​യു​ള്ള ഏ​ത് ആ​ക്ര​മ​ണ​വും മ​നു​ഷ്യ​കു​ല​ത്തി​നു​ത​ന്നെ എ​തി​രാ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും പു​തി​യ ലേ​ഖ​ന​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ക്കു​ന്നു. പ്ര​കൃ​തി​യു​ടെ സ്നേ​ഹ​ഗാ​യ​ക​നും ര​ണ്ടാം ക്രി​സ്തു​വെ​ന്ന് അ​റി​യ​പ്പെ​ട്ട​വ​നും ത​ന്‍റെ പേ​രി​നു നി​ദാ​ന​വു​മാ​യ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ൾ ദി​ന​ത്തി​ൽ ത​ന്നെ ഈ ​ചാ​ക്രി​ക ലേ​ഖ​നം പു​റ​ത്തി​റ​ക്കു​ന്ന​തി​ലു​ള്ള സ​ന്തോ​ഷ​വും മാ​ർ​പാ​പ്പ പ​ങ്കു​വ​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം സി​ന​ഡ് അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും പോ​ൾ ആ​റാ​മ​ൻ ഹാ​ളി​ൽ ഒ​ന്നി​ച്ചു ചേ​രു​ക​യും സി​ന​ഡി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ക​ർ​ദി​നാ​ൾ സം​ഘ​ത്തി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ മ​രി​യോ ഗ്രെ​ക്കും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും സി​ന​ഡ് അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

ഇ​റ്റാ​ലി​യ​ൻ, സ്പാ​നി​ഷ്, ഇം​ഗ്ലീ​ഷ്, പോ​ർ​ച്ചു​ഗീ​സ്, ഫ്ര​ഞ്ച് എ​ന്നി​ങ്ങ​നെ അ​ഞ്ച് ഔ​ദ്യോ​ഗി​ക ഭാ​ഷ​ക​ളി​ലാ​ണ് സി​ന​ഡ​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 82 വ​നി​ത​ക​ൾ മു​ഴു​വ​ൻ സ​മ​യ​വും സം​ബ​ന്ധി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​ത്തെ സി​ന​ഡി​നു​ണ്ട്.

പ​ത്തു​പേ​രു​ടെ ചെ​റി​യ സം​ഘ​ങ്ങ​ളി​ലാ​യി പ​തി​നാ​ലു മീ​റ്റിം​ഗു​ക​ളും 21 പൊ​തു മീ​റ്റിം​ഗു​ക​ളു​മാ​ണ് സി​ന​ഡി​ൽ ഉ​ണ്ടാ​വു​ക​യെ​ന്ന് വ​ത്തി​ക്കാ​ൻ പ്ര​സ് ഓ​ഫീ​സ് അ​റി​യി​ച്ചു. 19ന് ​അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും യു​ദ്ധ​ങ്ങ​ൾ മൂ​ലം നാ​ടും വീ​ടും ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​വ​ർ​ക്കും വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ദി​വ​സ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വ​ത്തി​ക്കാ​ൻ ബ​സി​ലി​ക്ക​യി​ൽ സി​ന​ഡ് അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും ചേ​ർ​ന്നു​ള്ള അ​ടു​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണം ഒ​ൻ​പ​തി​ന് ആ​യി​രി​ക്കു​മെ​ന്നും വ​ത്തി​ക്കാ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന് അ​ഞ്ചു പി​താ​ക്ക​ന്മാ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​രാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ, സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നു സി​ന​ഡി​ൽ സം​ബ​ന്ധി​ക്കു​ന്ന​ത്.

ക​ർ​ദി​നാ​ൾ​മാ​രാ​യ ഓസ്‌​വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, ഫി​ലി​പ് നേ​രി ഫെ​റാ​വോ, അ​ന്തോ​ണി പൂ​ല, ആ​ർ​ച്ച് ബി​ഷ​പ് ജോ​ർ​ജ് അ​ന്തോ​ണി സ്വാ​മി, സി​സ്റ്റ​ർ മ​രി​യ നി​ർ​മ​ല എ​സി, സി​സ്റ്റ​ർ ല​ളി​ത തോ​മ​സ് എ​സ്ജെ​ടി, മാ​ത്യു തോ​മ​സ്, ഫാ. ​സി​ജീ​ഷ് പു​ല്ല​ൻ​കു​ന്നേ​ൽ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​രാ​യ മ​റ്റ് അം​ഗ​ങ്ങ​ൾ.

ജാ​ക്കും ഗ്രെ​യ്സും അ​യ​ർ​ല​ൻ​ഡി​ലെ ജ​ന​പ്രി​യ പേ​രു​ക​ൾ.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ക​ഴി​ഞ്ഞവ​ർ​ഷത്തെ ഏ​റ്റ​വും ജ​ന​പ്രി​യ നാ​മ​ങ്ങ​ളാ​യി ജാ​ക്ക്, ഗ്രെ​യ്‌​സ് എ​ന്നി​വ മാ​റി.
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു.
ലണ്ടൻ: പ്ര​മു​ഖ​വ്യ​വ​സാ​യി​യും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് മേ​ധാ​വി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ‘സ്‌​പ്രെ​ഡിം​ഗ് ജോ​യ്’ ബ്രി​ട്
സെ​വ​ൻ ബീ​റ്റ്‌​സ് സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഗീ​തോ​ത്സ​വം ശ​നി​യാ​ഴ്ച.
സ്റ്റീ​വ​നേ​ജ്: ക​ലാ​സ്വാ​ദ​ക​ർ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ നൃ​ത്ത​സം​ഗീ​ത​ദൃ​ശ്യ ക​ലാ​മാ​മാ​ങ്കം ശ​നി​യാ​ഴ്ച സ്റ്റീ​വ​നേ​ജി
ഡോ.​എ.​ജെ. ജേ​ക്ക​ബ് പ്ര​സ്റ്റ​ണി​ല്‍ അ​ന്ത​രി​ച്ചു.
പ്ര​സ്റ്റ​ൺ: ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​റാ​യി​രു​ന്ന പാ​ലാ ഇ​ട​മ​റ്റം ആ​യ​ത്ത​മ​റ്റം പ​രേ​ത​നാ​യ ഡോ.​എ.
അ​യ​ർ​ലൻഡിൽ​ പൊ​തു​ഗ​താ​ഗ​തം ഉപ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന​വ്.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻഡി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധന​വ് .