അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ ഷുഖൈഖ് യൂണിറ്റ് ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഷുഖൈഖ് ഓഡിറ്റോറിയത്തിൽ വച്ചാണ് ഓണാഘോഷപരിപാടികൾ അരങ്ങേറിയത്.
ഉച്ചയ്ക്ക് നടന്ന ഗംഭീരമായ ഓണസദ്യയോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ലത്തീഫ് മൈനാഗപ്പള്ളി കലാപരിപാടികൾക്ക് നേതൃത്വം നൽകി.
നവയുഗം സാംസ്കാരികവേദി എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകളും ഈ പരിപാടിയിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി.
നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ഷാജി മതിലകം, നിസാം കൊല്ലം, ഗോപകുമാർ, ബിജു വർക്കി, ഷിബുകുമാർ, തമ്പാൻ നടരാജൻ, ശരണ്യ ഷിബു, മഞ്ജു അശോക്, മീനു അരുൺ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
നവയുഗം അൽഹസ മേഖല കമ്മിറ്റി ഭാരവാഹികളായ വേലുരാജൻ, സുനിൽ വലിയാട്ടിൽ, സുശിൽ കുമാർ, നാസർ മസർയ്യ, ഷുഖൈഖ് യൂണിറ്റ് ഭാരവാഹികളായ ജലീൽ, സിയാദ് പള്ളിമുക്ക്, സുന്ദരേശൻ, ഷിബു താഹിർ, സുരേഷ് മടവൂർ, സുധീർ, സുജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|