• Logo

Allied Publications

Europe
യു​ക്‌​മ ദേ​ശി​യ ക​ലാ​മേ​ള ന​വം​ബ​ർ നാ​ലി​ന്; ലോ​ഗോ രൂ​പ​ക​ല്പ​ന​യ്ക്കും ന​ഗ​ർ നാ​മ​ക​ര​ണ​ത്തി​നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Share
ല​ണ്ട​ൻ: 14ാമ​ത് യു​ക്മ ദേ​ശി​യ ക​ലാ​മേ​ള ന​വം​ബ​ർ നാ​ലി​ന് ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ വ​ച്ച് ന​ട​ത്തു​വാ​ൻ യു​ക്മ ദേ​ശി​യ സ​മി​തി തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ദേ​ശി​യ ക​ലാ​മേ​ള​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ലോ​ഗോ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​വാ​നും ക​ലാ​മേ​ള ന​ഗ​റി​ന് ഉ​ചി​ത​മാ​യ പേ​ര് നി​ർ​ദേ​ശി​ക്കു​വാ​നും യു​ക്മ ദേ​ശി​യ സ​മി​തി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

ക​ലാ​മേ​ള​യി​ലും ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​ച​ര​ണോ​പാ​ധി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യും പേ​രും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. ലോ​ഗോ​യും പേ​രും സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ​യാ​ണ്.

ഇ​ന്ത്യ‌‌‌​യു​ടെ മ​ഹ​ത്താ​യ സാ​ഹി​ത്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞ് നി​ന്ന മ​ഹാ​ര​ഥ​ന്മാ​രു​ടെ പേ​രു​ക​ളി​ലാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ദേ​ശി​യ ക​ലാ​മേ​ള ന​ഗ​റു​ക​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ക​ലാ​ലോ​ക​ത്തെ വെ​ള്ളി​ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക് യു​ക്മ ന​ൽ​കു​ന്ന ആ​ദ​ര​വ് കൂ​ടി​യാ​ണ് ഈ ​നാ​മ​ക​ര​ണം.

ക​വി​ക​ളി​ലെ മ​ഹാ​രാ​ജാ​വ് സ്വാ​തി​തി​രു​നാ​ൾ, അ​ഭി​ന​യ കു​ല​പ​തി പ​ത്മ​ശ്രീ തി​ല​ക​ൻ, സം​ഗീ​ത കു​ല​പ​തി​ക​ൾ ദ​ക്ഷി​ണാ​മൂ​ർ​ത്തി സ്വാ​മി​ക​ൾ, എം.​എ​സ്.​വി​ശ്വ​നാ​ഥ​ൻ, ജ്ഞാ​ന​പീ​ഠ ജേ​താ​വ് മ​ഹാ​ക​വി ഒ.​എ​ൻ.​വി. കു​റു​പ്പ്, ജ​ന​കീ​യ ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി,

വ​യ​ലി​ൻ മാ​ന്ത്രി​ക​ൻ ബാ​ല​ഭാ​സ്ക്ക​ർ, ബോ​ളി​വു​ഡ് ച​ല​ച്ചി​ത്ര വി​സ്മ​യം ശ്രീ​ദേ​വി, സ​ർ​വ​ക​ലാ വ​ല്ല​ഭ​നാ​യി​രു​ന്ന എ​സ്.​പി.​ബാ​ല​സു​ബ്ര​മ​ണ്യ​ൻ, മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ സ​മ്രാ​ട്ട് നെ​ടു​മു​ടി വേ​ണു, ഇ​ന്ത്യ​യു​ടെ വാ​ന​മ്പാ​ടി ല​ത മ​ങ്കേ​ഷ്ക​ർ എ​ന്നി​വ​ർ അ​ത്ത​ര​ത്തി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു.

ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന റീ​ജ​ന​ൽ ക​ലാ​മേ​ള​ക​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ റീ​ജ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ങ്ങ​ൾ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഒ​ക്ടോ​ബ​ർ ഏ​ഴ് മു​ത​ൽ 21 വ​രെ​യാ​ണ് വി​വി​ധ റീ​ജ​നു​ക​ളി​ൽ ക​ലാ​മേ​ള ന​ട​ക്കു​ന്ന​ത്. യു​ക്മ​യു​ടെ വി​വി​ധ റീ​ജ​നു​ക​ളി​ൽ ന​ട​ക്കു​ന്ന ക​ലാ​മേ​ള​ക​ളി​ലെ വി​ജ​യി​ക​ളാ​ണ് ദേ​ശി​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ യോ​ഗ്യ​ത നേ​ടു​ന്ന​ത്.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് യോ​ർ​ക്ക്ഷ​യ​ർ & ഹം​ബ​ർ റീ​ജി​യ​ൺ ക​ലാ​മേ​ള സ്ക​ൻ​തോ​ർ​പ്പി​ലും സ്കോ​ട്ട്ല​ൻ​ഡ് റീ​ജി​യ​ൺ ക​ലാ​മേ​ള ഗ്ലാ​സ്ഗോ​യി​ലെ കാ​മ്പ​സ് ലാം​ഗി​ലും ന​ട​ക്കു​മ്പോ​ൾ ഒ​ക്ടോ​ബ​ർ 14ന് ​നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ക​ലാ​മേ​ള ബോ​ൾ​ട്ട​ണി​ലും ഈ​സ്റ്റ് ആം​ഗ്ളി​യ റീ​ജ​ൻ ക​ലാ​മേ​ള റെ​യ്ലി​യി​ലും ന​ട​ക്കും.

ഒ​ക്ടോ​ബ​ർ 21 ന് ​സൗ​ത്ത് വെ​സ്റ്റ് റീ​ജ​ൻ ക​ലാ​മേ​ള ഫോ​ർ​ഡിം​ഗ്ബ്രി​ഡ്ജി​ലും,സൗ​ത്ത് ഈ​സ്റ്റ് റീ​ജ​ൻ ക​ലാ​മേ​ള ക്രോ​യ്ഡ​ണി​ലും, മി​ഡ്ലാ​ൻ​ഡ്സ് റീ​ജ​ൻ ക​ലാ​മേ​ള ക​വ​ൻ​ട്രി​യി​ലും ന​ട​ത്ത​പ്പെ​ടും.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ എ​ല്ലാ യു​കെ മ​ല​യാ​ളി​ക്കും ലോ​ഗോ ന​ഗ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ക​ലാ​മേ​ള ലോ​ഗോ മ​ത്സ​ര​ത്തി​ന് ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി ര​ണ്ട് ലോ​ഗോ​ക​ൾ വ​രെ രൂ​പ​ക​ല്പ​ന ചെ​യ്ത് അ​യ​ക്കാ​വു​ന്ന​താ​ണ്.

എ​ന്നാ​ൽ ക​ലാ​മേ​ള ന​ഗ​റി​ന് ഒ​രാ​ൾ​ക്ക് ഒ​രു പേ​ര് മാ​ത്ര​മേ നി​ർ​ദ്ദേ​ശി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​കു​ക​യു​ള്ളൂ. ഒ​ക്ടോ​ബ​ർ അ​ഞ്ച് വ​രെ secretary.ukma@gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് എ​ൻ​ട്രി​ക​ൾ അ​യ​ക്കാ​വു​ന്ന​താ​ണ്.

ര​ണ്ട്‌ മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ഫോ​ൺ ന​മ്പ​റും എ​ൻ​ട്രി​യോ​ടൊ​പ്പം അ​യ​ക്കേ​ണ്ട​താ​ണെ​ന്ന് യു​ക്‌​മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന വ്യ​ക്തി​ക്ക് കാ​ഷ്‌ അ​വാ​ർ​ഡും മെ​മ​ന്‍റോ​യും ന​ഗ​ർ നാ​മ​ക​ര​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പേ​ര് നി​ർ​ദേ​ശി​ക്കു​ന്ന വ്യ​ക്തി​ക​ളി​ൽ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഒ​രാ​ൾ​ക്ക് മെ​മ​ന്‍റോ​യും ക​ലാ​മേ​ള വേ​ദി​യി​ൽ വെ​ച്ച്‌ ന​ൽ​കു​ന്ന​താ​ണ്.

മ​ല​യാ​ളി പ്ര​വാ​സ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​യാ​യ യു​ക്‌​മ ക​ലാ​മേ​ള​ക​ൾ എ​ക്കാ​ല​ത്തും പ്ര​തി​ഭ​ക​ളൂ​ടെ സ്വ​പ്ന​വേ​ദി​യാ​യി​രു​ന്നു. നാ​ല്പ​തി​ല​ധി​കം മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന യു​ക്മ ക​ലാ​മേ​ള, യു​കെ മ​ല​യാ​ളി​ക​ൾ നെ​ഞ്ചോ​ട് ചേ​ർ​ത്ത് വ​ച്ചി​രി​ക്കു​ന്ന ക​ലാ​മാ​മാ​ങ്ക​മാ​ണ്.

മ​ത്സ​രാ​ർ​ത്ഥി​ക​ളോ​ടൊ​പ്പം ക​ല​യെ സ്നേ​ഹി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ൾ കൂ​ടി എ​ത്തി​ച്ചേ​രു​മ്പോ​ൾ കേ​ര​ള​ത്തി​ലെ സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണ് ക​ലാ​മേ​ള ന​ഗ​റി​ൽ കാ​ണാ​ൻ ക​ഴി​യു​ക.

ക​ല​യേ​യും സം​സ്കാ​ര​ത്തേ​യും നെ​ഞ്ചേ​റ്റു​ന്ന യു​കെ മ​ല​യാ​ളി​ക​ളു​ടെ ആ​വേ​ശ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്ന യു​ക്മ ദേ​ശി​യ ക​ലാ​മേ​ള വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ അ​ഭ്യ​ർ​ഥി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൻ ഒ​രു​ക്കി​യ കേ​ര​ള പി​റ​വി ആ​ഘോ​ഷം വ​ർ​ണോ​ജ്വ​ല​മാ​യി.
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ന്‍റെ എ​ട്ടാം ക​ലാ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കേ​ര​ള പി​റ​വി
മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ക്ക് മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.
മാ​ഞ്ച​സ്റ്റ​ർ: യു​കെ സ​ന്ദ​ർ​ശ​ത്തി​ന് എ​ത്തി​യ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു​ടെ മി​ഷ​ൻ ഇ​ട​വ​ക സ​ന്ദ​ർ​ശ​ന പ
തോ​മ​സ് ചാ​ഴി​ക്കാ​ട​ന്‍ എം​പി​ക്ക് ഗാ​ട്ട്‌​വി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​ര​ണ​മൊ​രു​ക്കി പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം.
ല​ണ്ട​ൻ: കോ​ട്ട​യം എം​പി‌‌​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ തോ​മ​സ് ചാ​ഴി​ക്കാ​ട​ന്‍ എം​പി​ക്ക് പ്ര​വാ​സി കേ​ര​ള കോ​ണ്
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം.
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ചെ​​​റി​​​യ പ​​​നി​​​യും ശ്വാ​​​സ​​​ത​​​ട​​​സ​​​വും നേ​​​രിടുന്ന ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​രോ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ആ​രാ​ധ​ന ക്ര​മ ക്വി​സ് മ​ത്സ​ര​ത്തി​ൽ ജോ​മോ​ൻ ബി​ബി​ത ദ​മ്പ​തി​ക​ൾ​ക്ക് ഒ​ന്നാം സ്ഥാ​നം.
ലി​വ​ർ​പൂ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​രാ​ധ​നാ​ക്ര​മ ബൈ​ബി​ൾ