• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ മി​ലാ​ദ് കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന് മു​ത​ൽ
Share
കു​വൈ​റ്റ് സി​റ്റി: ന​ബി​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​നം വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ അ​ബ്ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വ​ച്ച് ന​ട​ത്തു​മെ​ന്ന് കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു .

എ​സ്കെ​എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ ഹ​സ​നി ത​ങ്ങ​ൾ ക​ണ്ണ​ന്ത​ളി, പ്ര​ഗ​ൽ​ഭ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ സി​റാ​ജു​ദ്ദീ​ൻ അ​ൽ ഖാ​സി​മി പ​ത്ത​നാ​പു​രം എ​ന്നീ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ഇ​ശാ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം മ​ജ്‌​ലി​സു​ന്നൂ​ർ ആ​ത്മീ​യ സ​ദ​സ്, വെ​ള്ളി​യാ​ഴ്ച അ​സ്ർ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ബു​ർ​ദ മ​ജ്‌​ലി​സ്, മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം മൗ​ലി​ദ് സ​ദ​സ്, പി​ന്നീ​ട് ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​നം എ​ന്നീ ക്ര​മ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

കെ​ഐ​സി മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ന്‍റെ ലോ​ഞ്ചിം​ഗും സു​പ്ര​ഭാ​തം ദി​ന​പ​ത്ര​ത്തി​ന്‍റെ കു​വൈ​റ്റി​ലെ ലോ​ഞ്ചിം​ഗും ന​ബി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഘ​ട​ന​യു​ടെ അം​ഗ​ത്വ​മു​ള്ള​വ​രി​ൽ നി​ർ​ധ​നാ​യ​വ​രി​ൽ ചി​ല​ർ​ക്ക് നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സി​ൽ വ​ച്ച് ന​ട​ക്കും.

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ, വി​ധ​വ സ​ഹാ​യ​ങ്ങ​ൾ, പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, ആം​ബു​ല​ൻ​സ് സ​മ​ർ​പ്പ​ണം, പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ൾ 25ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു വ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

നി​ർ​ധ​ര​നാ​യ 25 യു​വ​തി യു​വാ​ക്ക​ളു​ടെ വി​വാ​ഹ​വും സി​ൽ​വ​ർ ജൂ​ബി​ലി പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്നു​ണ്ട്. മി​ക​ച്ച 25 പു​സ്ത​ക​ങ്ങ​ൾ ഒ​ന്നി​ച്ച് വാ​യ​ന​ക്കാ​രു​ടെ ക​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന അ​ക്ഷ​ര​ക്കൂ​ട്ട് പ​ദ്ധ​തി​യു​ടെ പ്രീ ​പ​ബ്ലി​ക്കേ​ഷ​നും ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു.

കെ​ഐ​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ധീ​ൻ ഫൈ​സി, കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി, കേ​ന്ദ്ര മീ​ഡി​യ & ഐ​ടി സെ​ക്ര​ട്ട​റി എ​ഞ്ചി​നീ​യ​ർ മു​നീ​ർ പെ​രു​മു​ഖം എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

‘മ​ഴ​വി​ല്ല് 2023’ ചി​ത്ര ര​ച​നാ മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​വേ​ദി കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ
മ​ല​യാ​ള ഭാ​ഷ​യും ഭാ​ര​ത​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും ആ​ഗോ​ള​ത​ല​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്ത​ണം: അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്‌​മി​ഭാ​യി.
അ​ജ്‌​മാ​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൺ മ​ഴ​വി​ല്ല് 2023 പ്രോ​ഗ്രാം തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗം അ​ശ്വ​തി തി​രു​നാ​
കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കി​ല്ല.
വ​ത്തി​ക്കാ​ന്‍ സിറ്റി: ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കി​ല്ല.
ക്രി​ക്ക​റ്റ് കി​റ്റ് വി​ത​ര​ണം ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ട്രാ​ക്ക്) ഫ​ർ​വാ​നി​യ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​യ
ജാ​തി സെ​ൻ​സ​സ് ന​ട​പ്പി​ലാ​ക്ക​ണം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സ​മ്മേ​ള​നം.
മ​നാ​മ: ഇ​ന്ത്യ​യി​ൽ ജാ​തി സെ​ൻ​സ​സ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.