• Logo

Allied Publications

Europe
കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സു​ബാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഐ​ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ
Share
ബര്‍​ലി​ന്‍: മു​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ മ​ക​ന്‍ സു​ഭാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഫോ​ര്‍ റീ​ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (ഇ​ബി​ആ​ർ​ഡി) ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി​യു​ടെ പു​തി​യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റാ​യി നി​യ​മി​ത​നാ​യി.

ക​ഴി​ഞ്ഞ​ദി​വ​സം ജോ​സ് സ്ഥാ​ന​മേ​റ്റെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക്സ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്കൂ​ള്‍ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ത്രേ​സി​കു​ട്ടി ക​ല്ല​മ്പ​ള്ളി​യ​യാ​ണ് മാ​താ​വ്.

ഐ​ടി, ട്രാ​ന്‍​സ്ഫോ​ര്‍​മേ​ഷ​ന്‍ പ്ര​ഫ​ഷ​ണ​ലാ​യ ജോ​സ് ഐ​എ​ന്‍​ജി ഇ​റ്റ​ലി​യി​ലെ ടെ​ക്നോ​ള​ജി മു​ൻ ത​ല​വ​നാ​ണ്. 2012ല്‍ ​ഐ​എ​ന്‍​ജി​യി​ല്‍ ചേ​ര്‍​ന്ന​തി​നു​ശേ​ഷം, യൂ​റോ​പി​ലെ​യും (സ്പെ​യി​ന്‍, ഫ്രാ​ന്‍​സ്, ചെ​ക്ക് റി​പ്പ​ബ്ലി​ക്, ഇ​റ്റ​ലി) ഏ​ഷ്യ​യി​ലെ​യും ചെ​റു​കി​ട വ്യാ​പാ​രം, മൊ​ത്ത​വ്യാ​പാ​രം, സം​ഭം​ഭ​ക​ത്വം തു​ട​ങ്ങി​യ സാ​ങ്കേ​തി​ക പ​രി​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചു​മ​ത​ല​യേ​റ്റ് വി​വി​ധ ഐ​ടി ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.

ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന ആ​ധു​നി​ക ക്ലൗ​ഡ് അ​ധി​ഷ്ഠി​ത ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് ലെ​ഗ​സി ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ മൈ​ഗ്രേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഐ​എ​ന്‍​ജി​ക്ക് മു​മ്പ് ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സി​ല്‍ ഒ​ന്നി​ല​ധി​കം വ​ര്‍​ഷം ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

ലോ​ക​ത്തി​ലെ മു​ന്‍​നി​ര ജാ​വ അ​ധി​ഷ്ഠി​ത ബാ​ങ്കിം​ഗ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലൊ​ന്നി​ന്‍റെ കോ​ര്‍ പ്രൊ​ഡ​ക്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് ടീ​മി​നെ ന​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ജോ​സി​നാ​യി​രു​ന്നു. ഏ​ഷ്യ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും പ​ല പ്ര​മു​ഖ കോ​ര്‍​പ്പ​റേ​റ്റ് ബാ​ങ്കു​ക​ളെ​യും അ​വ​രു​ടെ കോ​ര്‍ ബാ​ങ്കിം​ഗി​ലും പേ​യ്മെ​ന്‍റ് പ​രി​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ഹാ​യി​ക്കു​ന്ന​തി​ലും ജോ​സ് ഉ​ത്ത​ര​വാ​ദി​ത്വം വ​ഹി​ച്ചി​രു​ന്നു.

ടാ​റ്റ​യി​ല്‍ ചേ​രു​ന്ന​തി​നു മു​മ്പ്, ജോ​സ് ഇ​ന്ത്യ​യി​ലെ ആ​ദ്യ​കാ​ല ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് ക​മ്പ​നി​ക​ളി​ലൊ​ന്ന് സ്ഥാ​പി​ച്ച​തു​വ​ഴി ക​രി​യ​റി​ല്‍, നി​ര​വ​ധി വ്യ​വ​സാ​യ അം​ഗീ​കാ​ര​ങ്ങ​ളും അ​വാ​ര്‍​ഡു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ്ല​ബി​ക് സ്കൂ​ളി​ല്‍ നി​ന്ന് സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​വും കോ​ട്ട​യ​ത്തെ രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റീ​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ല്‍ നി​ന്ന് എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദ​വും നേ​ടി. ഭാ​ര്യ ജീ​സ്. നാ​ല് മ​ക്ക​ള്‍.

യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഫോ​ര്‍ റീ​ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് 1991ല്‍ ​സ്ഥാ​പി​ത​മാ​യ ഒ​രു രാ​ജ്യാ​ന്ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​ണ്. ഒ​രു ബ​ഹു​മു​ഖ വി​ക​സ​ന നി​ക്ഷേ​പ ബാ​ങ്ക് എ​ന്ന നി​ല​യി​ല്‍, വി​പ​ണി സ​മ്പ​ത് വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള ഒ​രു ഉ​പ​ക​ര​ണ​മാ​യി ബാ​ങ്ക് നി​ക്ഷേ​പ​ത്തെ ഉ​പ​യോ​ഗി​ക്കു​ന്നു.

തു​ട​ക്ക​ത്തി​ല്‍ മു​ന്‍ ഈ​സ്റ്റേ​ണ്‍ ബ്ലോ​ക്കി​ന്‍റെ രാ​ജ്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച്, മ​ധ്യ യൂ​റോ​പ്പ് മു​ത​ല്‍ മ​ധ്യേ​ഷ്യ വ​രെ യു​ള്ള 30 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ വി​ക​സ​ന​ത്തി​ന് പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നാ​യി ഇ​ത് വി​പു​ലീ​ക​രി​ച്ചു.

2018 ജൂ​ലൈ 11 മു​ത​ല്‍ ഇ​ന്ത്യ ഇ​ബി​ആ​ര്‍​ഡി അം​ഗ​മാ​ണ്. 179 പെ​യ്ഡ് ഇ​ന്‍ ഷെ​യ​റു​ക​ളും 807 കാ​ളിം​ഗ് ഓ​ഹ​രി​ക​ളും അ​ട​ങ്ങു​ന്ന 986 ഓ​ഹ​രി​ക​ള്‍ സ്വീ​ക​രി​ച്ച് കൊ​ണ്ട് ഇ​ന്ത്യ ഇ​ബി​ആ​ര്‍​ഡി​യു​ടെ 69ാമ​ത്തെ അം​ഗ​മാ​യി.

ഇ​ന്ത്യ​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ക്കി​ല്ല. എ​ന്നാ​ല്‍ അ​തി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ബി​ആ​ര്‍​ഡി​യു​മാ​യു​ള്ള സം​യു​ക്ത നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​ന്‍ ക​ഴി​യും. ബാ​ങ്കി​ന്‍റെ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി (ഐ​ടി) പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ഡി​ജി​റ്റ​ല്‍ ല​ക്ഷ്യ​ങ്ങ​ളു​ടെ​യും എ​ല്ലാ വ​ശ​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വം അ​ദ്ദേ​ഹ​ത്തി​നാ​യി​രി​ക്കും.

ഇ​ബി​ആ​ര്‍​ഡി​യി​ല്‍ ഈ ​ഉ​ന്ന​ത പ​ദ​വി വ​ഹി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യാ​ക്കാ​ര​ന്‍ കൂ​ടി​യാ​ണ് സു​ഭാ​ഷ് ച​ന്ദ്ര ജോ​സ്.

ഗ​ർ​ഷോം ടി​വി​യും ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും ഒ​രു​ക്കു​ന്ന ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​രം ഡി​സം​ബ​ർ ഒ​ന്പ​തി​ന്.
ക​വ​ൻ​ട്രി: യു​കെ​യി​ലെ വി​വി​ധ ഗാ​യ​ക സം​ഘ​ങ്ങ​ളെ അ​ണി​നി​ര​ത്തി ഗ​ർ​ഷോം ടി​വി​യും ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും ചേ​ർ​ന്ന് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി
യു​കെ​യി​ൽ കാണാതായ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ മ​രി​ച്ചനി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മി​ത്കു​മാ​ർ പ​ട്ടേ​ൽ(23) ആ​ണ് മ​രി​ച്ച​ത്.
സ്കോ​ട്ട്ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം.
ഗ്ലാസ്ഗോ: സ്കോ​ട്ട്ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റ് 2024 2025 വ​ര്‍​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഞാ​യ​റാ​ഴ്ച ന​ട​ന്ന വാ​ര്‍​ഷി​ക പൊ​തു
പ്രേ​ഷി​ത കു​ടി​യേ​റ്റ​വും കു​ർ​ബാ​ന​യോ​ടു​ള്ള ഭ​ക്തി​യു​മാ​ണ് പ്ര​തി​സ​ന്ധി​ക​ളി​ൽ ക്നാ​നാ​യ സ​മു​ദാ​യ​ത്തെ നി​ല​നി​ർ​ത്തു​ന്ന​ത്: മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി.
നോ​ട്ടിം​ഗ്ഹാം: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ പ്രേ​ഷി​ത കു​ടി​യേ​റ്റ​മാ​ണ് ക്നാ​നാ​യ സ​മു​ദാ​യം മൂ​ന്നാം നൂ​റ്റാ​ണ്ട് മു​ത​ൽ വി​വി​ധ പ്
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി​യാ​ഴ്ച; ഡോ. ​മ​രി​യ സ​ർ​വി​നോ മു​ഖ്യാ​തി​ഥി‌.
ബ​ർ​മിം​ഗ്ഹാം: സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം "ടോ​ട്ട പു​ൽ​ക്രാ' ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റ