• Logo

Allied Publications

Europe
ബ്രി​സ്‌​ക​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച; അ​വേ​ശം പ​ക​രാ​ൻ മ്യൂ​സി​ക്ക​ല്‍ ആ​ന്‍​ഡ് കോ​മ​ഡി നൈ​റ്റ്
Share
ബ്രിസ്റ്റോൾ: ബ്രി​സ്‌​ക​യു​ടെ 11ാമ​ത് ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച ബ്രി​സ്‌​റ്റോ​ള്‍ സി​റ്റി ഹാ​ളി​ല്‍ ന​ട​ക്കും. ഓ​ണാ​ഘോ​ഷ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി ആ​വേ​ശ​ത്തി​ലാ​ണ് ബ്രി​സ്റ്റോ​ള്‍ കേ​ര​ളൈ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍.

1000ൽ ​അ​ധി​കം പേ​ര്‍​ക്ക് ഒ​രു​മി​ച്ച് ഒ​ത്തു​കൂ​ടാ​നാ​കു​ന്ന വ​ലി​യ വേ​ദി​യാ​ണ് ഇ​ക്കു​റി ഓ​ണാ​ഘോ​ഷ​ത്തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബ്രി​സ്‌​ക​യു​ടെ ഓ​ണാ​ഘോ​ഷ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ബ്രി​സ്‌​റ്റോ​ള്‍ സി​റ്റി ഹാ​ളി​ല്‍ ആ​ഘോ​ഷം ന​ട​ക്കു​ന്ന​ത്.

ആ​ദ്യം തീ​രു​മാ​നി​ച്ച വേ​ദി ചി​ല അ​സൗ​ക​ര്യ​ങ്ങ​ള്‍ കൊ​ണ്ട് ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ബ്രി​സ്‌​റ്റോ​ള്‍ മേ​യ​ര്‍ ത​ന്നെ​യാ​ണ് പു​തി​യ വേ​ദി അ​നു​വ​ദി​ച്ചു കൊ​ടു​ത്ത​ത്. ബ്രി​സ്‌​ക​യു​ടെ പു​തി​യ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്ന​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ഓ​ണാ​ഘോ​ഷ​മാ​ണ് ഇ​ത്.

കൊ​ല്ലം അ​ഭി​ജി​ത്തും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ല്‍ ആ​ന്‍​ഡ് കോ​മ​ഡി നൈ​റ്റാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ സെ​ബാ​സ്റ്റ്യ​നും സെ​ക്ര​ട്ട​റി ഡെ​ന്നി​സ് സെ​ബാ​സ്റ്റി​യ​നും ട്ര​ഷ​റ​ര്‍ ഷാ​ജി സ്‌​ക​റി​യ​യും മ​റ്റ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളും ഓ​ണാ​ഘോ​ഷ ഒ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി വ​ലി​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

രു​ചി​ക​ര​മാ​യ ഓ​ണ​സ​ദ്യ​യും ഓ​ണ​ക്ക​ളി​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി മി​ക​ച്ചൊ​രു ഓ​ണാ​ഘോ​ഷ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഷേ​ക്‌​സ്പി​യ​ര്‍ നാ​ട​കം മാ​ക്‌​ബെ​ത്തി​ന്‍റെ മ​ല​യാ​ള അ​വ​ത​ര​ണം വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

എ​ല്ലാ​വ​രേ​യും ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ സെ​ബാ​സ്റ്റ്യ​നും സെ​ക്ര​ട്ട​റി ഡെ​ന്നി​സ് സെ​ബാ​സ്റ്റി​യ​നും ട്ര​ഷ​റ​ര്‍ ഷാ​ജി സ്‌​ക​റി​യ​യും അ​റി​യി​ച്ചു.

യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്‌​ഗേ​ജ് അ​ഡൈ്വ​സിം​ഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്‌​ഗേ​ജാ​ണ് ഇ​ത്ത​വ​ണ​യും ബ്രി​സ്‌​ക​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യ സ്‌​പോ​ണ്‍​സേ​ഴ്‌​സ്.

മ​ദ്യ​ത്തി​നും വൈ​നി​നും നി​കു​തി വ​ർ​ധി​പ്പി​ക്ക​ണം: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.
ബ​ര്‍​ലി​ന്‍: മ​ദ്യ​ത്തി​നും ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍​ക്കും ഉ​യ​ര്‍​ന്ന നി​കു​തി ചു​മ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക ദി​നം അ​വി​സ്മ​ര​ണീ​യമായി.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക ദി​നം ടോ​ട്ട പു​ൽ​ക്രാ വി​ശ്വാ​സ​വും സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും ആ​ത്മീ​യ​
സി​സ്റ്റ​ർ ആ​ൻ മ​രി​യ ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ​ന​വീ​ക​ര​ണ ഓ​ൺ​ലൈ​ൻ ധ്യാ​നം 20 മു​ത​ൽ.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്‌​ട​റും അ​ഭി​ഷി​ക്ത തി​രു​വ​ച​ന ശു​ശ്രു​ഷ​ക​യും അ​നു​ഗ
വി​യ​ന്ന​യി​ലെ പ്രോ​സി എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പു​തി​യ ഷോ​റൂ​മി​ന് വ​ര്‍​ണ​ശ​ബ​ള​മാ​യ തു​ട​ക്കം.
വി​യ​ന്ന: ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി വി​യ​ന്ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​സ്ട്രി​യ​യി​ലെ ആ​ദ്യ എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ
ഡി​എം​എ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ 29ന്.
ദ്രോ​ഗ​ഡ:​ അ​യ​ർ​ല​ൻ​ഡി​ലെ ദ്രോ​ഗ​ഡ​യി​ൽ ദ്രോ​ഗ​ഡ അ​യ​ർ​ല​ൻ​ഡ് ദ്രോ​ഗ​ഡ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ (ഡി​എം​എ)​നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്, ന്യൂ​ഇ​യ​