ഹേവാര്‍ഡ്സ്ഹീത്ത്: ഹേവാര്‍ഡ്സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷനില്‍ ഇടവക മധ്യസ്ഥയായ ആരോഗ്യമാതാവിന്റെ ഒരാഴ്ച നീണ്ടു നില്ക്കുന്ന തിരുന്നാൾ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ശനിയാഴ്ച വൈകുന്നേരം നാലിന് പരിശുദ്ധ അമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി റവ.ഫാ. ബിനോയ് നിലയാറ്റിംഗല്‍ കൊടിയേറ്റി. റവ. ഫാ. ജോസ് അഞ്ചാനിക്കൽ സഹകാർമികനായിരുന്നു.
തുടർന്ന് കാഴ്ചസമർപ്പണം നടന്നു. അതേത്തുടർന്ന് ആഘോഷപൂർവകമായ റാസകുർബാന റവ.ഫാ. ജോസ് അഞ്ചാനിക്കല്‍ മുഖ്യകാർമികത്വം വഹിച്ചു.
തുടര്‍ന്ന് ഇന്ന് മുതൽ അഞ്ച് ദിവസങ്ങളിൽ തിരുന്നാളാഘോഷങ്ങളുടെ ഭാഗമായി വിവിധ ഭവനങ്ങളില്‍ ദിവസങ്ങളില്‍ ജപമാലയും നിത്യസഹായമാതാവിന്റെ നൊവേനയും വൈകുന്നേരം അഞ്ചിന് നടത്തപ്പെടും.
ഞായറാഴ്ച ഡാന്റിസ് & ദീപ്തി, തിങ്കളാഴ്ച ജിജോ & നിഷ, ചൊവ്വാഴ്ച ജെയിംസ് & സിബിൻ, വ്യാഴാഴ്ച ജോജോ & സുനി, വെള്ളിയാഴ്ച അരുൺ & ആശ തുങ്ങിയവരുടെ ഭവനങ്ങളിലാണ് യഥാക്രമം ദൈവമാതാവിന്റെ നൊവേനയും ജപമാലയും വൈകുന്നേരം നടത്തപ്പെടുന്നത്.
ബുധനാഴ്ച മാത്രം ജപമാലയും നിത്യസഹായ മാതാവിന്റെ നൊവേനയും രാവിലെ ഒന്‍പതിന് സെന്റ് പോള്‍സ് പള്ളിയില്‍ വച്ച് വുമണ്ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടും. പ്രധാന തിരുന്നാള്‍ ദിനമായ 23ന് രാവിലെ ഒന്‍പതിന് സെന്റ് പോള്‍സ് പള്ളിയില്‍ കഴുന്ന് നേര്‍ച്ച ആരംഭിക്കും.
പിന്നീട് കാഴ്ചസമർപ്പണവും അതേ തുടര്‍ന്ന് ആഘോഷപൂർവമായ തിരുന്നാള്‍ പാട്ടു കുര്‍ബാന നടത്തും. കുര്‍ബാനയ്ക്ക് റവ.ഫാ. മാത്യു മുളയോലിൽ മുഖ്യ കാര്‍മികത്വം വഹിക്കും. റവ. ഫാ. ജോസ് കുന്നുംപുറം വചന സന്ദേശം നല്‍കും.
തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ വിവില്‍സ് ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വച്ച് തിരുന്നാള്‍ പ്രദക്ഷിണവും ചെണ്ടമേളവും സ്നേഹവിരുന്നും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ബൈബിള്‍ നാടകം, കഥാപ്രസംഗം, ഗ്രൂപ്പ് ഡാന്‍സുകള്‍, ഗ്രൂപ്പ് സോംഗ്സ്, സ്കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍ തിരുന്നാളാഘോഷം വര്ണശബളമാക്കും. തിരുന്നാള്‍ ഭക്തി സാന്ദ്രവും മനോഹരവുമാക്കി പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ ബിനോയ് നിലയാറ്റിംഗല്‍ അറിയിച്ചു.
തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി മിറ്റി ടിറ്റോ, സില്‍വി ലൂക്കോസ്, അനു ജിബി, മിനു ജിജോ, സിബി തോമസ്, ഡെന്‍സില്‍ ഡേവിഡ്, ജെയിംസ് പി ജാന്‍സ്, ഷിജി ജേക്കബ്, ബിജു സെബാസ്റ്റ്യന്‍, സണ്ണി മാത്യു,
ജെയിസണ്‍ വടക്കന്‍, ജിമ്മി പോള്‍, ഷാജു ജോസ്, സന്തോഷ് ജോസ്, ഡോണ്‍ ജോസ്, മാത്യു പി. ജോയ്, പോളച്ചന് യോഹന്നാന്, ജിജോ അരയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.
തിരുന്നാളിന്റെ ഭാഗമായി വിവില്‍ഡ്ഫീല്‍ഡ് വില്ലേജ് ഗ്രൗണ്ടില്‍ വനിതകളുടെയും മിഷന്‍ലീഗ് കുട്ടികളുടെയും സ്റ്റാളുകള്‍ പ്രധാന തിരുന്നാൾ ദിനത്തിൽ പ്രവര്‍ത്തിക്കും. കുട്ടികളുടെ സ്റ്റാളില്‍ നിന്ന് റാഫിള്‍ ടിക്കറ്റുകളും വനിതകളുടെ സ്റ്റാളില്‍ നിന്ന് കൊന്ത, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, കോസ്മറ്റിക് ഐറ്റംസ്, ഐസ്ക്രീം തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
ഹേവാർഡ്സ് ഹീത്ത് കമ്യൂണിറ്റിയിൽ നിന്ന് 133 പ്രസുദേന്തിമാരും എട്ട് സ്പോൺസേഴ്സും ചേർന്നാണ് ദൈവമാതാവിന്റെ തിരുന്നാൾ ഏറ്റെടുത്തു നടത്തി ഭക്തിസാന്ദ്രവും മനോഹരവുമാക്കാൻ മുമ്പോട്ടു വന്നിരിക്കുന്നത്.
|