ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാർ ജോയി ആലപ്പാട്ടിന്റെ ജന്മദേശമായ ഇരിങ്ങാലക്കുട പറപ്പൂക്കരയില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് യുഎസ്എ 17 ഹൈസ്കൂള്‍ കുട്ടികള്‍ക്ക് പഠനസഹായം നൽകി.
മാര്‍ ജോയി ആലപ്പാട്ടിന്റെ പൂര്‍വവിദ്യാലയമായ പറപ്പൂക്കര ഹൈസ്കൂളില്‍ വച്ച് നടന്ന ചടങ്ങ് മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് യുഎസ്എ പ്രസിഡന്റ് സിജില്‍ പാലക്കലോടി അധ്യക്ഷതവഹിച്ച ചടങ്ങില്‍ പറപ്പൂക്കര സ്കൂള്‍ മാനേജരും ഇരിങ്ങാലക്കുട രൂപത വികാര്‍ ജനറാളുമായ ഫാ. ജോസ് മാളിയേക്കല്‍ സ്വാഗതംആശംസിച്ചു.

കാത്തലിക് കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയനിലം മുഖ്യപ്രഭാഷകനായിരുന്നു. സ്കൂള്‍ പിടിഎ പ്രസിഡന്റ് മോഹനന് ഇരിങ്ങാലക്കുട രൂപത കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. പത്രോസ്, സെക്രട്ടറി ഡേവിസ് ഊക്കന്‍, ചാപ്റ്റര്‍ പ്രസിഡന്റ് ആന്റോ സി.എ, സ്കൂള്‍ പ്രിന്‍സിപ്പൽ, ഹെഡ്മിസ്ട്രസ് തുടങ്ങിയവര്‍ആശംസകൾ അര്‍പ്പിച്ചു. ഗ്ലോബല്‍ സെക്രട്ടറി ബെന്നിആന്റണിഎംസിയായി പ്രവര്‍ത്തിച്ചു.
എസ്എംസിസിയുടെ ഈ ചാരിറ്റി ഉദ്യമത്തില്‍ വളരെ സന്തോഷമുണ്ടെന്നും താന്‍ പഠിച്ച സ്കൂളില്‍ അഭിമാനത്തോടെ വന്ന് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ഉന്നത നിലയിലേക്ക് എത്തിച്ചേരുവാന്‍ സ്കൂളിലെ ഓരോ കുട്ടിക്കും ഇതു പ്രചോദനമാകട്ടെയെന്നും മാര്‍ ജോയിആലപ്പാട്ട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എസ്എംസിസിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഈയൊരു ചടങ്ങില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഇനിയും സഹായ പ്രവര്‍ത്തനങ്ങളുമായി പറപ്പൂക്കരയിലേക്ക് വരുന്നതാണെന്നും പ്രസിഡന്റ് സിജില്‍ പാലക്കലോടി അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി.
മാര്‍ ജോയിആലപ്പാട്ട് ബാല്യകാലം ചെലവഴിച്ച പറപ്പൂക്കരയില്‍ പിതാവിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ വച്ച് പ്രഖ്യാപിച്ച സഹായപദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇനിയും ഇതുപോലുള്ള പ്രവര്‍ത്തനങ്ങളുമായി എസ്എംസിസി മുന്നോട്ടുവരണമെന്നും ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയനിലം തന്റെ മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
സ്കോളര്‍ഷിപ്പ് വിതരണത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സ്വന്തം ഭര്‍ത്താവിന് കരള്‍ പകുത്തു നൽകിയ റീന ഫ്രാന്‍സിസിനെ ഗ്ലോബല്‍ കമ്മിറ്റി പൊന്നാട അണിയിക്കുകയും എസ്എംസിസി യുഎസ്എയുടെ ധനസഹായം നൽകി ആദരിക്കുകയും ചെയ്തു.
നാഷണല്‍ എസ്എംസിസി ഭാരവാഹികളായ സിജില്‍ പാലക്കലോടി, ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, മേഴ്സി കുര്യാക്കോസ്, ജോണ്സണ് കണ്ണൂക്കാടന്‍, ജോര്‍ജ് വി. ജോര്‍ജ്, ജോസ് സെബാസ്റ്റ്യന്‍, ജോജോ കോട്ടൂര്‍, ജിയോ കടലേലില്, ബോസ് കുര്യന്, ജോസഫ് പയ്യപ്പള്ളി,
റോഷന് പ്ലാമൂട്ടില്‍, മാത്യു തോയലില്‍, മാത്യു ചാക്കോ, മിനി വിതയത്തില്‍, ടോമി പുല്ലാപ്പള്ളില്‍, ആന്റണി ചെറു, എത്സി വിതയത്തില്‍,ആന്റോ കവലയ്ക്കല്‍, ബൈജു വിതയത്തില്‍, ജെയിസ് ഓലിക്കര, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ബാബു ചാക്കോ എന്നിവരുടെ കൂട്ടായ്മയിലാണ് സ്കോളര്‍ഷിപ്പ് ഫണ്ട് സ്വരൂപിച്ചത്.
ജെയ്സണ്‍ വേണാട്ട് ആയിരുന്നു ചാരിറ്റിയുടെ പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍.
|