ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളും ഓണാഘോഷ ലഹരിയിലാണ്.
അവര്‍ക്കായി ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന് ഈ വര്‍ഷത്തെ ഓണാഘോഷം "പൊന്നോണം 2023' എന്ന പേരില്‍ ഭംഗിയായി ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ്.
15ന് വൈകുന്നേരം അഞ്ച് മുതല്‍ 11 വരെ ആല്‍ബനി ഹിന്ദു കള്‍ച്ചറല്‍ സെന്ററില്‍ വച്ചാണ് ആഘോഷം. വിഭവ സമൃദ്ധമായ ഓണ സദ്യയും മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും വിവിധ കലാപരിപാടികളും കൊണ്ട് ഇത്തവണത്തെ ഓണം കൂടുതല്‍ വര്‍ണാഭമാകുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികളാണ് ഈ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം.
"സമ്മര്‍ നൈറ്റ് 2023' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ നടന് രാഹുല്‍ മാധവ്, നടിമാരായ പ്രിയങ്ക, മാളവിക, അഞ്ജലി കൃഷ്ണ, മിമിക്രി കലാകാരന്മാരായ അഖില്‍ കവലയൂര്‍, പ്രസാദ് മുഹമ്മ, പ്രശസ്ത നാടന്‍ പാട്ടുകാരി പ്രസീത ചാലക്കുടി,
ഗായകരായ ദേവാനന്ദ്, സുമേഷ് രഘു, സലീഷ് ശ്യാം, ഗായിക അനാമിക എന്നിവരെ കൂടാതെ ബിജു സേവിയര്‍, സബിന്‍ സുകേഷ്, മുത്തു ശരവണന്, ഭാരതി, ജംഷീന എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും അരങ്ങേറും.
എല്ലാ മലയാളികളും കുടുംബസമേതം പരിപാടിയിൽ പങ്കെടുക്കാൻ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പത്തിന് മുന്‍പായി സീറ്റ് റിസര്‍വ് ചെയ്ണമെന്നും അവര്‍ അറിയിച്ചു. ( https://cdmany.org/ponnonam2023/ ).
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സാക്ക് 518 894 1564, ചാള്‍സ് മാര്‍ക്കോസ് 765 301 1616, സുനൂജ് ശശിധരന് 585 794 8424. https://cdmany.org/, https://cdmany.org/ponnonam2023/
|