ചെന്നൈ: അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് അറിയാൻ താത്പര്യമുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ചെന്നൈയിൽ യുഎസ് സർവകലാശാല പ്രതിനിധികൾ പങ്കെടുക്കുന്ന വിദ്യാഭാസമേളയിൽ നേരിട്ട് പങ്കെടുക്കാൻ അവസരമൊരുങ്ങുന്നു.
ചെന്നൈയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ്ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷനിലെ (യുഎസ്ഐഇഎഫ്) എജ്യുക്കേഷൻ യുഎസ്എ ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് സെപ്റ്റംബർ രണ്ട് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ ചെന്നൈയിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ ആണ് യുഎസ് സർവകലാശാല മേള സംഘടിപ്പിക്കുന്നത്.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 29 അംഗീകൃത സർവകലാശാലകളുടെയും കോളജുകളുടെയും പ്രതിനിധികളെ കാണാനുള്ള അവസരം ഈ മേളയിലുണ്ടാകും.
അമേരിക്കയിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് പ്രോഗ്രാമുകൾ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മേളയിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യം. പങ്കെടുക്കാൻ താത്പര്യമുള്ളവർ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
വിദ്യാഭ്യാസ മേളയുടെ വിശദാംശങ്ങൾ:
പരിപാടി: 2023 എജ്യുക്കേഷൻ യുഎസ്എ "സ്റ്റഡി ഇൻ ദി യുഎസ്' യൂണിവേഴ്സിറ്റി ഫെയർ തീയതി: സെപ്റ്റംബർ രണ്ട് സമയം: ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ വേദി: ഹോട്ടൽ ഹയാത്ത് റീജൻസി, ചെന്നൈ രജിസ്ട്രേഷൻ ലിങ്ക്: https://bit.ly/EdUSAFair23PR (മേളയുടെ ദിവസത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർഥികൾ എത്രയും വേഗം രജിസ്റ്റർ ചെയ്യുക. യുഎസ് ഉന്നത വിദ്യാഭാസ അവസരങ്ങൾ, യുഎസ് സ്റ്റുഡന്റ് വിസ എന്നിവയെപ്പറ്റിയുള്ള അവതരണവും ചർച്ചയും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും.) മേളയിൽ പങ്കെടുക്കുന്ന അമേരിക്കൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭാസ തലത്തിലും ഭൂമിശാസ്ത്രപരമായും വൈവിധ്യമാർന്നവയാണ്. ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറൽ തലങ്ങളിൽ നിരവധി കോഴ്സുകൾ ഈ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
മേളയിൽ പങ്കെടുക്കുന്നവർക്ക് വിവിധ പ്രോഗ്രാമുകളെക്കുറിച്ചും യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശന മാനദണ്ഡങ്ങളെക്കുറിച്ചും അറിയാനാകും. യുഎസ് സർവകലാശാലകൾ, എജ്യുക്കേഷൻ യുഎസ്എ ഉപദേഷ്ടാക്കൾ, യുഎസ് കോൺസുലേറ്റ് പ്രതിനിധികൾ എന്നിവരുമായി യുഎസ് ഉന്നത വിദ്യാഭ്യാസത്തെയും യുഎസ് സ്റ്റുഡന്റ് വിസ അപേക്ഷാ പ്രക്രിയയെയും കുറിച്ച് ചോദിച്ചറിയാനും തീരുമാനങ്ങളെടുക്കാനും ഈ മേള സഹായകരമാകും.
അമേരിക്കയിൽ പഠിക്കുന്നതിനും താമസിക്കുന്നതിനുമുള്ള മറ്റ് വശങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും ഈ മേള സഹായകമാകും.
അമേരിക്കൻ സെന്റർ മുഖേന വിവരങ്ങൾ അന്വേഷിക്കുന്നതിൽ, അല്ലെങ്കിൽ എജ്യുക്കേഷൻ യുഎസ്എ വഴി അപേക്ഷാ പ്രക്രിയ പൂർത്തിയാക്കുന്നതിൽ, അല്ലെങ്കിൽ ഒരു യുഎസ് കാമ്പസിൽ നിങ്ങൾ കണ്ടെത്തുന്ന ലോകോത്തര അധ്യാപനവും സൗകര്യങ്ങളും ആസ്വദിക്കുന്നതിൽ, ഇങ്ങനെ ഓരോ ഘട്ടത്തിലും വിജയത്തിലേക്കുള്ള വഴിയിൽ നിങ്ങളെ പിന്തുണയ്ക്കുന്നതിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന് അതിയായ സന്തോഷമുണ്ട് എന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യാന്തര പഠന കേന്ദ്രമായി യുഎസ് തുടരുന്നു. യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ യുഎസ്ഐഇഎഫിലെ എജ്യുക്കേഷൻ യുഎസ്എ വർഷങ്ങളായി പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചുവരുന്നു.
ഈ വർഷം, അംഗീകൃത യുഎസ് സർവകലാശാലകളുടെയും കോളജുകളുടെയും പ്രതിനിധികളുമായി വിദ്യാർഥികൾക്ക് ഒരേ വേദിയിൽ മുഖാമുഖം സംവദിക്കാൻ കഴിയുന്ന ഈ മേളകൾ തിരികെ കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് സംഘാടകർ അറിയിച്ചു.
ആധികാരികവും നിഷ്പക്ഷവുമായ വിവരങ്ങൾ നേടി, യുഎസ് കോളജ് കാമ്പസുകളിൽ ലഭ്യമായ വൈവിധ്യമാർന്ന പാഠ്യവിഷയങ്ങൾ തെരഞ്ഞെടുക്കാനായി ഈ അവസരം പ്രയോജനപ്പെടുത്താൻ ഞങ്ങൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും ക്ഷണിക്കുന്നു എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആദം ഗ്രോറ്റ്സ്കി പറഞ്ഞു.
ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ മൂന്ന് വരെ ഹൈദരാബാദ്, മുംബൈ, പൂനെ, ന്യൂഡൽഹി, അഹമ്മദാബാദ്, കോൽക്കത്ത, ചെന്നൈ, ബംഗളൂരു എന്നീ എട്ട് നഗരങ്ങളിലാണ് ഈ യുഎസ് യൂണിവേഴ്സിറ്റി മേളകൾ നടക്കുന്നത്.
ഇന്ത്യയിലെ എജ്യുക്കേഷൻ യുഎസ്എ:
യുഎസ് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഔദ്യോഗിക ഉറവിടവും യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ ലോകമെമ്പാടുമുള്ള 430ലധികം അന്തർദേശിയ വിദ്യാർഥി ഉപദേശക കേന്ദ്രങ്ങളുടെ ശൃംഖലയിലെ അംഗവുമാണ് എജ്യുക്കേഷൻ യുഎസ്എ.
വിദ്യാഭ്യാസ മേളകളിലൂടെയും സ്കൂളുകൾ, സർവകലാശാലകൾ, മറ്റ് പൊതു പരിപാടികൾ എന്നിവയിലൂടെയും നേരിട്ടും ഓൺലൈൻ അവതരണങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അമേരിക്കയിൽ പഠിക്കുന്നതിനെക്കുറിച്ചുള്ള കൃത്യവും സമഗ്രവും സമകാലികവുമായ വിവരങ്ങൾ നേടുന്നതിന് എജ്യുക്കേഷൻ യുഎസ്എ കേന്ദ്രങ്ങൾ വിദ്യാർഥികൾക്ക് സഹായകരമാകുന്നു.
ഇന്ത്യയിൽ അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് (രണ്ട്), കോൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന എട്ട് എജ്യുക്കേഷൻ യുഎസ്എ കേന്ദ്രങ്ങൾ വിവിധ സംഘടനകളുടെ കീഴിലാണ് നടത്തപ്പെടുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ (യുഎസ്ഐഇഎഫ്); അഹമ്മദാബാദിലെ ഇൻഡോഅമേരിക്കൻ എജ്യുക്കേഷൻ സൊസൈറ്റി; ബംഗളൂരുവിലെ യഷ്ന ട്രസ്റ്റ്; ഹൈദരാബാദിലെ വൈആക്സിസ് ഫൗണ്ടേഷൻ (YAF) എന്നിവയാണവ.
കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/EducationUSAIndia സന്ദർശിക്കുക, അല്ലെങ്കിൽ educationusaindia@usief.org.in എന്ന ഇമെയിലിലേക്ക് എഴുതുക.
|