• Logo

Allied Publications

Americas
ഓ​ർ​ത്തോ​ഡോ​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ജേ​താ​ക്ക​ൾ
Share
ഹൂ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ യൂ​ത്ത് മൂ​വ്മെ​ന്‍റ് (ഒ​സി​വെെ​എം), ഹൂ​സ്റ്റ​ൺ റീ​ജി​യ​ണി​ലെ ഹൂ​സ്റ്റ​ൺ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ്, ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ്, ഓ​സ്റ്റി​ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ്, ഹൂ​സ്റ്റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ്, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ആ​ൻ​ഡ്‌ സെ​ന്‍റ് പോ​ൾ​സ് എ​ന്നീ ദേ​വാ​ല​യ​ങ്ങ​ളി​ലെ ക്രി​ക്ക​റ്റ് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട്‌ ന​ട​ന്ന ഓ​ർ​ത്തോ​ഡോ​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ജേ​താ​ക്ക​ളാ​യി.

ഓ​സ്റ്റി​ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് രണ്ടാം സ്ഥാനം ക​ര​സ്ഥ​മാ​ക്കി. ജൂ​ലൈ 15 മു​ത​ൽ ഓ​ഗ​സ്റ്റ് 26 വ​രെ ഹൂ​സ്റ്റ​ൺ സ്റ്റാ​ഫോ​ർ​ഡ്‌ സി​റ്റി പാ​ർ​ക്കി​ലാണ് മത്സരങ്ങൾ നടന്നത്.



സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഒ​സി​വെെ​എം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഹൂ​സ്റ്റ​ൺ ഓ​ർ​ത്തോ​ഡോ​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൂ​സ്റ്റ​ണി​ലു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു ക​മ്യൂ​ണി​റ്റി​യാ​യി ഒ​ത്തു​ചേ​രാ​നും സ്‌​പോ​ർ​ട്‌​സ്‌​മാ​ൻ​ഷി​പ്പും സൗ​ഹൃ​ദ​വും വി​നോ​ദ​വും നി​റ​ഞ്ഞ അ​നു​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​യി​രു​ന്നു.

പ​ങ്കെ​ടു​ത്ത ഓ​രോ ടീം ​അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ ചൈ​ത​ന്യ​വും ഐ​ഡ​ന്‍റി​റ്റി​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും പ​ര​സ്പ​ര പി​ന്തു​ണ​യു​ടെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ​യും ഊ​ർ​ജ​സ്വ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ക്കു​ന്ന​തി​നും ഈ ​ടൂ​ർ​ണ​മെ​ന്‍റ് സ​ഹാ​യ​ക​മാ​യി.



ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് ഈ ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഭാ​ഗ​വാ​ക്കാ​യ എ​ല്ലാ​വ​ർ​ക്കും ഈ ​ടൂ​ർ​ണ​മെ​ന്‍റ് അ​വി​സ്മ​ര​ണീ​യ​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.

ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി​ക​ൾ മി​സോ​റി​സി​റ്റി മേ​യ​ർ റോ​ബി​ൻ ഏ​ല​ക്കാ​ട്ട്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, സ്‌​പോ​ൺ​സ​ർ​മാ​രാ​യ സ​ന്ദീ​പ് തേ​വ​ർ​വെ​ലി​ൽ (പെ​റി ഹോം​സ്), അ​രു​ൺ മാ​ത്യു, സ്റ്റാ​ൻ​ലി മാ​ണി (സെ​ക്‌​യൂ​ർ മോ​ർ​ട്ട്ഗേ​ജ്), ബെ​ന്നി ജോ​ർ​ജ് (സൊ​ല്യൂ​ണാ റി​യാ​ലി​റ്റി), ജി​തി​ൻ വി​ൽ​സ​ൺ സു​ഗാ​ർ​ലാ​ൻ​ഡ് എ​ച്ച്ഇ​ബി, കാ​ർ​ത്തി​ക് ദ​ത്ത (മോം​ഗ്സ്, പെ​ർ​ല​ൻ​ഡ് & കാ​ർ​ത്തി​ക് ഫോ​ട്ടോ​ഗ്രാ​ഫി), തോ​മ​സ് വ​റു​ഗീ​സ് (വ​റു​ഗീ​സ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പി​നി) എ​ന്നി​വ​ർ ട്രോ​ഫി​ക​ളും അ​വാ​ർ​ഡു​ക​ളും ന​ൽ​കി.



ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ ടീ​മു​ക​ളോ​ടും വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ വി​ൽ​സ​ൺ, സെ​ക്ര​ട്ട​റി ജെ​ഫി​ൻ ജോ. ​മാ​ത്യു, ട്രെ​ഷ​റ​ർ സു​ബി​ൻ ജോ​ൺ എ​ന്നി​വ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ.​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം (പ്ര​സി​ഡ​ന്‍റ്) 346 332 9998, ജി​തി​ൻ വി​ൽ​സ​ൺ (വൈ​സ് പ്ര​സി​ഡ​ന്‍റ്) 346 857 3848, സു​ബി​ൻ ജോ​ൺ (ട്രെ​ഷ​റാ​ർ) 678 510 6257, ജെ​ഫി​ൻ ജോ. ​മാ​ത്യു (സെ​ക്ര​ട്ട​റി) 832 759 0677.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഏ​ഴാം ത​വ​ണ​യും പി​ടി‌​യി​ൽ; പ്ര​തി​ക്ക് 99 വ​ർ​ഷം ത​ട​വ്.
ഡാ​ള​സ്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഏ​ഴാം ത​വ​ണ​യും പി​ടി​യി​ലാ​യ യു​വാ​വി​ന് 99 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.
ഡോ.​ ജേ​ക്ക​ബ് ഈ​പ്പ​ൻ ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: പ്ര​ശ​സ്‍​ത പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ദ​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ.
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് ഓ​
ധീ​ര​ജ് പ്ര​സാ​ദ് ഫൊ​ക്കാ​ന​ റീ​ജി‌‌​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ‌യോർക്ക്: ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ൽ ബോ​സ്റ്റ​ൺ റീ​ജി​യ​ണി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ന്യൂ ​ഇം​ഗ്ല​ണ്ട് മ​ല​യാ​
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ മാ​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (മാ​ഗ്‌) 2024ലേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫോ​മ​യു​ടെ സ​ജീ​വ പ്