ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ നേതൃത്തത്തിലുള്ള ഒൻപതാമത് അന്താരാഷ്ട്ര വടംവലി മത്സരവും ഓണാഘോഷവും സംയുക്തമായി സെപ്റ്റബർ നാലിന് നടക്കും.
ടൂർണമെന്റിന്റെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും മാധ്യമങ്ങളെ അറിയിക്കാൻ സംഘാടകർ സോഷ്യൽ ക്ലബ് ഹാളിൽ പത്രസമ്മേളനം നടത്തി.
ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ചെയർമാൻ ബിജുകിഴക്കേക്കുറ്റിന്റെയും ചാപ്റ്റർ പ്രസിഡന്റ് ശിവൻ മുഖമ്മയുടെയും നേതൃത്വത്തിൽനടന്ന പത്ര സമ്മേളനത്തിൽ ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് സിബി കദളിമറ്റം,
ടൂർണമെന്റ്ഓണാഘോഷ കമ്മിറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ, സിബി കൈതക്കതൊട്ടിയിൽ, ജോമോൻ തൊടുകയിൽ, ജസ്മോൻ പുറമഠം, മാനികാരിക്കുളം, മാത്യു തട്ടാമറ്റം, ബിനു കൈതക്കതൊട്ടിയിൽ തുടങ്ങിയ ഭാരവാഹികൾ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി വിശദീകരിച്ചു.
ദൃശ്യഅച്ചടി മാധ്യമങ്ങളെ പ്രതിനിധികരിച്ച് ബിജു സക്കറിയ, പ്രിൻസ് മാഞ്ഞൂരാൻ, ജോസ് ചെന്നിക്കര, അനിലാൽ ശ്രീനിവാസൻ, അനിൽമറ്റത്തികുന്നേൽ, റോയി മുളകുന്നം, അലൻ ജോർജ്, ഡോമിനിക്ക് ചൊള്ളാമ്പേൽ, പ്രസന്നൻ പിള്ള, റോമിയോ കാട്ടുക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.
സൈമൺ ചക്കാലപടവിലിന്റെ നേതൃത്വത്തിലുള്ള അക്കമഡേഷൻ കമറ്റിയുൾപ്പെടെ അറുപതോളം അംഗങ്ങൾ വിവിധ കമ്മിറ്റികളിലായി അക്ഷീണം പ്രവർത്തിച്ചുവരുന്നു.
വടംവലി മത്സരത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രൈസ് മണി നൽകുന്ന ഈ ടൂർണമെന്റ് ഷിക്കാഗോ സെന്റ് മേരീസ് പള്ളി മൈതാനിയിൽ സെപ്റ്റംബർ നാലിന് 11ന് മുഖ്യാതിഥിയായ ആലത്തൂർ എം പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും.
ഈ വർഷം ഓസ്ട്രേലിയ, ലണ്ടൻ, കുവൈറ്റ്, കാനഡ എന്നി വിദേശ ടീമുകളും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടാംപ, ഹൂസ്റ്റൺ, ന്യൂയോർക്ക്, ഷിക്കാഗോ തുടങ്ങി 16 ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കുന്നു.
ഒന്നാം സമ്മാനമായി ജോയി നെടിയകാല സ്പോൺസർ ചെയ്യുന്ന11,111 ഡോളറും മാണി നെടിയകാലാ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ഫിലിപ്പ് മുണ്ടപ്ലാക്കൽ സ്പോൺസർ ചെയ്യുന്ന 5,555 സോളറും ജോയി മുണ്ടപ്ലാക്കൽ എവർ റോളിംഗ് ട്രോഫിയും
മൂന്നാം സമ്മാനമായി സാബുപടിഞ്ഞാറേൽ സ്പോൺസർ ചെയ്യുന്ന 3,333 ഡോളറും ജോർജ് പടിഞ്ഞാറേൽ എവർ റോളിംഗ് ട്രോഫിയും നാലാം സ്ഥാനക്കാർക്ക് മംഗല്യ ജൂവലഴ്സ് സ്പോൺസർ ചെയ്യുന്ന 1,111 ഡോളറും എവർ റോളിംഗ് ട്രോഫിയും നൽകുന്നതാണ്.
ഓണകളികൾ, ഓണപാട്ട്, മാവേലി എഴുന്നള്ളിപ്പ്, വിഭവ സമൃദമായ സദ്യ എന്നിവ വടംവലി മത്സര ശേഷമുള്ള ഓണാഘോഷ പ്രത്യേകതകളാണ്.
വടംവലി മത്സരത്തിലും ഓണാഘോഷ മാമാങ്കത്തിലേക്കും എല്ലാവരെയും സോഷ്യൽ ക്ലബും ടൂർണമെന്റ് കമ്മിറ്റിയും സ്വാഗതം ചെയ്യുന്നതായി ക്ലബ് പ്രസിഡന്റ് സിബി കദളിമറ്റവും ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിലും മറ്റുഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു.
|