• Logo

Allied Publications

Delhi
വ​നി​താ പൈ​ല​റ്റി​ന്‍റെ ഇ​ട​പെ​ട​ൽ; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന കൂ​ട്ടി​യി​ടി ഒ​ഴി​വാ​യി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​നി​താ പൈ​ല​റ്റി​ന്‍റെ ഇ​ട​പെ​ട​ൽ​മൂ​ലം വി​മാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള കൂ​ട്ടി​യി​ടി​യും വ​ൻ ദു​ര​ന്ത​വും ഒ​ഴി​വാ​യി. ര​ണ്ട് വി​സ്താ​ര എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​ങ്ങ​ൾ​ക്ക് ഒ​രേ റ​ൺ​വേ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​ത് ശ്ര​ദ്ധ​യി​പ്പെ​ട്ട വ​നി​താ പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്.

ഡ​ൽ​ഹി വി​മാ​ന​ത്ത​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ഒ​രു വി​സ്താ​ര വി​മാ​ന​ത്തി​ന് അ​നു​വ​ദി​ച്ച റ​ൺ​വേ​യി​ൽ മ​റ്റൊ​രു വി​മാ​ന​ത്തി​ന് പ​റ​ന്നു​യ​രാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​ണ് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്നു​ള്ള വി​സ്താ​ര എ 320 ​വി​മാ​നം ബു​ധ​നാ​ഴ്ച രാ​വി​ലെ 8:30 ന് ​ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങി. 29L റ​ൺ​വേ​യി​ലാ​ണ് വി​മാ​നം ഇ​റ​ങ്ങി​യ​ത്. ഈ ​വി​മാ​നം റ​ൺ​വേ 29 R ലേ​ക്ക് ക​ട​ക്കാ​ൻ ട​വ​ർ ക​ൺ​ട്രോ​ള​ർ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ഇ​തേ റ​ൺ​വേ​യി​ൽ​നി​ന്ന് പ​റ​ന്നു​യ​രാ​ൻ അ​തേ സ​മ​യം ത​ന്നെ ഡ​ൽ​ഹി​ബാ​ഗ്ദോ​ഗ്ര വി​മാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങി​യ വി​സ്താ​ര വി​മാ​ന​ത്തി​ലെ വ​നി​താ പൈ​ല​റ്റ് ഒ​രേ റ​ൺ​വേ​യി​ൽ ത​ന്നെ പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങു​ന്ന വി​മാ​നം ക​ണ്ട​തോ​ടെ വി​വ​രം എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പ​റ​ന്നു​യ​രാ​ൻ ത​യാ​റെ​ടു​ത്ത വി​മാ​ന​ത്തി​ന്‍റെ ടേ​ക്ക് ഓ​ഫ് നി​ർ​ത്തി​വ​ച്ചു. ഡ​ൽ​ഹി​ബാ​ഗ്ദോ​ഗ്ര​വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്ന് പാ​ർ​ക്കിം​ഗ് ബേ​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

ര​ണ്ട് വി​മാ​ന​ങ്ങ​ളും ഒ​രേ റ​ൺ​വേ​യി​ൽ വ​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

സെമിനാർ സംഘടിപ്പിച്ചു.
ച​ണ്ഢീ​ഗ​ഡ്: ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും പോ​ക്സോ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ​രി​യാ​
അ​ഗ്നി​ബാ​ധ​യെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡൽഹിയിൽ തി​രി​ച്ചി​റ​ക്കി.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ക​ണ്ടി​ഷ​നിം​ഗ് യൂ​ണി​റ്റി​ൽ തീ ​പ​ട​ർ​ന്നു​വെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് 175 യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ അ​ന്താ​രാ​ഷ്ട്ര നേ​ഴ്സ​സ് ദി​നാ​ഘോ​ഷ​വും മാ​തൃ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റു; ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.
സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​ഡ​ൽ​ഹി: കൈ​ര​ളി വെ​ൽ​ഫെ​യ​ർ & ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സി​ൽ നി​ന്നും വി​ര​മി​ച്ച മ​ല​യാ​ളി പോ​ലീ​സ് ഉ​ദ്യ​ഗ​സ്ഥ