കുവൈറ്റ് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയ്ലറായ ലുലു ഗ്രൂപ്പ് കുവൈറ്റിലെ 14ാമത് ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്ക് തുറന്നു കൊടുത്തു.
കുവൈറ്റിലെ യുഎഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെയും മറ്റു പ്രമുഖരുടെയും സാന്നിധ്യത്തിൽ സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡവലപ്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ അഹമ്മദ് ഗെയ്ദ് അൽ എനൈസിയാണ് സ്റ്റോർ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക, ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ്, മ്യാൻമർ അംബാസഡർ ഓങ് ഗ്യാവ് തു, റൊമാനിയൻ അംബാസഡർ മുഗുറെൽ ലോൺ സ്റ്റാനെക്യു, ഒമാൻ അംബാസഡർ സാലിഹ് അമർ അൽഖറൂസി എന്നിവരും ധാരാളം നയതന്ത്രജ്ഞരും സർക്കാർ ഉദ്യോഗസ്ഥരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. 48,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഹൈപ്പർമാർക്കറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, പലചരക്കുകൾ, ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ, ഇൻഹൗസ് കിച്ചൺ & ഡെലിക്കേറ്റസെൻ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, സീസണൽ പാർട്ടി സപ്ലൈസ്, ഇലക്ട്രോണിക്സ്, മൊബൈൽ ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും, ഐടി ഉത്പനങ്ങളും അനുബന്ധ ഉപകരണങ്ങളും പ്രീമിയം സൗന്ദര്യവർധക വസ്തുക്കളും പെർഫ്യൂമുകളും പ്രാദേശിക ഉത്പന്നങ്ങളും ലഭിക്കും. പുതിയ പ്രീമിയം ഔട്ട്ലറ്റിന്റെ ഉദ്ഘാടനം ഉപഭോക്താക്കൾക്ക് രാജ്യത്തെ മികച്ച ഷോപ്പിംഗ് അനുഭവം നൽകാനുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മാനേജ്മെന്റ് പറഞ്ഞു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കുവൈറ്റ് റീജിയണൽ ഡയറക്ടർ ശ്രീജിത്ത് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
|