അബുദാബി: ബനിയാസ് കെഎംസിസിക്ക് 2023 2025 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഷക്കീബ് മാടായി (പ്രസിഡന്‍റ്), അനീസ് പെരിഞ്ചീരി (ജനറൽ സെക്രട്ടറി), മുഹമ്മദ് വി.കെ. കടവ് (ട്രെഷറർ), മൊയ്തീൻ കുഞ്ഞി ഹാജി ബാവാനഗർ, ഇ.പി. നൂറുദ്ദീൻ വെട്ടുകാട് , മുഹമ്മദുണ്ണി തൃക്കണാപുരം, മുഹമ്മദ് മാണൂർ, ഷമീർ പൊന്നാനി, ഹനീഫ ചിത്താരി തുടങ്ങിയവർ വൈസ് പ്രസിഡന്‍റുമാരും
നവാസ് ബല്ലാകടപ്പുറം, സത്താർ വിളയൂർ, ജാബിർ ആലുക്കൽ ,മുസ്തഫ എറവക്കാട്, ആശിഖ് കടമേരി, ഫൈസൽ തെക്കുമ്മല തുടങ്ങിയവർ സെക്രട്ടറിമാരുമായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്‍റ് അഷ്റഫ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു.
ഷാനവാസ് പുളിക്കൽ (സ്റ്റേറ്റ് കെഎംസിസി ആക്ടിംഗ് ജനറൽ സെക്രട്ടറി), അൻവർ ചുള്ളിമുണ്ട (സ്റ്റേറ്റ് കെഎംസിസി സെക്രട്ടറി), ജാഫർ നാലകത്ത് (സംസ്ഥാന പ്രവർത്തക സമിതി അംഗം), അത്തീഖ് ഹാജി അനന്താവൂർ, ശഫീഖ് കട്ടുപ്പാറ,
ഷമീർ വയനാട്, നൂറുദ്ദീൻ വെട്ടുകാട്, മുഹമ്മദ് മാണൂർ, ഷമീർ പൊന്നാനി, മുസ്തഫ എറവക്കാട്, ഫൈസൽ തെക്കുമ്മല, ജനറൽ സെക്രട്ടറി മുഹമ്മദുദുണ്ണി തൃക്കണാപുരം, ട്രെഷറർ മുഹമ്മദ് വി.കെ. കടവ് എന്നിവർ സംസാരിച്ചു.
|