• Logo

Allied Publications

Americas
ലോ​ക കേ​ര​ള​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും ന്യൂ​യോ​ർ​ക്കി​ലെ​ത്തി
Share
ന്യൂ​യോ​ർ​ക്ക്: ലോ​ക കേ​ര​ള​സ​ഭ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​ഘ​വും ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം ഭാ​ര്യ ക​മ​ല, നി​യ​സ​ഭാ സ്പീ​ക്ക​ർ എം. ​ഷം​സീ​ർ, അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം, ധ​ന​കാ​ര്യ​മ​ന്ത്രി കെ. ​ബാ​ല​ഗോ​പാ​ൽ, ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ എ​ന്നി​വ​രും എ​ത്തി​ച്ചേ​ർ​ന്നു.



നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ ശ്രീ​രാ​മ​കൃ​ഷ്ണ​നും സം​ഘ​വും നേ​ര​ത്തെ എ​ത്തി​യി​രു​ന്നു. 9, 10, 11 തീ​യ​തി​ക​ളി​ലാ​യി ന്യൂ​യോ​ർ​ക്കി​ലെ മാ​രി​യേ​റ്റ് മാ​ർ​ക്യൂ​സ് ഹോ​ട്ട​ലി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​ധാ​ന ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കും. അ​മേ​രി​ക്ക​ൻ മേ​ഖ​ല​യി​ലെ ലോ​ക കേ​ര​ള​സ​ഭ​യു​ടേ​യും നോ​ർ​ക്ക​യു​ടേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ ശ്രീ​രാ​മ​കൃ​ഷ്ണ​നും ന​വ​കേ​ര​ളം എ​ങ്ങോ​ട്ട് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ​ങ്കും സ​ഹ​ക​ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പിയും സംസാരിക്കും.

മ​ല​യാ​ള ഭാ​ഷാ സം​സ്ക​രാ​വും​പു​തു​ത​ല​മു​റ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളും സാം​സ്കാ​രി​ക പ്ര​ചാ​ര​ണ സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി ഐ​എ​എ​സ്, മ​ല​യാ​ളി​ക​ളു​ടെ അ​മേ​രി​ക്ക​ൻ കു​ടി​യേ​റ്റ​വും, ഭാ​വി​യും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​കെ. വാ​സു​കി ഐ​എ​എ​സ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ടൈം ​സ്ക്വ​യ്റി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കും.

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്