ദോഹ: ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ (കെഫാഖ്) നാലാമത് വാർഷികം ‘കിരണം 2023’ എന്ന പേരിൽ ദോഹ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടത്തി.
കെഇഎഫ്എക്യൂ പ്രസിഡന്റ് ബിജു കെ.ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രശസ്ത റേഡിയോ അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആർ.ജെ. സൂരജ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഖത്തർ ഇന്ത്യൻ എംബസി ഔദ്യോഗിക സംഘടനകളുടെ ഭാരവാഹികളായ ഐസിസി പ്രസിഡന്റ് മണികണ്ഠൻ എ.പി, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്സി പ്രസിഡന്റ് എ.പി. അബ്ദുൽ റഹ്മാൻ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, പ്രവാസി പുരസ്കാര ജേതാവ് ഡോ.ഷീല ഫിലിപ്പോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഖത്തറിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിച്ച ചെണ്ടമേളം, നൃത്ത പരിപാടി എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് സമ്മാനദാനവും വിവിധ കലാകായിക മത്സര വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു.
കെഫാഖ് ഐഡി പ്രദർശനം, പുതിയ വെബ്സൈറ്റ് അനാവരണവും എന്നിവ യോഗത്തിൽ നടത്തി. സംഗീത നിശയും സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
രക്ഷാധികാരി വർഗീസ് മാത്യു, സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ സിബി മാത്യു, വൈസ് പ്രസിഡന്റ് ബിജു പി.ജോൺ, സജി ബേബി, ആൻസി രാജീവ്, ജോജിൻ ജേക്കബ്, ദീപു സത്യരാജൻ, ആശിഷ് മാത്യു, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ജോബിൻ പണിക്കർ, അനീഷ് തോമസ് എന്നിവർ ജനറൽ കൺവീനർമാരായി പ്രവർത്തിച്ചു.
|