• Logo

Allied Publications

Americas
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Share
ന്യൂയോർക്ക്: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ സ​ഭ​ക്ക് ഒ​രു അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭാ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗി'​ന്റെ 2023 24 വ​ർ​ഷ​ത്തെ അ​ന്ത​ർ​ദേ​ശീ​യ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​മാ​ണ് സ​ഭ​യു​ടെ അ​ടി​സ്ഥാ​ന ദൗ​ത്യ​മെ​ന്നും അ​ത്മാ​യ​ർ കൂ​ടു​ത​ലാ​യി ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ചെ​റു​പ്പ​ത്തി​ലേ ത​ന്നെ കു​ട്ടി​ക​ളി​ൽ പ്രേ​ഷി​ത ചൈ​ത​ന്യം പ​ക​ർ​ന്നു കൊ​ടു​ത്ത് ധാ​രാ​ളം പ്രേ​ഷി​ത​രെ വാ​ർ​ത്തെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞ എ​ഴു​പ​ത്ത​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് മി​ഷ​ൻ ലീ​ഗി​ന് സാ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ഡ് ഡേ​വീ​സ് വ​ല്ലൂ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭാ ദൈ​വ​വി​ളി ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ബി​ഷ​പ്പ് തോ​മ​സ് ത​റ​യി​ൽ, ബി​ഷ​പ്പ് പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് പ​ള്ളി​പ്പ​റ​മ്പി​ൽ, ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ ജോ​ൺ കൊ​ച്ചു​ചെ​റു​നി​ല​ത്ത്, ദൈ​വ​വി​ളി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സെ​ബാ​സ്റ്റ​ൻ മു​ട്ടം​തൊ​ട്ടി​ൽ, മി​ഷ​ൻ ലീ​ഗ് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്റ് സു​ജി പു​ല്ലു​കാ​ട്ട്, അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ, യു. ​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്റ് ജെ​ൻ​തി​ൻ ജെ​യിം​സ്, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ദേ​ശീ​യ, സം​സ്ഥാ​ന, രൂ​പ​താ ഭാ​ര​വാ​ഹി​ക​ളും പ്ര​തി​നി​ധി​ക​ളും മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​