• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം കു​ടും​ബ​വേ​ദി​യു​ടെ "മേ​ട​നി​ലാ​വ് 2023' അ​ര​ങ്ങേ​റി
Share
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ കു​ടും​ബ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു​ഈ​സ്റ്റ​ർ​ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച "മേ​ട​നി​ലാ​വ് 2023' അ​ര​ങ്ങേ​റി.

സം​ഗീ​ത​ത്തി​ന്‍റെ​യും നൃ​ത്ത​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ഉ​ത്സ​വ​മേ​ളം തീ​ർ​ത്ത് സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത ഒ​രു ദി​നം സ​മ്മാ​നി​ച്ചാ​ണ് പ​രി​പാ‌‌​ടി സ​മാ​പി​ച്ച​ത്‌.

ദ​മാം അ​ൽ ജേ​ഷി​ൽ അ​ര​ങ്ങേ​റി​യ "മേ​ട​നി​ലാ​വ് 2023' പ​രി​പാ​ടി വി​ഷു​സ​ദ്യ​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള പു​ഡിം​ഗ് മേ​ക്കിം​ഗ്, മെ​ഹ​ന്ദി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. പു​ഡിം​ഗ് മേ​ക്കിം​ഗ് മ​ത്സ​ര​ത്തി​ൽ ആ​യി​ഷ ഷാ​ഹീ​ൻ ഒ​ന്നാം സ്ഥാ​ന​വും റു​ക്‌​സാ​ന ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മെ​ഹ​ന്ദി മ​ത്സ​ര​ത്തി​ൽ മാ​ഷി​ത ഒ​ന്നാം സ്ഥാ​നം നേ​ടി.

വൈ​കു​ന്നേ​രം ന​ട​ന്ന ക​ലാ​സ​ന്ധ്യ​ക്ക് സു​റു​മി ന​സീം, അ​മീ​ന എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. നൂറിലധികം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ഗാ​ന, നൃ​ത്ത, ഹാ​സ്യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ പ്രേ​ക്ഷ​ക​രി​ൽ ഒ​രു ഉ​ത്സ​വ​കാ​ല​ത്തി​ന്‍റെ പ്ര​തീ​തി ഉ​ണ​ർ​ത്തി.

സൗ​ദി പാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ നാ​ട​ൻ​പാ​ട്ടു​ക​ൾ, മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ, വി​വി​ധ ശാ​സ്ത്രീ​യ, സെ​മി​ക്ലാ​സി​ക്ക് നൃ​ത്ത​ങ്ങ​ൾ, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, നാ​ടോ​ടി​ നൃ​ത്ത​ങ്ങ​ൾ, ഒ​പ്പ​ന, വ്യ​ത്യ​സ്ത​മാ​യ നൃ​ത്ത ശി​ൽ​പം, വി​വി​ധ വാ​ദ്യോ​പ​ക​ര​ണ പ്ര​ക​ട​ന​ങ്ങ​ൾ തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ കാ​ണി​ക​ളെ ഹ​രം കൊ​ള്ളി​ച്ചു.

പ്ര​വാ​സ​ലോ​ക​ത്തെ നി​സ്വാ​ർ​ഥ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ജു​ബൈ​ലി​ലെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് യാ​സീ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നൃ​ത്താ​ധ്യാ​പ​ക​ർ​ക്കും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​കാ​ര​ന്മാ​ർ​ക്കും മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കും ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

പ​രി​പാ​ടി​ക്ക് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ശ​ര​ണ്യ ഷി​ബു, അ​നീ​ഷ ക​ലാം, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, സ​ജീ​ഷ് പ​ട്ടാ​ഴി, മു​ഹ​മ്മ​ദ് റി​യാ​സ്, പ്രി​യ ബി​ജു, സാ​ജ​ൻ ക​ണി​യാ​പു​രം, പ്രി​ജി, പ്ര​ഭാ​ക​ര​ൻ, മി​നി​ഷാ​ജി, നി​സാം കൊ​ല്ലം, ബി​നു​കു​ഞ്ഞു, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സം​ഗീ​ത സ​ന്തോ​ഷ്, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, വ​ർ​ഗീ​സ്, രാ​ജ​ൻ കാ​യം​കു​ളം, ഉ​ണ്ണി മാ​ധ​വം, ന​യി​ഫ്, നാ​സ​ർ ക​ട​വി​ൽ, ഷി​ബു​കു​മാ​ർ, ഷീ​ബ സാ​ജ​ൻ, വി​നീ​ഷ്, മീ​നു അ​രു​ൺ, സ​ന്തോ​ഷ് കു​മാ​ർ, മ​ഞ്ജു അ​ശോ​ക്, സ​ന്തോ​ഷ്, ഷം​ന ന​ഹാ​സ്, സ​ര​ള ജേ​ക്ക​ബ്, പ്രി​യ ബി​ജു, അ​മീ​ന റി​യാ​സ്, അ​നീ​ന നി​യാ​സ്, അ​ർ​ഷാ​ന നൈ​ഫ്, റി​യാ​സ്, ആ​തി​ര ദി​ലീ​പ്, സാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട്‌ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ​
51,000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ്: 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീട്ട
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.