• Logo

Allied Publications

Middle East & Gulf
കുവൈറ്റിലെ സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രുന്നു
Share
കു​വൈ​റ്റ് സി​റ്റി: ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍.

സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല​തും നി​യ​ന്ത്രി​ക്കു​ന്ന​ത് യ​ഥാ​ർ​ത്ഥ ലൈ​സ​ൻ​സ് ഉ​ട​മ​ക​ള​ല്ലെ​ന്നും, ഇ​ത്ത​രം അ​ന​ധി​കൃ​ത ഫാ​ർ​മ​സി സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​കു​ന്ന​തോ​ടെ അ​ട​ച്ചു​പൂ​ട്ട​ന്ന ഫാ​ർ​മ​സി​ക​ളു​ടെ എ​ണ്ണം 100 ക​വി​യു​മെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.​ മ​റ്റു സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ന്നു​ണ്ട്.​ ക​ഴി​ഞ്ഞയാഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​യി​ൽ അ​ഞ്ച് സ്വ​കാ​ര്യ ഹെ​ൽ​ത്ത് സെ​ന്‍ററു​ക​ൾ, 40 മെ​ഡി​ക്ക​ൽ ക്ലി​നി​ക്കു​ക​ൾ, 20 സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ൾ എ​ന്നി​വ​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യി​രു​ന്നു. പ്ര​ത്യേ​ക പ​രി​ശോ​ധ​ന ക​മ്മി​റ്റി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ന്റെ​യും മെ​ഡി​ക്ക​ൽ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി അ​തോ​റി​റ്റി​യു​ടെ അ​ന്വേ​ഷ​ണ ഫ​ല​ങ്ങ​ളു​ടെ ശി​പാ​ർ​ശ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്.​

സ്വ​കാ​ര്യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​നാ സ​മി​തി ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു മു​ത​ൽ മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​സ് നി​യ​മ​ങ്ങ​ൾ വ​രെ പാ​ലി​ക്കാ​ത്ത​ത് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.