• Logo

Allied Publications

Americas
ആ​വേ​ശ ത​രം​ഗ​മു​യ​ർ​ത്തി അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​വും കാ​യി​ക മാ​മാ​ങ്ക​വു​മാ​യി ടി​സാ​ക്
Share
ഹൂസ്റ്റ​ൺ: അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​മു​ൾ​പ്പ​ടെ കാ​യി​ക​മേ​ള​യും ക​ല​ക​ളും സ​മ​ഞ്ജ​സ​മാ​യി സ​മ്മേ​ളി​ക്കു​ന്ന ആ​ന​ന്ദ​ക​ര​മാ​യ ഒ​രു ദി​വ​സമായ ജൂ​ൺ 24ന് ​ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ടി​സാക്(Texas International Sports & Arts Club) എ​ന്ന നൂ​ത​ന സം​ഘം.

ഹൂ​സ്റ്റ​ൺ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് സൊ​സൈ​റ്റി ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കോ​ൺ​ക്രീ​റ്റ് മൈ​താ​ന​ത്താ​വും ടി​സാ​ക് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​രം അ​ര​ങ്ങേ​റു​ക. കാ​ണി​ക​ൾ​ക്കാ​യി ഒ​രു​ങ്ങു​ന്ന പ്ര​ത്യേ​ക ഗാ​ല​റി​യു​ടെ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മാ​ൾ​ട്ട, യു​കെ, കു​വൈ​റ്റ്, സൗ​ദി, കാ​ന​ഡ ഉ​ൾ​പ്പ​ടെ എ​ട്ടോ​ളം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ൾ ഇ​വി​ടെ മാ​റ്റു​ര​ക്കും. അ​മേ​രി​ക്ക​യി​ലാ​ദ്യ​മാ​യി സ്ത്രീ​ക​ളു​ടെ വ​ടം​വ​ലി​യും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി ടി​സാ​ക് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​ത്സ​ര​ത്തെ ഒ​രു ച​രി​ത്ര സം​ഭ​വ​മാ​ക്കി മാ​റ്റാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു ന​ൽ​കു​ന്ന സ​മ്മാ​ന​ത്തു​ക കൊ​ണ്ട് ത​ന്നെ മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി​ക​ഴി​ഞ്ഞി​രി​ക്കു​യാ​ണ്. ഒ​ന്നാം സ​മ്മാ​ന​മാ​യി 8000 ഡോ​ള​ർ, ര​ണ്ടാം സ​മ്മാ​നം 6000 ഡോ​ള​ർ, മൂ​ന്നാം സ​മ്മാ​നം 4000 ഡോ​ള​ർ നാ​ലാം സ​മ്മാ​നം 2000 ഡോ​ള​ർ തു​ട​ങ്ങി സ​മ്മാ​ന​പ്പെ​രു​മ​ഴ​യാ​ണ് ഒ​രു​ക്കി​യി​യ്ക്കു​ന്ന​തെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം, മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സം​ഘാ​ട​ക​ർക്കും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കു​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ബാ​ൻ​ക്വ​റ്റി​ൽ സം​ഗീ​ത മാ​ന്ത്രി​ക​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി ഒ​രു​ക്കു​ന്ന മ്യൂ​സി​ക് ഫ്യൂ​ഷ​ൻ ന​ട​ക്കും. പ്ര​മു​ഖ സി​നി​മ താ​രം ദി​വ്യ ഉ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പെ​ടു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്ത​ങ്ങ​ളും ന​യ​ന മ​നോ​ഹ​ര ദൃ​ശ്യാ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കാ​ൻ ഒ​രു​ക്കു​ന്ന ഫാ​ഷ​ൻ ഷോ​യും ആ​ഘോ​ഷ രാ​വി​ന് മി​ക​വ് ന​ൽ​കും.

അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ ഉ​ൾ​പ്പ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ന്നി​ട്ടു​ള്ള വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള 31 അം​ഗ​ങ്ങ​ളാ​ണ് ടി​സാ​ക്കി​നു​ള്ള​ത്. ഹൂസ്റ്റ​ൺ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ പ​ല മേ​ഖ​ല​ക​ളി​ലും നി​റ​സാ​ന്നി​ധ്യ​ങ്ങ​ളാ​ണ് ടി​സാ​ക് അം​ഗ​ങ്ങ​ൾ. ഔ​ദ്യോ​ഗി​ക ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ വ​ടം​വ​ലി ബോ​ർ​ഡി​ലും, ഇ​ന്‍റർനാ​ഷ​ണ​ൽ വ​ടം​വ​ലി ക്ല​ബി​ലും അം​ഗ​മാ​യ വ​ടം​വ​ലി ഹൃ​ദ​യ​ത്തി​ലേ​റ്റി​യ ചാ​ക്കോ​ച്ച​ൻ മേ​ട​യി​ലാ​ണ് ടി​സാ​ക് പ്ര​സി​ഡ​ന്‍റ്.

പു​രാ​ത​ന കാ​ലം മു​ത​ൽ ഇ​ന്ത്യ​ക്കാ​ർ പ്ര​ത്യേ​കി​ച്ചും മ​ല​യാ​ളി​ക​ൾ നെ​ഞ്ചേ​റ്റി​യി​ട്ടു​ള്ള വ​ടം​വ​ലി​ മേ​യ് 26ന് ​അ​പ്‌​നാ​ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​ളി​ച്ചു​കൂ​ട്ടി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ൽ​സ​ര​ത്തി​ന്റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. രാ​വി​ലെ പ​ത്തു​ മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​ വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. അ​യ്യാ​യി​രം പേ​രെ​യാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കാ​യി​ക മാ​മാ​ങ്കം കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കു നാ​വി​ൽ രു​ചി​യൂ​റു​ന്ന വി​ഭ​വ​ങ്ങ​ളു​മാ​യി നാ​ട​ൻ ത​ട്ടു​ക​ട​യും ഒ​രു​ക്കും.

വ​ടം​വ​ലി മ​ത്സ​ര​ത്തി​നാ​യി കേ​ര​ള​ത്തി​ൽ​നി​ന്നും മൂ​ന്ന് വ​ലി​യ വ​ട​ങ്ങ​ളാ​ണ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന ഭീ​മ​ൻ വ​ട​ത്തി​ന് മു​പ്പ​ത്തി മൂ​ന്ന് കി​ലോ ഭാ​ര​വും തൊ​ണ്ണൂ​റ​ടി നീ​ള​വും ഉ​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ന​മ്പ​ർ 9 വ​ട​മാ​ണ് എ​ന്ന് ചാ​ക്കോ​ച്ച​ൻ വി​ശ​ദീ​ക​രി​ച്ചു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ലൂ​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു. വ​ടം​വ​ലി​യു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച് സി​ബു വി​ശ​ദീ​ക​രി​ച്ചു. സ്പോ​ൺ​സ​ർ​മാ​രെ​ക്കു​റി​ച്ചു ജോ​ൺ ഡ​ബ്ലി​യു വ​ർ​ഗീ​സും ടി​സാ​ക്കി​നെ കു​റി​ച്ച് ജി​ജോ​യും ഹ്യൂ​സ്റ്റ​ൺ ലോ​ക്ക​ൽ ടീ​മു​ക​ളെ​കു​റി​ച്ച് ജോ​ർ​ജ് ജോ​സ​ഫും വി​ശ​ദീ​ക​രി​ച്ചു. ക്ള​ബ്ബി​ന്റെ ഭാ​വി പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു മാ​ത്യു​വും മ​ൽ​സ​ര​ശേ​ഷം ന​ട​ക്കു​ന്ന ബാ​ങ്ക്വ​റ്റ്നെ കു​റി​ച്ച് സം​ഘ​ട​ന​യു​ടെ പി ​ആ​ർ ​കൂ​ടി​യാ​യ ജി​ജു കു​ള​ങ്ങ​ര​യും വ്യ​ക്ത​ത വ​രു​ത്തി. ഡാ​നി ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി. ഐ​പി​സി​എ​ൻ​എ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​നൊ​പ്പം ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച