• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കാ​യി "കു​വൈ​റ്റി​ൽ ബി​സി​ന​സ് ചെ​യ്യാം' എ​ന്ന വി​ഷ‌​യ​ത്തി​ൽ ഹൈ​ബ്രി​ഡ് ഫോ​ർ​മാ​റ്റി​ൽ കു​വൈ​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി പ​രി​ശീ​ല​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രീ​സ് അം​ഗ​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി പങ്കെടുത്തു. വി​ദ​ഗ്ധ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​ർ ര​ജി​സ്ട്രേ​ഷ​ൻ, ലൈ​സ​ൻ​സിം​ഗ്, സ്പോ​ൺ​സ​ർ​ഷി​പ്പ്, ടാ​ക്സേ​ഷ​ൻ, മ​റ്റ് നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

ഇ​ന്ത്യ​ൻ ബി​സി​ന​സു​ക​ൾ​ക്ക് കു​വൈ​റ്റി​ൽ ബി​സി​ന​സ് ന​ട​ത്താ​നും ഇ​ന്ത്യ​കു​വൈ​റ്റ് വ്യാ​പാ​ര നി​ക്ഷേ​പ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കാ​നു​മു​ള്ള എം​ബ​സി​യു​ടെ മു​ൻ​കൈ​യു​ടെ ഭാ​ഗ​മാ​യാണ് സെ​മി​നാ​ർ സംഘടിപ്പിച്ചത്.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക സെ​മി​നാ​റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഇ​ന്ത്യ​ൻ സം​രം​ഭ​ക​ർ​ക്ക് ബി​സി​നസ് വി​പു​ലീ​ക​രി​ക്കാ​ൻ ന​ല്ല സാ​ധ്യ​ത​യു​ള്ള സ്ഥ​ല​മാ​യി കു​വൈ​റ്റി​നെ കാ​ണ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.



ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, ഡി​ജി​റ്റ​ൽ ടെ​ക്നോ​ള​ജി, ഹെ​ൽ​ത്ത് കെ​യ​ർ, റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി എ​ന്നീ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച സാ​ധ്യ​ത​ക​ൾ അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു. അ​ൽ നി​സ്ഫ് & പാ​ർ​ട്‌​ണേ​ഴ്‌​സ് ബിഡിഒ ​കേ​ത​ൻ പു​രി, പ്രൊ​റ്റി​വി​റ്റി സി​ഇ​ഒ & എം​ഡി സ​ഞ്ജീ​വ് അ​ഗ​ർ​വാ​ൾ, അ​ബ്ദു​ള്ള കെ.അ​ൽ​അ​യൂ​ബ് ആ​ൻ​ഡ് അ​സോ​സി​യേ​റ്റ്‌​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​വി​ഷ​ൻ ഹെ​ഡ് ചേ​ത​ൻ ശ​ർ​മ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലീ​ഗ​ൽ ഗ്രൂ​പ്പ് പാ​ർ​ട്ണ​ർ കാ​ഷി​ഫ് സ​യ്യി​ദ്‌, മി​ഡി​ൽ ഈ​സ്റ്റി​ലെ ഹീ​ലി​യോ​സ് ക​ൺ​സ​ൾ​ട്ടിം​ഗ്‌ സി​ഇ​ഒ അ​ലോ​ക് ചു​ഗ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കു​വൈ​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഫ​സ്റ്റ് സെ​ക്ര​ട്ട​റി (പൊ​ളി​റ്റി​ക്ക​ൽ & കൊ​മേ​ഴ്‌​സ്) സ്മി​താ പാ​ട്ടീ​ൽ സ്വാ​ഗ​ത​വും ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ നി​ന്നും കു​വൈ​റ്റി​ൽ നി​ന്നു​മാ​യി ഇ​രു​നൂ​റി​ല​ധി​കം പേ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.