• Logo

Allied Publications

Americas
ദൈ​വ​സ​ന്നി​ധി​യി​ൽ ശാ​ന്ത​മാ​യി ധ്യാ​നി​ക്കു​വാ​ൻ നാം ​തയാ​​റാ​വ​ണം: മാ​ർ ഫീ​ലെ​ക്സി​നോ​സ്
Share
ന്യൂ​യോ​ർ​ക്ക് : കോ​വി​ഡാ​ന​ന്ത​ര ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​വാ​നും ജീ​വി​ത​സ​മാ​ധാ​നം ല​ഭ്യ​മാ​ക്കു​വാ​നും ശാ​ന്ത​മാ​യി ദൈ​വ​സ​ന്നി​ധി​യി​ൽ ധ്യാ​നി​ക്കു​വാ​നും നാം ​ത​യാ​റാ​വേ​ണ്ടി​യി​രി​ക്കു​ന്നു എന്ന് മാര്‍ത്തോമ്മ സഭയുടെ നോര്‍ത്തമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ പീലെക്‌സിനോസ് എപ്പിസ്‌കോപ്പ.

സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യു​ടെ (നോർത്ത് ഈസ്റ്റ് ആർഎസി ) ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​മൂ​ഹി​ക, കു​ടും​ബ, വ്യ​ക്തി ജീ​വി​ത​ങ്ങ​ളി​ൽ നേ​രി​ടു​ന്ന സാ​മൂ​ഹി​ക, വൈ​കാ​രി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ സാ​ന്ത്വ​നം ല​ഭ്യ​മാ​ക്കാം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോംഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല ഉ​ദ്​ഘാ​ട​നം ചെ​യ്‌​തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Family Enrichment Program കോ​ർ​ഡി​നേ​റ്റ​ർ ​ടോം ഫി​ലി​പ്പ് കു​ടും​ബ സ​മ്പു​ഷ്ടീ​ക​ര​ണ പ​രി​പാ​ടി​യേ​യും അ​തി​നു കീ​ഴി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വെൽനെസ് വർക്ക്ഷിപ്പിനെക്കുറിച്ചുള്ള പ്ര​സ്‌​താ​വ​ന ന​ട​ത്തി. വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് ഡോ. ​അ​നി​ൽ ചാ​ക്കോ(അസോസിയേറ്റ് പ്രഫ. ഡിപ്പാർട്ട്മെന്‍റ് ഓഫ് അപ്ലയിഡ് ഫിസിയോളജി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി) , ബെ​റ്റ്സി ചാ​ക്കോ (Director of Social Services, Palm Gardens Center for Nursing and Rehabilitation), റ​വ. ബി​ജു പി. ​സൈ​മ​ൺ (ഫിലഡൽഫിയ മാര്‍ത്തോമ്മ പള്ളി വികാരി) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച വ​ള​രെ സ​ജീ​വ​മാ​യി​രു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്റ് റ​വ. വി.​ടി. തോ​മ​സി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ സൂ​സി എ​ബ്ര​ഹാം ജോ​ർ​ജ് വേ​ദ​വാ​യ​ന​യും റ​വ. പി.​എം. തോ​മ​സ് സ​മാ​പ​ന പ്രാ​ർ​ഥ​ന​യും നി​ർ​വ​ഹി​ച്ചു. നോർത്ത് ഈസ്റ്റ് ആർഎസി സെ​ക്ര​ട്ട​റി തോ​മ​സ് ജേ​ക്ക​ബ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ് കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​