• Logo

Allied Publications

Americas
പ്ര​ഥ​മ കാ​ന​ഡ ക്നാ​നാ​യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ ക്നാ​നാ​യ​ക്കാ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മേ​യ് 19 മു​ത​ൽ 21 വ​രെ​യാ​യി​രു​ന്നു പ​രി​പാ​ടി. കോ​ട്ട​യം അ​തി​രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മൂ​ല​കാ​ട്ടു മെ​ത്രാ​പ്പോ​ലി​ത്ത​യു​ടെ മു​ഖ്യ ക​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മി​സി​സാ​ഗ രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

ഒ​ണ്ടാ​റി​യോ​യി​ലും സ​മീ​പ​പ്ര​ദേ​ശ​ത്തും സേ​വ​നം ചെ​യ്യു​ന്ന ക്നാ​നാ​യ വൈ​ദി​ക​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക​യും ചെ​യ്തു. ചെ​യ​ർ​മാ​ൻ ജോ​ജി വ​ണ്ടം​മാ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​സി​സാ​ഗ രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ. ​ജോ​ർ​ജ് പാ​റ​യി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റ് ചാ​പ്ലൈ​ൻ ഫാ. ​പ​ത്രോ​സ് ച​മ്പ​ക്ക​ര സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ സാ​ബു ത​റ​പ്പേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. വ​രും ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളി​ൽ ക്നാ​നാ​യ ത​നി​മ വ​ള​ർ​ത്തു​ന്ന ആ​ചാ​ര​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളും കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​ന് കു​ട്ടി​ക​ൾ ത​ന്നെ അ​വ​ത​രി​പ്പി​ച്ച ക്നാ​നാ​യ വി​വാ​ഹ ച​ട​ങ്ങു​ക​ൾ ആ​ദ്യ​ദി​നം ഗം​ഭീ​ര​മാ​ക്കി.



വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച ര​ണ്ടാം ദി​ന​ത്തി​ൽ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വം സം​വാ​ദം ന​ട​ത്ത​പ്പെ​ട്ടു. ക്നാ​നാ​യ റീ​ജി​യ​ൻ ഡ​യ​റ​ക്ട​റും ചി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളു​മാ​യ വെ​രി റ​വ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ ആ​യി​രു​ന്നു മോ​ഡ​റേ​റ്റ​ർ.

കു​ട്ടി​ക​ളെ അ​വ​രു​ടെ പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് പ​ഠ​നൊ​ന്മു​ഖ​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന‌​ട​ന്നു. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. ക്നാ​നാ​യ വാ​ന​മ്പാ​ടി​യെ​ന്നു അ​റി​യ​പ്പെ​ടു​ന്ന ബ്ലെ​സി തോ​മ​സ് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​സ​ന്ധ്യ ര​ണ്ടാം ദി​ന​ത്തെ മ​നോ​ഹ​ര​മാ​ക്കി.

‘ഇ​മ്മി​ഗ്ര​ണ്ട് ക​മ്യൂ​ണി​റ്റി പേ​ര​ന്‍റിം​ഗ്' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക്രി​സ്റ്റീ​ൻ പ​ണ്ടാ​ര​ശേ​രി​യു​ടെ സെ​മി​നാ​റോ​ടു കൂ​ടി മൂ​ന്നാം ദി​ന​ത്തി​ലെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. കാ​ന​ഡ​യി​ലെ ക്നാ​നാ​യ സ​ഭ സം​വി​ധാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി സ​ഹാ​യി​ച്ച ബോ​ബ​ൻ ജ​യിം​സ്, ജോ​ജി തോ​മ​സ്, ബി​നീ​ഷ് ന​യാ​ഗ്ര, മാ​ത്യു & മെ​റി​ൻ കു​ടി​ലി​ൽ, വി​നി​ൽ & വി​നീ​ത പു​തി​യ​കു​ന്നേ​ൽ, ഡോ. ​സാ​റ മാ​ത്യു എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. പ​രി​പാ​ടി വി​ജ​യ​മാ​ക്കു​വാ​ൻ അ​ധ്വാ​നി​ച്ച എ​ല്ലാ​വ​ർ​ക്കും സം​ഗ​മം കോ ​ചെ​യ​ർ​മാ​ൻ റോ​യ് പു​ത്ത​ൻ​കു​ളം ന​ന്ദി അ​റി​യി​ച്ചു. കാ​ൻ വോ​യി​സ്‌ കാ​ന​ഡ അ​വ​രി​പ്പി​ച്ച ഗാ​ന​മേ​ള​യോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

ഡാ​ള​സി​ൽ കോ​ൺ​സു​ല​ർ ക്യാ​മ്പ് ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ഹൂ​സ്റ്റ​ൺ റീ​ജി​യ​ണി​ലെ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സ​സു​മാ​യി സ​ഹ​ക​രി​ച്ച് ശ​നി​യാ​ഴ
ഡോ. ​ജ​വാ​ദ് ഹ​സ​ന്‍റെ ആ​ത്മ​ക​ഥ സാം ​പിട്രോഡ പ്ര​കാ​ശ​നം ചെ​യ്‌​തു.
വെ​ർ​ജീ​നി​യ: ഡോ. ​ജ​വാ​ദ് ഹ​സ​ന്‍റെ ആ​ത്മ​ക​ഥ "ദ ​ആ​ര്‍​ട്ട് ഓ​ഫ് ദ ​പോ​സി​ബി​ള്‍' സാം പിട്രോഡ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ത്മ​സം​ഗീ​തം; കെ​സ്റ്റ​ർ ശ്രേ​യ ജ​യ​ദീ​പ് ഗാ​ന​മേ​ള ഡാ​ള​സി​ൽ ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ക്രൈ​സ്ത​വ​സം​ഗീ​ത മേ​ഖ​ല​യി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ കെ​സ്റ്റ​ർ ന​യി​ക്കു​ന്ന ഭ​ക്തി​ഗാ​ന​മേ​ള​യാ​യ ആ​ത്മ​സം​ഗീ​തം മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഡാ
ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ഫൊ​റോ​നാ​യി​ൽ സീ​നി​യേ​ഴ്സ് ഡേ ​കെ​യ​ർ ആ​രം​ഭി​ച്ചു.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ സീ​നി​യേ​ഴ്സ് ഡേ ​കെ​യ​ർ ആ​രം​ഭി​ച്ചു.
മെ​ക്സി​ക്കോ​യു​ടെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ്; ച​രി​ത്രം കു​റി​ച്ച് ക്ലോ​ഡി​യ ഷെ​യ്ന്‍​ബോം.
മെ​ക്സി​ക്കോ സി​റ്റി: മെ​ക്‌​സി​ക്കോ​യി​ൽ ച​രി​ത്ര​മെ​ഴു​തി ക്ലോ​ഡി​യ ഷെ​യ്ന്‍​ബോം രാ​ജ്യ​ത്തെ പ്ര​ഥ​മ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു.