• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം
Share
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​നം പീ​റ്റ​ർ ബ​റോ​യി​ൽ സ​മാ​പി​ച്ചു. സി​പി​എം കേ​ര​ള സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ​യും സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു​വി​ന്‍റെ​യും സാ​ന്നി​ധ്യം കൊ​ണ്ടും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കൊ​ണ്ടും സ​മ്പ​ന്ന​മാ​ക്ക​പ്പെ​ട്ട സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് സ​മീ​ക്ഷ യു​കെ​യു​ടെ ദേ​ശീ​യ സ​മ്മേ​ള​നം കൊ​ടി​യി​റ​ങ്ങി​യ​ത്.

പൊ​തു​സ​മ്മേ​ള​ന​ത്തി​ന് എം.​വി.​ഗോ​വി​ന്ദ​നും ആ​ഷി​ഖ് അ​ബു​വും ചേ​ർ​ന്ന് തി​രി​തെ​ളി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ​ർ​ഗീ​യ നി​ല​പ്പാ​ടു​ക​ളെ കു​റി​ച്ചും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ എം.​വി.​ഗോ​വി​ന്ദ​ൻ സം​സാ​രി​ച്ചു.



സ​മീ​ക്ഷ യു​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ച്ചു. ല​ണ്ട​ൻ​ഡ​റി​യി​ലെ ത​ടാ​ക​ത്തി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ റൂ​ബ​ൻ സൈ​മ​ണി​ന്‍റെ​യും ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍റെ​യും ഓ​ർ​മയ്ക്കാ​യി സ​മീ​ക്ഷ യു​കെ ല​ണ്ട​ൻ​ഡ​റി ബ്രാ​ഞ്ച് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വീ​ടി​ല്ലാ​ത്ത ഒരു നി​ർ​ധ​ന കു​ടു​ബ​ത്തി​ന് വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കു​മെ​ന്നും എം.​വി ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു.

മു​ഖ്യാ​ഥി​തി​യാ​യി എ​ത്തി​യ ആ​ഷി​ഖ് അ​ബു, ലോ​ക​കേ​ര​ള സ​ഭാം​ഗം ശ്രീ​കു​മാ​ർ സ​ദാ​ന​ന്ദ​ൻ, മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും ലോ​ക​കേ​ര​ള​സ​ഭാം​ഗ​വു​മാ​യ സി.​എ.ജോ​സ​ഫ്, പീ​റ്റ​ർ​ബോ​റോ മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി ജോ​ജി മാ​ത്യു എ​ന്നി​വ​ർ സ​മീ​ക്ഷ യു​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ബ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന ഈ​സ്റ്റ് ഹാ​മി​ൽ നി​ന്നു​ള്ള സ​ലീ​ന ഹാ​രി​സ്, സ​മീക്ഷ യു​കെ നാ​ഷ്ണ​ൽ ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യ ജി​ജു സൈ​മ​ൺ, ജോ​മി​ൻ ജോ​സ്, വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നു​ള്ള ഷെ​യ​ർ & കെ​യ​ർ ക​മ്യൂ​ണി​റ്റി പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റേ​ഴ്സ് തു​ട​ങ്ങി​യ​വ​രെ എം.​വി. ഗോ​വി​ന്ദ​ൻ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

സ​മീ​ക്ഷ യു​കെ നാ​ഷ്ണ​ൽ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ എം.​വി.​ഗോ​വി​ന്ദ​നും നാ​ഷ്ണ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ചി​ഞ്ചു സ​ണ്ണി എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ഷി​ഖ് അ​ബു​വി​നും മൊ​മെ​ന്‍റോ ന​ൽ​കി.



പൊ​തു​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം തു​ട​ങ്ങി​യ കേ​ര​ള ക​ലാ​രൂ​പ​ങ്ങ​ൾ​ക്ക് പു​റ​മേ ക​ഥ​ക് ഭാ​ൻ​ഗ്ര തു​ട​ങ്ങി​യ നൃ​ത്ത ക​ലാ​രൂ​പ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

കെ​റ്റ​റിം​ഗി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ മ​നോ​ഹ​ര​മാ​യ സം​ഘ​നൃ​ത്ത​വും യു​കെ​യി​ലെ പ്ര​മു​ഖ ഗാ​യ​ക​രു​ടെ സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കാ​ലാ പ്ര​തി​ഭ​ക​ളെ ആ​ഷി​ഖ് അ​ബു മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

മു​ന്നൂ​റി​ൽ അ​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത പൊ​തു സ​മ്മേ​ള​നം നാ​ഷ്ണ​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് ഭാ​സ്ക​ർ പു​ര​യി​ലി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ സ​മാ​പി​ച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.