• Logo

Allied Publications

Middle East & Gulf
കേ​ര​ള പ്ര​വാ​സി ക​മ്മീ​ഷ​ൻ നി​യ​മ​നം: നാ​ല് മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കണമെന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള പ്ര​വാ​സി ക​മ്മീ​ഷ​ൻ നി​യ​മ​ന​കാ​ര്യ​ത്തി​ൽ നാ​ല് മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശം. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദ്ദേ​ശം.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി 2016ലാണ് പ്ര​വാ​സി ക​മ്മീ​ഷ​ൻ സ്ഥാപിതമായത്. അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ജ​സ്റ്റി​സ് പി.​ഡി.​രാ​ജ​ൻ വി​ര​മി​ച്ച​തി​ന് ശേ​ഷം തു​ട​ർനി​യ​മ​നം ഉ​ണ്ടാ​യി​ട്ടി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി കേ​ര​ള പ്ര​വാ​സി ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.ജോ​സ് ഏ​ബ്ര​ഹാം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യ വി​ധി​യാ​ണി​തെ​ന്നും സ​ന്തോ​ഷ​ത്തോ​ടെ വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​വാ​സി​ക​ളു​ടെ നി​ര​വ​ധി​യാ​യ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ പ്ര​വാ​സി ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ഈ ​കോ​ട​തി വി​ധി പ്ര​കാ​രം വേ​ഗ​ത്തി​ലാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പി​എ​ൽ​സി കു​വൈ​റ്റ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ, കോ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ മൂ​ടാ​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത