ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍ ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ രണ്ട് മുതല്‍ ആറ് വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു.
ജൂൺ രണ്ട് വൈകുന്നേരം ആറിന് ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാര്‍ ജോയ് ആലപ്പാട്ട് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും ഫൊറോനാ വികാരി വെരി.റവ.ഫാ. എബ്രാഹം മുത്തോലത്ത്, റവ.ഫാ. ലിജോ കൊച്ചുപറമ്പിൽ, റവ.ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും.
സേക്രഡ് ഹാര്‍ട്ട് യൂത്ത് ഗായകസംഘം തിരുനാൾ ഗാനങ്ങൾ ആലപിക്കും. മാര്‍.ജോയ് ആലപ്പാട്ട് പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കുട്ടികളുടെ വിനോദമത്സരങ്ങളോടെ മതബോധന ദിനം ആരംഭിക്കും.
ജൂണ്‍ മൂന്ന് വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന പാട്ടുകുര്‍ബാന, പ്രസുദേന്തി വാഴ്ച, കപ്ലോന്‍ വാഴ്ച എന്നീ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം സേക്രഡ് ഹാര്‍ട്ട് ഫൊറോനായിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.
വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോണ്‍.തോമസ് മുളവനാല്‍ മുഖ്യകാര്‍മ്മികനും റെവ.ഫാ.എബ്രാഹം മുത്തോലത്ത്, റവ.ഫാ.സജി പിണർക്കയിൽ, റെവ.ഫാ.ലിജോ കൊച്ചുപറമ്പിൽ എന്നിവര്‍ സഹകാര്‍മ്മികരുമാകുന്ന വിശുദ്ധ കുര്‍ബാനയില്‍, സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാന ശുശ്രൂഷകള്‍ നയിക്കുന്നത്. റവ. ഫാ. സജി പിണർക്കയിൽ വചന സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ നാലിന് ഉച്ചകഴിഞ്ഞ് നാല് മുതല്‍ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുര്‍ബാനയ്ക്ക് റവ.ഫാ.സജി പിണർക്കയിൽ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും മോണ്‍.തോമസ് മുളവനാല്‍, ഫാ.എബ്രാഹം മുത്തോലത്ത്, ഫാ.ടോമി ചെള്ളകണ്ടത്തിൽ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്യും.
മോണ്‍.തോമസ് മുളവനാല്‍ വചനസന്ദേശം നല്‍കും. സജി മാലിത്തുരുത്തേലിന്റെ നേതൃത്വത്തിലുള്ള സേക്രഡ് ഹാര്‍ട്ട് ഗായകസംഘം ഗാനശുശ്രൂഷകള്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടും വിവിധ ട്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി നൂറിലേറെ മുത്തുക്കുടകളും കൊടികളും വഹിച്ചുകൊണ്ടൂള്ള വര്‍ണ്ണപകിട്ടാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് റെവ. ഫാ. ജോനസ് ചെറുനിലത്ത് നേതൃത്വം നല്‍കും. തുടർന്ന് അടിമവയ്ക്കൽ, ലേലം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
ജൂൺ അഞ്ചിന് വൈകുന്നേരം ഏഴിന് ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിൽ ഇടവകയിലെ മരിച്ചവർക്ക് വേണ്ടിയുള്ള കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും. മെൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫൊറോനയിലെ കുടുംബാംഗങ്ങളാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത്, ഈശോയുടെ തിരുഹൃദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഫൊറോനാ വികാരി ഫാ.എബ്രാഹം മുത്തോലത്ത്, തിരുനാൾ കോർഡിനേറ്റർ സക്കറിയ ചേലക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ (ട്രസ്റ്റി കോർഡിനേറ്റര്‍), ട്രസ്റ്റിമാരായ മാത്യു ഇടിയാലില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലത്ത്, ജിതിൻ ചെമ്മലക്കുഴി, സെക്രട്ടറി സുജ ഇത്തിത്തറ, ട്രഷറര്‍ സണ്ണി മുത്തോലത്ത്, പിആര്‍ഒ ബിനോയി കിഴക്കനടി എന്നിവര്‍ അറിയിച്ചു.
|