• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ​യു​ടെ പ്ര​തി​നി​ധി സ​മ്മേ​ള​നം പീ​റ്റ​ർ​ബോ​റോ​യി​ൽ ന​ട​ന്നു
Share
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം പീ​റ്റ​ർ​ബൊ​റോ ഇ​ന്ന​സെ​ന്‍റ് ന​ഗ​റി​ൽ ന​ട​ന്നു. സി​പി​എം കേ​ര​ള സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​ൻ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മീ​ക്ഷ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ പാ​ത​ക ഉ​യ​ർ​ത്തി തു​ട​ങ്ങി​യ സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നാ​യി 125 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള​ളി​ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. മ​ത​രാഷ്‌ട്രീ‌‌യ ​പ​രി​ഗ​ണന​ക​ൾ​ക്ക് അ​തീ​ത​മാ​യി സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ പ്ര​സ​ക്തി​യെ​പ്പ​റ്റി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.



സ​മീ​ക്ഷ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​സ്ക​ർ പു​ര​യി​ൽ പ്ര​മേ​യം അ​വ​ത​രി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ചി​ഞ്ചു സ​ണ്ണി അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ൽ ക്രി​യാ​ത്മ​ക വി​മ​ർ​ശ​ന​ങ്ങ​ളും ഭാ​വി​യി​ലേ​ക്കു​ള്ള പ്രാ​യോ​ഗി​ക നി​ർ​ദ്ദേ​ശ​ങ്ങ​ളും ഓ​രോ പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നു​വ​ന്നു.

പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ രാ​ജി രാ​ജ​ൻ അ​വ​ത​രി​പ്പി​ച്ച സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കും വി​ശ​ക​ല​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ​ക്കും ശേ​ഷം സ​മ്മേ​ള​നം ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ചു.

അ​തോ​ടൊ​പ്പം മു​ന്നോ​ട്ടു​ള്ള ഭാ​വി പ്ര​വ​ർ​ത്ത​ന രേ​ഖ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​മ്പ​ർ ശ്രീ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​ൻ അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സി​ക​ളു​ടെ വി​മാ​ന​യാ​ത്രാ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളെ ബാ​ധി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധ​വി​ക​ളു​ടെ ശ്ര​ദ്ധ​യി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി പ​ത്തോ​ളം പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.

ചി​ല പ്ര​മേ​യ​ങ്ങ​ൾ പു​ന:​പ​രി​ശോ​ധ​ന​ക്കാ​യി മാ​റ്റു​ക​യും മ​റ്റു​ള്ള​വ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ളോ​ടെ സ​മ്മേ​ള​നം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. പ്ര​സീ​ഡി​യം, മി​നി​റ്റ്സ് ക​മ്മി​റ്റി, പ്ര​മേ​യ ക​മ്മി​റ്റി എ​ന്നി​വ​യു​ടെ സം​യോ​ജി​ത പ്ര​വ​ർ​ത്ത​നം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി നി​ശ്ചി​ത​സ​മ​യ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ച്ചു.



നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന മോ​ൻ​സി തൈ​ക്കൂ​ട​നെ ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി​യും ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ലും ചേ​ർ​ന്ന് ഷാ​ൾ അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. സ​മീ​ക്ഷ​യു​ടെ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ക​നും പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ സ​മീ​ക്ഷ​യെ മു​ന്നോ​ട്ട് ന​യി​ക്കാ​ൻ ശ​ക്ത​മാ​യി നി​ല​കൊ​ള്ളു​ക​യും ചെ​യ്ത മോ​ൻ​സി സം​ഘ​ട​ന​യു​ടെ ഭാ​വി​പ്ര​വ​ർ​ത്ത​ന​ത്തി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ട് കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് ത​ന്‍റെ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി.

നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ജോ​ഷി ഇ​റ​ക്ക​ത്ത​ലി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ പ്ര​തി​നി​ധി സ​മ്മേ​ള​നം സ​മാ​പി​ച്ചു

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്