അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ സെന്റ് തോമസ് അലുംമ്നി അബുദാബി ചാപ്റ്ററിന്റെ 32 ാമത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.
 പ്രസിഡന്റ് മാത്യു മണലൂർ അധ്യക്ഷത വഹിച്ച സമ്മേളനം മുതിർന്ന അംഗം ചെറിയാൻ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി കെ ബേബി , സെക്രട്ടറി വിൻസൻ എ ജോർജ് , മുൻ പ്രസിഡന്റ് ജേക്കബ് ജോർജ് , ജോയിന്റ് സെക്രട്ടറി ഷിബു സി ആർ ദുബായ് ചാപ്റ്റർ പ്രസിഡന്റ് റെജി മോഹൻ നായർ എന്നിവർ പ്രസംഗിച്ചു. ഷിജോ എബ്രഹാം , ലിയാന ആൻ ലെനി, മിനി മണലൂർ , തോമസ് വർഗീസ് , എൽവിൻ മാത്യു തോമസ് ,ശ്രെയ മെറിൻ ജോർജ് , കുമാരി ശിവാനി , മാസ്റ്റർ ശിവാങ്ക് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
വി ജെ തോമസ് ( മുഖ്യ രക്ഷാധികാരി), എബി ഫിലിപ്പ് ( പ്രസിഡന്റ്) ഷാജി കെ ബേബി ( വൈസ് പ്രസിഡന്റ്) ജെറിൻ കുര്യൻ ജേക്കബ് (സെക്രട്ടറി) , സീന ഷിജോ ( ജോയിന്റ് സെക്രട്ടറി ) ഷിബു സി ആർ ( ട്രഷറർ ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. മാത്യു മണലൂർ , വിൻസൻ ജോർജ് , സജി തോമസ്, വത്സ വർഗീസ് , ജേക്കബ് ജോർജ് , മഞ്ജു പ്രദീപ് , ജിഷ ഷെറിൻ, ഡെന്നി ജോർജ് , ആർസൻ ഈപ്പൻ , രൂപേഷ് , ശ്യാം , ഷെറിൻ ജോർജ് , രോഹിത് ബാലചന്ദ്രൻ, വിഷ്ണു മോഹൻ എന്നിവരെ മറ്റു കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.
|