ആലപ്പുഴ: ഭിന്നശേഷിക്കാരന് സഹായവുമായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി. കോമല്ലൂർ സ്വദേശിയായ ഭിന്നശേഷിക്കാരനാണ് ജില്ലാ കമ്മിറ്റിയുടെ "ഒപ്പം' എന്ന പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകിയത്.
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെപിസിസി സെക്രട്ടറി കറ്റാനം ഷാജി വീൽ ചെയർ കൈമാറി.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ്, ഒഐസിസി നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി, ഒഐസിസി നാഷണൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളം, ഒഐസിസി ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേൽ, മണ്ഡലം പ്രസിഡന്റുമാരായ എൻ. ചന്ദ്രശേഖരൻ, ഹരികുമാർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എസ്.സാദിഖ്, മനേഷ് കുമാർ, പി.എം.രവി, മാജിദ സാദിഖ്, സുജ രാജേന്ദ്ര കുറുപ്പ്, രാജു ചെറിയാൻ, കവിത സുരേഷ്, സുബൈദ, ബാബു, ഗോപിനാഥൻ പിള്ള, ജിജി കാസിം, ഷാജി കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.
രതീഷ് കുമാർ കൈലാസം സ്വാഗതവും വാർഡ് മെമ്പർ ഷീബ സുധീർഖാൻ നന്ദിയും അറിയിച്ചു.
|