• Logo

Allied Publications

Europe
കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന് പു​തി‌‌യ സാ​ര​ഥി​ക​ള്‍
Share
കൊ​ളോ​ണ്‍: നാ​ലു പ​തി​റ്റാ​ണ്ടിന്‍റെ നി​റ​വി​ലെ​ത്തി​യ ജ​ര്‍​മ​നി​യി​ലെ വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യും കൊ​ളോ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ സ്പ​ന്ദ​ന​വു​മാ​യ കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ 2023 ലെ ​വാ​ര്‍​ഷി​ക യോ​ഗ​ത്തി​ല്‍ 22ാം ഭ​ര​ണ സ​മി​തി​യി​ലേ​യ്ക്കു​ള്ള (202325) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെരഞ്ഞെടുത്തു.

മേയ് 20 വൈ​കു​ന്നേ​രം അഞ്ചിന് ബ്രൂ​ളി​ലെ സെന്‍റ് സ്റെ​റ​ഫാ​ന്‍ പ​ള്ളി ഹാ​ളി​ല്‍ കൂ​ടി​യ വാ​ര്‍​ഷി​ക യോ​ഗ​ത്തി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി മു​ഖ്യ വ​ര​ണാ​ധി​കാ​രി​യാ​യി പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത കു​ര്യ​ന്‍ മ​ണ്ണ​നാ​ല്‍, സ​ഹാ​യി​യാ​യി റോ​യി സ്ക​റി​യ എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു.



ജോ​സ് പു​തുശേ​രി പ​തി​മൂ​ന്നാം ത​വ​ണ​യും പ്ര​സി​ഡന്‍റാ​യി ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഡേ​വീ​സ് വ​ട​ക്കും​ചേ​രി, ട്ര​ഷ​റ​റാ​യി ഷീ​ബ ക​ല്ല​റ​യ്ക്ക​ല്‍ എ​ന്നി​വ​രെ കൂ​ടാ​തെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി പോ​ള്‍ ചി​റ​യ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി) എ​ന്നി​വ​രും എ​തി​രി​ല്ലാ​തെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​ത്ത​വ​ണ പു​തു​ത​ല​മു​റ​യി​ല്‍ നി​ന്ന് ര​ണ്ടു പു​തു​മു​ഖ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റോ​യി സ്ക​റി​യ ക​റു​ക​മാ​ലി​ല്‍ (സ്പോ​ര്‍​ട്സ് സെ​ക്ര​ട്ട​റി), ബി​ന്‍റോ പു​ന്നൂ​സ് ക​ള​ത്തി​ല്‍ (ജോ​യിന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രും അ​ല​ക്സ് ക​ള്ളി​ക്കാ​ട​ന്‍, ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ ഓ​ഡി​റ്റ​ര്‍​മാ​രാ​യും ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഈ ​വ​ര്‍​ഷ​ത്തെ സ​മാ​ജ​ത്തി​ന്‍റെ ഭാ​വി പ​രി​പാ​ടി​ക​ളെ​പ്പ​റ്റി വി​ശ​ദ​മാ​യ ച​ര്‍​ച്ച ന​ട​ന്നു.​ സം​ഘ​ട​നാ ത​ല​ത്തി​ല്‍ ത​ഴ​ക്ക​വും പ​ഴ​ക്ക​വും ക​ഴി​വു​മു​ള്ള വ്യ​ക്തി​ക​ളെ വീ​ണ്ടും പു​തി​യ ഭ​ര​ണ സ​മി​തി​യി​ല്‍ ല​ഭി​ച്ച​ത് സ​മാ​ജ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് ഉ​പ​ക​രി​യ്ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ര്‍​ച്ച​യി​ല്‍ അം​ഗ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ന​ട​പ്പാ​ക്കു​മെ​ന്ന് പ്ര​സി​ഡന്‍റ് അ​റി​യി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡേ​വീ​സ് വ​ട​ക്കും​ചേ​രി ന​ന്ദി പ​റ​ഞ്ഞു.

നാ​ല്‍​പ്പ​താം ജൂ​ബി​ലി​യാ​ഘോ​ഷ​വും ഇ​ക്കൊ​ല്ല​ത്തെ തി​രു​വോ​ണ മ​ഹോ​ല്‍​സ​വും സം​യു​ക്ത​മാ​യി ഓ​ഗ​സ്റ്റ് 26 ന് ​വൈ​കു​ന്നേ​രം 5.30ന് ​കൊ​ളോ​ണ്‍ വെ​സ്സ​ലിം​ഗ് സെന്‍റ് ഗെ​ര്‍​മാ​നൂ​സ് പ​ള്ളി​ഹാ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ സ​മാ​ജം അം​ഗ​ങ്ങ​ള്‍ അ​നു​മോ​ദി​ച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.