• Logo

Allied Publications

Americas
സ​ണ്ണി​വെ​യ്ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം മേ​യ​ർ സ​ജി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു
Share
സ​ണ്ണി​വെ​യ്ൽ: സ​ണ്ണി​വെ​യ്ൽ സി​റ്റി​യി​ൽ ആ​ദ്യ​മാ​യി നി​ർ​മ്മി​ച്ച ഫ​യ​ർ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ സ​ജി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് 305 ഇ ​ട്രി​പ്പ് റോ​ഡി​ലു​ള്ള സ​ണ്ണി​വെ​യ്ൽ ഫ​യ​ർ സ്റ്റേ​ഷ​ന്‍റെ മു​ൻ​പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ റ​യാ​ൻ ഫി​ഞ്ച്, കെ​വി​ൻ ക്ലാ​ർ​ക്ക്​മേ​യ​ർ പ്രോ​ടെം, മാ​ർ​ക്ക് ഏ​ഗ​ൻ, മാ​ർ​ക്ക് എ​ൽ​ഡ്രി​ഡ്ജ്, ലാ​റി അ​ല​ൻ, ജോ​നാ​ഥ​ൻ ഫ്രീ​മാ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും പാ​രാ മെ​ഡി​ക്കു​ക​ളും സം​സ്ഥാ​ന സ​ർ​ട്ടി​ഫൈ​ഡ് ഫ​യ​ർ ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.



പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി കൗ​ൺ​സി​ൽ അം​ഗം മ​നു ഡാ​നി​യേ​ലി​ന്‍റെ സാ​ന്നി​ധ്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ടു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള ഒ​രു കൂ​ട്ടം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ഔ​പ​ചാ​രി​ക​മാ​യി 1971ൽ ​സ്ഥാ​പി​ച്ച​താ​ണ് സ​ണ്ണി​വെ​യ്ൽ ഫ​യ​ർ റെ​സ്ക്യൂ.

പ്ര​ഫ​ഷ​ണ​ൽ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും പാ​രാ​മെ​ഡി​ക്കു​ക​ളും കൂ​ടാ​തെ സം​സ്ഥാ​ന സ​ർ​ട്ടി​ഫൈ​ഡ് ഫ​യ​ർ ഇ​ൻ​സ്പെ​ക്ട​ർ​മാ​രും അ​ന്വേ​ഷ​ക​രും അ​ട​ങ്ങു​ന്ന ഒ​രു മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ന​മാ​യി സ​ണ്ണി​വെ​യ്ൽ ഫ​യ​ർ റെ​സ്ക്യൂ പ​രി​ണ​മി​ച്ച​താ​യി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സ​ജി ജോ​ർ​ജ് പ​റ​ഞ്ഞു.



ട്രി​പ്പ് റോ​ഡി​ൽ നി​ർ​മ്മി​ച്ച പു​തി​യ ഫ​യ​ർ സ്റ്റേ​ഷ​ന് മി​ക​ച്ച ഔ​ട്ട്‌​ഡോ​ർ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള ക​മ്യൂ​ണി​റ്റി​യു​ടെ പ്ര​ശ​സ്തി വ​ർ​ധി​പ്പി​ക്കു​ന്നു. സ​ണ്ണി​വെ​യ്‌​ലി​ന്‍റെ ഏ​റ്റ​വും പു​തി​യ ഫ​യ​ർ ട്ര​ക്കി​നു​ള്ള പു​ഷ്​ഇ​ൻ ച​ട​ങ്ങ്, സ​ണ്ണി​വെ​യ്ൽ ഗാ​ർ​ഡ​ൻ ക്ല​ബി​ന്‍റെ ആ​ചാ​ര​പ​ര​മാ​യ വൃ​ക്ഷ സ​മ​ർ​പ്പ​ണം എ​ന്നി​വ​യും ഉ​ദ്ഘാ​ട​ന ഔ​ദ്യോ​ഗി​ക റി​ബ​ൺ മു​റി​ക്ക​ൽ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ