• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ ഈ​സ്റ്റ​ര്‍, വി​ഷു, ഈ​ദ് ആ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യി
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് : ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്‍​ഷ​ത്തെ ഈ​സ്റ്റർ, ​വി​ഷു , ഈ​ദ് ആ​ഘോ​ഷം മേ​യ് 13 ന് ​വൈ​കു​ന്നേ​രം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സാ​ല്‍​ബൗ ടൈ​റ്റ​സ് ഫോ​റ​ത്തി​ല്‍ അ​ര​ങ്ങേ​റി.

സ​മാ​ജ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പൂ​ര്‍​ണമാ​യും ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ് ഇ​പ്രാ​വ​ശ്യം പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. കാ​ലി​ക പ്ര​സ​ക്ത​മാ​യ ഡി​ജി​റ്റ​ല്‍ ട്രാ​ന്‍​ഫോ​ര്‍​മേ​ഷ​നി​ലേ​ക്കു​ള്ള സ​മാ​ജ​ത്തി​ന്‍റെ ഈ ​ചെ​റി​യ കാ​ല്‍​വയ്പ്പി​നെ എ​ല്ലാ​വ​രും ഹൃ​ദ​യ​പൂ​ര്‍​വം സ്വാ​ഗ​തം ചെ​യ്തു.

സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ.​സ​ന്തോ​ഷ് തോ​മ​സ്, ഈ​സ്റ്റ​ര്‍, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.​ ഹ​രീ​ഷ് പി​ള്ള, ക​മ്മി​റ്റി മെ​മ്പ​ര്‍ ബോ​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​വ​താ​ര​ക​രാ​യി.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കു പു​റ​മെ, സ​മാ​ജ​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ നാ​ട​ക​വും, ശേ​ഷം ല​ക്കി ഡ്രോ​യും ന​ട​ന്നു. സ​മാ​ജം ട്ര​ഷ​റ​ര്‍, ഡി​പി​ന്‍ പോ​ള്‍ ന​ന്ദി പ​റ​ഞ്ഞു. അ​ത്താ​ഴ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ദേ​ശീ​യ ഗാ​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ച്ചു.ആ​ഘോ​ഷ​ത്തി​ല്‍ ഏ​താ​ണ്ട് നാ​നൂ​റ്റി​യ​ന്‍​പ​തി​ല​ധി​കം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. പു​തു​താ​യി ജ​ര്‍​മ​നി​യി​ലെ​ത്തി​യ മ​ല​യാ​ളി​ക​ള്‍​ക്ക് ആ​ഘോ​ഷം ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യി.

പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി അ​ബി മാ​ങ്കു​ളം (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ഡി​പി​ന്‍ പോ​ള്‍ (ട്ര​ഷ​റ​ര്‍), ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ മ​റി​യാ​മ്മ ടോ​ണി​സ​ണ്‍, ബോ​ബി ജോ​സ​ഫ് വാ​ട​പ്പ​റ​മ്പി​ല്‍, ജി​ബി​ന്‍ എം ​ജോ​ണ്‍, കോ​ശി മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.