• Logo

Allied Publications

Europe
ലൂ​ക്കാ ഡാ​ൻ​സ് ക്ലാ​സി​ന് തു​ട​ക്കം
Share
ല​ണ്ട​ൻ: ലൂ​ട്ട​ന്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ (ലൂ​ക്കാ) ഡാ​ൻ​സ് ക്ലാ​സി​ന് തു​ട​ക്കം. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ട്ട സ​ദ​സി​നെ സാ​ക്ഷി​നി​ർ​ത്തി മേ​യ് 12നാ​ണ് ഡാ​ൻ​സ് ക്ലാ​സി​ന് തു​ട​ക്കം കു​റി​ച്ച​ത്.

പ്ര​ശ​സ്ത ന​ർ​ത്ത​കി​യും അ​വ​താ​ര​ക​യു​മാ​യ അ​നു​ശ്രീ എ​സ്.​നാ​യ​രാ​ണ് ഡാ​ൻ​സ് ടീ​ച്ച​ർ. ആ​ദ്യ ദി​വ​സം ത​ന്നെ നിരവധി മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളു​മാ​യി നൃ​ത്ത പ​ഠ​ന​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്നു.

വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ൾ അ​ഭ്യ​സി​ക്കേണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ത് കു​ട്ടി​ക​ളി​ൽ വ​രു​ത്തു​ന്ന വ്യ​ക്തി​ത്വ വി​കാ​സ​ത്തെ​ക്കു​റി​ച്ചും അ​നു​ശ്രീ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും വി​ശ​ദ​മാ​ക്കി​കൊ​ടു​ത്തു.

ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ആ​രം​ഭി​ച്ച മ്യൂ​സി​ക്, മ​ല​യാ​ളം ക്ലാ​സു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​ര​മാ​ണ് ഡാ​ൻ​സ് ക്ലാ​സു​ക​ൾ ന​ട​ത്തു​ക എ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് ഗ​ബ്രി​യേ​ല്‍ അ​റി​യി​ച്ചു.



ഡി​നി തൃ​പ്ര​യാ​ർ സു​നി​ൽ​ദ​ത്തി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ന​ട​ക്കു​ന്ന ലൂ​ക്കാ മ്യൂ​സി​ക് ക്ലാ​സും ലൂ​ക്കാ അ​ധ്യാ​പ​ക​രു​ടെ ത​ന്നെ ശി​ക്ഷ​ണ​ത്തി​ൽ ന​ട​ക്കു​ന്ന ലൂ​ക്കാ മ​ല​യാ​ളം ക്ലാ​സും കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ന​ല്ല​രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മിപ്പി​ച്ചു.

ക്ലാ​സി​ക്ക​ൽ ഡാ​ൻ​സി​നൊ​പ്പം ബോ​ളി​വു​ഡ് ഡാ​ൻ​സും ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക​മാ​യി പ​ഠി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് അ​ലോ​ഷ്യ​സ് അ​റി​യി​ച്ചു.

മ്യൂ​സി​ക്, മ​ല​യാ​ളം ക്ലാ​സു​ക​ൾ​ക്കൊ​പ്പം ഡാ​ൻ​സ് ക്ലാ​സു​ക​ളും ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ര്യ​ൻ അ​ഭ്യ​ർഥിച്ചു.

ക്ലാസ് തു​ട​ങ്ങി​യ ആ​ദ്യ ദി​നം ത​ന്നെ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സും ബോ​ളി​വു​ഡ് ഡാ​ൻ​സും ത​ങ്ങ​ൾ​ക്കു വ​ഴ​ങ്ങു​മെ​ന്ന് ലൂ​ക്ക​യി​ലെ കു​ട്ടി​ക​ൾ തെളിയിച്ചു.

അം​ഗ ച​ല​ന​ങ്ങ​ൾ​ക്കൊ​പ്പം ഭാ​വ വ്യ​താ​സ​ങ്ങ​ളും പ്ര​ക​ട​മാ​ക്കി ഡാ​ൻ​സ് ടീ​ച്ച​റാ​യ അ​നു​ശ്രീ​ക്കൊ​പ്പം കു​ട്ടി​ക​ൾ നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​ച്ച​ത് ക​ണ്ടു​നി​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ലൂ​ക്കാ ഭാ​ര​വാ​ഹി​ക​ൾ​ക്കും ന​വ്യാ​നു​ഭ​വ​മാ​യി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട