• Logo

Allied Publications

Americas
വി‌ലയിൽ റിക്കാർഡുമായി 1,100 വർഷം പഴക്കമുള്ള ഹീബ്രൂ ബൈബിൾ
Share
ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ക​യ്യെ​ഴു​ത്തു​പ്ര​തി​യെ​ന്ന ഖ്യാ​തി ‘കോ​ഡെ​ക്സ് സാ​സൂ​ൺ’ എ​ന്ന യ​ഹൂ​ദ ഹീ​ബ്രൂ ബൈ​ബി​ളി​ന്. 1,100 വ​ർ​ഷം മു​ന്പ് മൃ​ഗ​ത്തോ​ലി​ൽ എ​ഴു​ത​പ്പെ​ട്ട ഇ​ത് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത് 3.81 കോ​ടി ഡോ​ള​റി​നാ​ണ്.

യ​ഹൂ​ദ ബൈ​ബി​ളി​ലെ എ​ല്ലാ പു​സ്ത​ക​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ഒ​റ്റ കൈ​യെ​ഴു​ത്തു​പ്ര​തി​യാ​ണ് കോ​ഡെ​ക്സ് സാ​സൂ​ൺ. മു​ൻ ഉ​ട​മ​സ്ഥ​നാ​യ ഡേ​വി​ഡ് സോ​ള​മ​ൻ സാ​സൂ​ണി​ൽ​നി​ന്നാ​ണു ഈ ​പേ​രു ല​ഭി​ച്ച​ത്.

12 പേ​ജു​ക​ൾ മാ​ത്ര​മാ​ണ് ഇ​തി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്. കാ​ർ​ബ​ൺ ഡേ​റ്റിം​ഗ് പ​രി​ശോ​ധ​ന​യി​ൽ, ബൈ​ബി​ൾ ര​ചി​ക്ക​പ്പെ​ട്ട​ത് എ​ഡി 900ത്തി​ലാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

റൊ​മാ​നി​യാ​യി​ലെ മു​ൻ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​റാ​യ ആ​ൽ​ഫ്ര​ഡ് മോ​സ​സ് ഇ​തു വാ​ങ്ങി ടെ​ൽ അ​വീ​വി​ലെ ‘അ​നു മ്യൂ​സി​യം ഓ​ഫ് ജ്യൂ​വി​ഷ് പീ​പ്പി​ളി’​നു സം​ഭാ​വ​ന ചെ​യ്തു.

ലി​യ​നാ​ർ​ഡോ ഡാ ​വി​ഞ്ചി​യു​ടെ ​നോ​ട്ട്ബു​ക്കാ​യ ‘കോ​ഡെ​ക്സ് ലൈ​സെ​സ്റ്റ​റി’​നു​വേ​ണ്ടി മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ് 1994ൽ ​മു​ട​ക്കി​യ 3.1 കോ​ടി ഡോ​ള​റി​ന്‍റെ റി​ക്കാ​ർ​ഡാ​ണു മ​റി​ക​ട​ന്ന​ത്.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല അ​ച്ച​ടി​പ്പ​തി​പ്പ് ര​ണ്ടു വ​ർ​ഷം മു​ന്പ് 4.32 കോ​ടി ഡോ​ള​റി​നു ലേ​ല​ത്തി​ൽ പോ​യി​രു​ന്നു. ഒ​രു ച​രി​ത്ര​രേ​ഖ​യ്ക്കു ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ തു​ക​യാ​ണി​ത്.

ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​
ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ