• Logo

Allied Publications

Europe
അ​യ​ർ​ലൻഡ്​ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നോ​ക്ക് തീ​ർ​ഥാ​ട​നം അ​വി​സ്മ​ര​ണീ​യ​മാ​യി
Share
ഡബ്ലിൻ: അ​യ​ർ​ലൻഡ്​ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി. അ​യ​ർ​ല​ൻഡി​ലേ​യും നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻഡിലേ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ വി​ശ്വാ​സി​ക​ൾ നോ​ക്ക് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ ബ​സ​ലി​ക്ക​യി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു.

കോ​വി​ഡി​നു ശേ​ഷം വി​ശ്വാ​സി​ക​ൾ നി​റ​ഞ്ഞ് ക​വി​ഞ്ഞ നോ​ക്ക് ബ​സ​ലി​ക്ക​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രു​ന്നു. അ​യ​ർ​ല​ൻഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ, പി​ൽ​ഗ്രി​മേ​ജ് കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട്, റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റേ​ഴ്സ് ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​പോ​ൾ മോ​റേ​ലി, ഫാ. ​ജി​ൽ​സ​ൺ കോ​ക്ക​ണ്ട​ത്തി​ൽ എ​ന്നി​വ​രും ഫാ. ​ബാ​ബു പ​ര​ത്തേ​പ​തി​ക്ക​യ്ക്ക​ൽ, ഫാ. ​ബി​ജോ ഞാ​ളൂ​ർ, ഫാ. ​ജെ​യി​ൻ മാ​ത്യു മ​ണ്ണ​ത്തു​കാ​ര​ൻ, ഫാ. ​റെ​ജി ചെ​രു​വ​ൻ​കാ​ലാ​യി​ൽ, ഫാ. ​ജോ​മോ​ൻ കാ​ക്ക​നാ​ട്ട്,, ഫാ. ​ജോ​ഷി പാ​റോ​ക്കാ​ര​ൻ, ഫാ. ​ജോ പ​ഴേ​പ​റ​മ്പി​ൽ, ഫാ. ​ഷി​ൻ്റോ, ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ബി​ജു, ഫാ. ​ഷോ​ജി പു​ത്തെ​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ എ​ന്നി​വ​രും സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

ഓ​ൾ അ​യ​ർ​ല​ൻഡ് കാ​റ്റി​ക്കി​സം സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ടി​യ നാ​ലാം ക്ലാ​സി​ലെ ക്രി​സ് പോ​ൾ ഷി​ൻ്റോ (സോ​ർ​ഡ്സ് ഒ​ന്നാം റാ​ങ്ക്) : റി​യോ​ൻ സേ​വ്യ​ർ, അ​ഗ​സ്റ്റ​സ് ബെ​നെ​ഡി​റ്റ് (സോ​ർ​ഡ്സ് ര​ണ്ടാം റാ​ങ്ക്) , തോ​മ​സീ​ൻ ചു​ങ്ക​ത്ത് (സോ​ർ​ഡ്സ് മൂ​ന്നാം റാ​ങ്ക്) എ​ന്നീ കു​ട്ടി​ക​ളേ​യും ഏ​ഴാം ക്ലാ​സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​മ​ൽ ഫ്രാ​ൻ​സീ​സ് രാ​ജേ​ഷ് (ലൂ​ക്ക​ൻ), ര​ണ്ടാം റാ​ങ്കി​ന​ർ​ഹ​യാ​യ : റി​യ ര​ഞ്ചി​ത്ത് (ഗാ​ൽ​വേ), മൂ​ന്നാം റാ​ങ്ക് കി​ട്ടി​യ : ഷോ​ൺ സ​തീ​ഷ് (ബ്ലാ​ഞ്ചാ​ർ​ഡ്സ​ടൗ​ൺ) എ​ന്നീ കു​ട്ടി​ക​ളേ​യും, പ​ത്താം ക്ലാ​സി​ലെ ആ​ർ​ലി​ൻ സ​ന്തോ​ഷ് (ബ്ലാ​ക്ക്റോ​ക്ക് ഒ​ന്നാം റാ​ങ്ക് ), അ​ല​ൻ സോ​ണി (താ​ല ര​ണ്ടാം റാ​ങ്ക്), അ​ലീ​ന മാ​ഞ്ഞൂ​രാ​ൻ റ്റോ​ജോ (താ​ല മൂ​ന്നാം റാ​ങ്ക്) പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ ജോ​സ​ഫ് ജോ​ൺ​സ​ൻ (സോ​ർ​ഡ്സ് ഒ​ന്നാം റാ​ങ്ക്), ക്രി​സ്റ്റി മ​രി​യ ബെ​ൻ (നാ​വ​ൻ ര​ണ്ടാം റാ​ങ്ക്)ഐ​റി​ൻ റാ​ണി കു​ര്യ​ൻ (ബെ​ൽ ഫാ​സ്റ്റ് മൂ​ന്നാം റാ​ങ്ക്) എ​ന്നീ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ അ​യ​ർ​ല​ൻഡി​ലെ ജൂ​നി​യ​ർ സേ​ർ​ട്ട്, ലീ​വി​ങ്ങ് സേ​ർ​ട്ട് പ​രീ​ക്ഷ​ക​ളി​ലും, നോ​ർ​ത്തേ​ൻ അ​യ​ർ​ല​ണ്ടി​ലെ ജി.​സി.​എ​സ്.​സി, എ ​ലെ​വ​ൽ പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് വി​ത​ര​ണം ചെ​യ്തു. അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​ർ

ജി. ​സി.​എ​സ്. സി : ​അ​നു മേ​രി ജോ​സ​ഫ് (പോ​ർ​ട്ടാ​ഡൗ​ൺ)
എ ​ലെ​വ​ൽ : ആ​ൻ മേ​രി ജോ​സ​ഫ് (ഡെ​റി)
ജൂ​നി​യ​ർ സേ​ർ​ട്ട് : ജോ​ർ​ജ് സി. ​കു​ര്യ​ൻ (ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ)
ലീ​വി​ങ്ങ് സേ​ർ​ട്ട് : ജോ​സ​ഫ് ഷി​ബി, ഹ​ന്ന മേ​രി മാ​ത്യു (അ​ത്താ​യി) മി​ഷ മെ​റി​ൻ മാ​ത്യു (ഡ​ൺ ഡാ​ൽ​ക്ക്), റോ​സ് റൈ​ൻ (ഇ​ഞ്ചി​ക്കോ​ർ), കാ​ത​ലീ​ൻ മ​രി​യ മി​ലാ​ൻ (ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ

അ​ഞ്ച് മ​ക്ക​ളു​ള്ള ഡ​ബ്ലി​നി​ലെ രാ​ജ​ൻ പൈ​നാ​ട​ത്ത് ത​രി​യ​ൻ & സെ​ലെ​റ്റി വ​ർ​ഗ്ഗീ​സ്, മാ​ത്യു ജോ​സ​ഫ് & ബി​ന്ദു മാ​ത്യു, വാ​ട്ട​ർ​ഫോ​ർ​ഡി​ലെ സി​ജോ ജോ​ർ​ഡി & ബി​ൻ്റ സി​ജോ, ക്ലോ​ണ​മെ​ലി​ലെ ജി​ന്നി ജോ​സ് & ജോ​സി ജോ​സ്, ലെ​റ്റ​ർ​കെ​നി​യി​ലെ വ​ർ​ഗ്ഗീ​സ് പോ​ൾ & ബെ​ൻ​സി വ​ർ​ഗ്ഗീ​സ് പോ​ൾ ദ​മ്പ​തി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ ത​ദ്ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം അ​യ​ർ​ല​ൻ​ഡി​ലെ മ​ണ്ണി​ൽ മാ​ർ​ത്തോമ ന​സ്രാ​ണി​ക​ളു​ടെ വി​ശ്വാ​സം പ്ര​ഘോ​ഷി​ച്ച്, കൊ​ടി​ക​ളും, പൊ​ൻ, വെ​ള്ളി കു​രി​ശു​ക​ളും നൂ​റു​ക​ണ​ക്കി​നു മു​ത്തു​കു​ട​ക​ളു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ അ​ണി​നി​ര​ന്നു. ലൂ​ക്ക​ൻ കു​ർ​ബാ​ന​സെ​ൻ്റ​ർ ഒ​രു​ക്കി​യ കേ​ര​ള ത​നി​മ​യാ​ർ​ന്ന ചെ​ണ്ട​മേ​ളം പ്ര​ദ​ക്ഷി​ണ​ത്തി​നു കൂ​ടു​ത​ൽ മി​ക​വേ​കി. SMYM ടീ​ഷ​ർ​ട്ട് ധ​രി​ച്ച് പ​താ​ക​ക​ളേ​ന്തി യു​വ​ജ​ന​ങ്ങ​ളും സെ​റ്റു സാ​രി​യും മ​രി​യ​ൻ പ​താ​ക​ക​ളു​മാ​യി മാ​തൃ​വേ​ദി പ്ര​വ​ർ​ത്ത​ക​രും കൊ​ടി​ക​ളേ​ന്തി​യ കു​ട്ടി​ക​ളും ചെ​റു​പു​ഷ്പം മി​ഷ്യ​ൻ ലീ​ഗ് പ​താ​ക​യേ​ന്തി​യ കു​ഞ്ഞു മി​ഷ​ന​റി​മാ​രും കേ​ര​ള ത​നി​മ​യി​ൽ മു​ണ്ടു​ടു​ത്ത് മു​ത്തു​കു​ട​ക​ളു​മാ​യി പി​തൃ​വേ​ദി പ്ര​വ​ർ​ത്ത​ക​രും, അ​യ​ർ​ല​ണ്ടി​ലെ വി​വി​ധ കു​ർ​ബാ​ന സെ​ൻ്റ​റു​ക​ളി​ൽ​നി​ന്നെ​ത്തി​യ അ​ൾ​ത്താ​ര​ശു​ശ്രൂ​ഷ​ക​രാ​യ കു​ട്ടി​ക​ളും, ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച വേ​ഷ​ത്തി​ൽ കു​ട്ടി​ക​ളും പ്ര​ദ​ക്ഷി​ണ​ത്തെ വ​ർ​ണാ​ഭ​മാ​ക്കി. കേ​ര​ള സ​ഭ​യു​ടെ എ​ല്ലാ വി​ശു​ദ്ധ​രു​ടേ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ​ക്കൊ​പ്പം നോ​ക്കി​ലെ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കോ​ണ്ട് ജ​പ​മാ​ല ചൊ​ല്ലി നോ​ക്കി​ലെ ബ​സ​ലി​ക്കാ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണം മാ​താ​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ